ചികിത്സക്ക് സഹായമായി ലഭിച്ച പൈസയുടെ വിഹിതം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന കണ്ണൂർ സ്വദേശി വർഷയുടെ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നതായി ഐജി വിജയ് സാഖ്‌റെ. ഫിറോസ് കുന്നുംപറമ്പിൽ ഉൾപ്പെടെ നാല് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എല്ലാവരുടെയും പണമിടപാടുകൾ പരിശോധിക്കുമെന്ന് ഐജി അറിയിച്ചു
ബാങ്ക് അക്കൗണ്ട് വഴിയാണ് പണം വന്നത്. അതുകൊണ്ട് ഹവാല ഇടപാട് സംശയിക്കുന്നില്ല. വിശദമായ പരിശോധന തന്നെ നടത്തും. വർഷയെ സമൂഹമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തിയത് സംബന്ധിച്ചും അന്വേഷണം നടത്തുമെന്നും ഐജി വ്യക്തമാക്കി