Headlines

നിർണായക തെളിവുകൾ കസ്റ്റംസിന് ലഭിച്ചു; സരിത്തിന്റെ സുഹൃത്ത് അഖിലും കസ്റ്റഡിയിൽ

സ്വർണക്കടത്ത് കേസിൽ നിർണായക തെളിവുകൾ കസ്റ്റംസിന് ലഭിച്ചു. ഒന്നാം പ്രതി സരിത്തിന്റെ സുഹൃത്ത് അഖിലിന്റെ പക്കൽ നിന്നാണ് തെളിവുകൾ കണ്ടെത്തിയത്. ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കോൺസുലേറ്റിന്റെ പേരിൽ വ്യാജരേഖയുണ്ടാക്കാൻ ഉപയോഗിച്ച ലാപ് ടോപ്പ്, സീൽ നിർമിച്ച മെഷീൻ എന്നിവയാണ് പിടിച്ചെടുത്തത്. അഖിലിനെ കസ്റ്റംസ് സംഘം ചോദ്യം ചെയ്യുകയാണ്. നേരത്തെ സരിത്തിനെ എൻ ഐ എ കോടതിയിൽ ഹാജരാക്കിയിരുന്നു. കസ്റ്റംസ് കസ്റ്റഡിയിലുള്ള ഇയാളെ ചോദ്യം ചെയ്യലിനായി വിട്ടുകിട്ടണമെന്ന് എൻ ഐ എ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് കോടതിയിൽ എത്തിച്ചത്.

Read More

സ്വർണക്കടത്ത് കേസ് പ്രതി ഫൈസൽ ഫരീദിന്റെ തൃശ്ശൂരിലെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്

സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിന്റെ തൃശ്ശൂരിലെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്. ഒന്നര വർഷമായി ഫൈസൽ ഫരീദ് ഇവിടേക്ക് വന്നിട്ടില്ല. തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കളുടെ പക്കൽ നിന്നും താക്കോൽ വാങ്ങിയാണ് വീട് പരിശോധിച്ചത്. കയ്പമംഗലം മൂന്ന് പിടികയിലുള്ള വീട് വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ സീൽ വെച്ച് മടങ്ങാനായിരുന്നു ആദ്യ തീരുമാനം. പിന്നീടാണ് താക്കോൽ ഉണ്ടെന്ന് മനസ്സിലായി വീട് തുറന്ന് പരിശോധിച്ചത്. ഒന്നര മാസം മുമ്പ് ഫൈസലിന്റെ പിതാവ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഫൈസലിനെ കുറിച്ച് ബന്ധുക്കളോട്…

Read More

കോണ്‍സുല്‍ ജനറലിന്റെ ഗണ്‍മാനെ കൈ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തി

കാണാതായ യുഎഇ കോണ്‍സുല്‍ ജനറലിന്റെ ഗണ്‍മാന്‍ ജയഘോഷിനെ കണ്ടെത്തി. കൈ ഞരമ്പ് മുറിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. അവശനിലയിലായ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുമ്പയിലെ ഭാര്യ വീട്ടില്‍ നിന്നും ഇന്നലെ വൈകുന്നേരം മുതലാണ് ഇയാളെ കാണാതായത്. കള്ളക്കടത്ത് കേസുമായി തന്റെ പേരും കേട്ടു തുടങ്ങിയതോടെ ഇദ്ദേഹം കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. പോലീസുകാരാണ് ജയഘോഷിനെ തുമ്പയിലെ ഭാര്യവീട്ടിലേക്ക് മാറ്റിയത്. ഇവിടെ നിന്ന് ഇന്നലെ വൈകുന്നേരം മുതല്‍ കാണാതാകുകയായിരുന്നു വീടിന് ചേര്‍ന്നുള്ള പറമ്പിലാണ് കൈ ഞരമ്പ് മുറിച്ച നിലയില്‍ ഇയാളെ…

Read More

സ്വർണക്കടത്ത് കേസിൽ മലപ്പുറത്ത് രണ്ട് പേർ കൂടി അറസ്റ്റിൽ; പേര് വിവരങ്ങൾ പുറത്തുവിടാതെ കസ്റ്റംസ്

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ട് മലപ്പുറം സ്വദേശികളെ കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഇരുവരുടെയും പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സ്വർണക്കടത്തിനായി പണം നിക്ഷേപിച്ചവരാണ് അറസ്റ്റിലായതെന്ന് കസ്റ്റംസ് സൂചന നൽകുന്നു സന്ദീപിന്റെ ബാഗ് പരിശോധിച്ചതിൽ നിന്ന് കള്ളക്കടത്ത് ഇടപാടുകൾ പ്രതിപാദിക്കുന്ന ഡയറി അടക്കം എൻ ഐ എ കണ്ടെത്തിയിരുന്നു. ഇതിലാണ് പണം നൽകിയവരുടെ വിശദാംശങ്ങളുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അറസ്റ്റുണ്ടായിരിക്കുന്നത്.

Read More

പാൽച്ചുരത്തിൽ മണ്ണിടിഞ്ഞു;യാത്രക്കാർ ശ്രദ്ധിക്കുക

മാനന്തവാടി: കനത്ത മഴയിൽ പാൽച്ചുരത്തിൽ മണ്ണിടിഞ്ഞു വീണു. ചുരത്തിലൂടെ ചെറിയ വാഹതനങ്ങൾ മാത്രമേ കടന്നു പോവുകയുള്ളു. യാത്രക്കാർ ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Read More

മുക്കത്ത് വയോധികയെ പീഡിപ്പിക്കുകയും മോഷണത്തിന് ഇരയാക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ

കോഴിക്കോട് മുക്കം മുത്തേരിയിൽ വയോധികയെ പീഡിപ്പിക്കുകയും മോഷണത്തിന് ഇരയാക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. കൊണ്ടോട്ടി സ്വദേശി മുജീബ് എന്നയാളാണ് പിടിയിലായത്. രണ്ടാഴ്ച മുമ്പാണ് 65കാരി പീഡനത്തിനും മോഷണത്തിനും ഇരയായത്. ഓമശ്ശേരിയിലേക്ക് ഹോട്ടൽ ജോലിക്ക് പോകുന്നതിനിടെ പുലർച്ചെ ആറ് മണിയോടെയായിരുന്നു സംഭവം. പ്രതി ഓടിച്ച ഓട്ടോറിക്ഷയിൽ കയറിയ വയോധികയെ ഇയാൾ ബോധം കെടുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ആഭരണങ്ങളും പണവും കവർന്നു. ഓട്ടോയാത്രക്കിടെ വാഹനത്തിന് തകരാറുണ്ടെന്ന് പറഞ്ഞ് നിർത്തുകയും ബോധം കെടുത്തിയ ശേഷം കെട്ടിയിട്ട് പീഡിപ്പിക്കുകയുമായിരുന്നു. അവശനിലയിലായ…

Read More

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി; മരിച്ചത് തൃശ്ശൂർ, എറണാകുളം സ്വദേശികൾ

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. എറണാകുളം കുഴുപ്പിള്ളി എസ് ഡി കോൺവെന്റിലെ സിസ്റ്റർ ക്ലയർ(73), ഇരിങ്ങാലക്കുട അവിട്ടത്തൂർ ഷാജു(45) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് പനിയെ തുടർന്ന് സിസ്റ്ററെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രിയോടെ മരിക്കുകയായിരുന്നു. മരണശേഷമാണ് സ്രവം പരിശോധനക്ക് അയച്ചത്. പരിശോധനാ ഫലം പോസിറ്റീവാണ്. ശ്വാസതടസ്സത്തെ തുടർന്ന് ഷിജുവിനെ ബുധനാഴ്ചയാണ് തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉച്ചയോടെ മരണം സ്ഥിരീകരിച്ചു. മരണശേഷം നടത്തിയ പരിശോധനയിലാണ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത് രണ്ട് പേരുടെയും രോഗ…

Read More

സർക്കാരിൽ അവിശ്വാസം രേഖപ്പെടുത്തുന്നു; പ്രമേയത്തിന് നോട്ടീസ് നൽകി വി ഡി സതീശൻ

സ്വർണക്കടത്ത് കേസിൽ പ്രതിപക്ഷം സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നു. ചട്ടം 63 പ്രകാരം വി ഡി സതീശനാണ് മന്ത്രിസഭക്കെതിരെ നിയമസഭാ സെക്രട്ടറിക്ക് അവിശ്വാസ പ്രമേയ നോട്ടീസ് നൽകി. സർക്കാരിൽ അവിശ്വാസം രേഖപ്പെടുത്തുന്നു എന്ന ഒറ്റ വരി പ്രമേയാണ് നിയമസഭാ സെക്രട്ടറിക്ക് നൽകിയത്. നിയമസഭാ സമ്മേളനം ഈ മാസം 27ന് ചേരുമെന്നാണ് റിപ്പോർട്ടുകൾ. ധനകാര്യ ബിൽ പാസാക്കുന്നതിനായാണ് നിയമസഭ സമ്മേളിക്കുന്നത്. ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വന്ന ധനകാര്യ ബിൽ ഈ മാസം 30ന് അസാധുവാകും. ബിൽ പാസാക്കി ഈ…

Read More

സുൽത്താൻ ബത്തേരി ഗവ:ഹോസ്പിറ്റലിലേക്ക്(17.7.2020) ഇന്ന് അടിയന്തിരമായി രക്തം ആവശ്യമുണ്ട്

സുൽത്താൻ ബത്തേരി ഗവ:ഹോസ്പിറ്റലിലേക്ക്(17.7.2020) ഇന്ന് അടിയന്തിരമായി രക്തം ആവശ്യമുണ്ട് 2 യൂണിറ്റ് AB+ve* *3 യൂണിറ്റ് A+ve* *2യൂണിറ്റ് B+ve* *രക്തം* ഇന്ന് (17.07.2020) അത്യാവശ്യമാണ് രക്തം നൽകി ജീവൻ രക്ഷിക്കാൻ കഴിയുന്നവർ ദയവായി ബന്ധപ്പെടുക രഞ്ജിത് 9447263167 BDK വയനാട് (ദയവായി ഷെയർ ചെയ്യുക)

Read More

ഡേക്ടർമാർ കത്രിക വയറ്റിൽ മറന്നു വെച്ചു;ശസ്ത്രക്രിയക്ക് വിധേയനായ രോഗി കത്രികയുണ്ടെന്ന് അറിഞ്ഞത് 25 ദിവസത്തിന് ശേഷം, സംഭവം തൃശൂർ മുളങ്കുന്നത്തുകാവിൽ

തൃശൂർ:മുളങ്കുന്നത്തുകാവ് ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ വയറ്റിൽ കത്രിക മറന്നു വച്ചു. മുളങ്കുന്നത്തുകാവ് ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ വയറ്റിൽ കത്രിക മറന്നു വച്ചു. കത്രികയുമായി 25 ദിവസം ജീവിച്ച രോഗി ഡോക്ടർക്കെതിരെ പൊലീസിൽ പരാതി നൽകി. തൃശൂർ മെഡിക്കൽ കോളജ് ആശുപ്രതിയിൽ മേയ് മാസം മുഴ മാറ്റൽ ശസ്ത്രക്രിയയ്ക്കു വിധേയനായ ഒട്ടോ ഡ്രൈവർ കണിമംഗലം മാളിയേക്കൽ ജോസഫ് പോളിന്റെ (55) വയറിനകത്താണു കത്രിക അകപ്പെട്ടത്. 20 ദിവസം രോഗി വാർഡിൽ കഴിഞ്ഞിട്ടും കൈപ്പിഴ ഡോക്ടർമാർ തിരിച്ചറിഞ്ഞില്ല. ഡിസ്ചാർജ് ചെയ്തതിന്…

Read More