Headlines

ഇത് സമരാഭാസമാണ്; രോഗവ്യാപനത്തിന്റെ തോത് വർധിപ്പിക്കാനുള്ള രാഷ്ട്രീയ ഇടപെടലും നടക്കുന്നു: മുഖ്യമന്ത്രി

കൊവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തിയുള്ള പ്രതിപക്ഷ സമരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രോഗവ്യാപനത്തിന്റെ തോത് വർധിപ്പിക്കാനുള്ള രാഷ്ട്രീയ ഇടപെടൽ വലിയ തോതിൽ ഉണ്ടാകുന്നുണ്ട്. രോഗം പടർത്താനുള്ള വഴികൾ തുറക്കുന്നുണ്ട്. നേരിട്ടുള്ള ശ്രമം നടക്കുന്നു. കൊവിഡിന്റെ പ്രത്യേക മാനദണ്ഡം സമൂഹത്തിനാകെ അറിയാവുന്നതാണ്. തലസ്ഥാനത്തടക്കം പ്രതിപക്ഷം കൊവിഡ് പ്രതിരോധത്തെ അട്ടിമറിക്കാൻ ബോധപൂർവം നീക്കം നടത്തി. സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തെ സമരമെന്നല്ല വിളിക്കേണ്ടത്. കുറേയാളുകളെ കൂട്ടി അവിടെ വന്നുള്ള പ്രത്യേക സമരാഭാസമാണ് നടന്നത്. സമരം ഹൈക്കോടതി വിലക്കിയത് ആൾക്കൂട്ടം ഒഴിവാക്കാനാണ്….

Read More

പലയിടത്തും ജാഗ്രതക്കുറവ് കാണുന്നു; തെറ്റായ പ്രചാരണവും നടക്കുന്നുവെന്ന് മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധത്തിൽ ഓരോ ആൾക്കും വലിയ ചുമതലയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് പലയിടത്തും ജാഗ്രതക്കുറവ് കാണുന്നുണ്ട്. മഹാമാരിയെ ചെറുക്കാനുള്ള പ്രോട്ടോക്കോൾ പാലിക്കണം. ബ്രേക്ക് ദ ചെയിൻ, മാസ്‌ക്, അകലം പാലിക്കൽ എല്ലാം ആവർത്തിക്കുന്നത് കൂടുതൽ അപകടം വരുത്താതിരിക്കാനാണ് മാസ്‌ക് ധരിക്കണമെന്ന് പൊതുധാരണയുണ്ട്. എന്നാൽ നിരവധി പേരെ മാസ്‌ക് ധരിക്കാതെ പിടിക്കുന്നുണ്ട്. 5901 പേരെ ഇന്ന് ഇങ്ങനെ പിടികൂടി. ഒമ്പത് പേർക്കെതിരെ ക്വാറന്റൈൻ ലംഘനത്തിന് കേസെടുത്തു. സ്വയം നിയന്ത്രണം പാലിക്കാൻ പലർക്കും മടിയാണ്. തെറ്റായ പ്രചാരണവും നടക്കുന്നുണ്ട്….

Read More

2532 പേർക്ക് ഇന്ന് രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 31,156 പേർ

സംസ്ഥാനത്ത് ഇന്ന് കൊവിഡിൽ നിന്നും മുക്തരായത് 2532 പേർ. തിരുവനന്തപുരം 268, കൊല്ലം 151, ആലപ്പുഴ 234, പത്തനംതിട്ട 122, കോട്ടയം 138, ഇടുക്കി 43, എറണാകുളം 209 പേരും രോഗമുക്തി നേടി കൂടാതെ തൃശ്ശൂർ 120, പാലക്കാട് 120, മലപ്പുറം 303, കോഴിക്കോട് 306, വയനാട് 32, കണ്ണൂർ 228, കാസർകോട് 258 പേരും രോഗമുക്തി നേടിയിട്ടുണ്ട്. ഇനി സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത് 31,156 പേരാണ്. 82,345 പേർ ഇതിനോടകം രോഗമുക്തി കരസ്ഥമാക്കി. വിവിധ ജില്ലകളിലായി…

Read More

സംസ്ഥാനത്ത് ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകൾ കൂടി; 10 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത്ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ രാജകുമാരി (കണ്ടൈന്‍മെന്റ് സോണ്‍ 10, 12(സബ് വാര്‍ഡ്), മലപ്പുറം ജില്ലയിലെ ആലംകോട് (6, 7), അരീക്കോട് (8, 10), തൃശൂര്‍ ജില്ലയിലെ ആതിരപ്പള്ളി (സബ് വാര്‍ഡ് 4), പുതൂര്‍ (സബ് വാര്‍ഡ് 13, 19), കഴൂര്‍ (8, 9 (സബ് വാര്‍ഡ്), കോട്ടയം ജില്ലയിലെ പനച്ചിക്കാട് (9), പാലക്കാട് ജില്ലയിലെ അലനല്ലൂര്‍ (3, 4, 18, 22), കൊല്ലം ജില്ലയിലെ പോരുവഴി (9), വയനാട് ജില്ലയിലെ തൊണ്ടര്‍നാട്…

Read More

ഫീസ് അടച്ചില്ലെന്ന കാരണത്താല്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്നു വിദ്യാര്‍ഥികളെ പുറത്താക്കരുതെന്നു ഹൈക്കോടതി

കൊച്ചി: ഫീസ് അടച്ചില്ലെന്ന കാരണത്താല്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്നു വിദ്യാര്‍ഥികളെ പുറത്താക്കരുതെന്നു ഹൈക്കോടതി. ആലുവയിലെ ഒരു സ്‌കുളിലെ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഈ മാസം 14 നു മുന്‍പ് ഫീസ് അടച്ചില്ലെങ്കില്‍ ക്ലാസില്‍ നിന്നു പുറത്താക്കുമെന്നു സ്‌കൂള്‍ ്അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികളുടെ രക്ഷകര്‍ത്താക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി സ്‌കൂളുകള്‍ പ്രവര്‍ത്തന രഹിതമാണ്. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്നുണ്ട്. കേസില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടിസ് പുറപ്പെടുവിച്ചു. കേസ് 23…

Read More

3215 പേര്‍ക്ക് കൂടി രോഗം, 3013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 2532 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 3215 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2532 പേര്‍ രോഗമുക്തരായി. 3013 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. 313 ഉറവിടമറിയാത്ത രോഗബാധയാണ്. 89 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണിക്കാര്യം. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,054 സാമ്പിളുകൾ പരിശോധിച്ചു. 2532 പേർക്കാണ് ഇന്ന് രോഗമുക്തിയുണ്ടായത് സംസ്ഥാനത്ത് നിലവിൽ 31156 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. രോഗം പുതുതായി ബാധിക്കുന്നവരുടെ…

Read More

പാമ്പുപിടുത്തത്തിന് ഇനി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: മാര്‍ഗരേഖയുമായി വനം വകുപ്പ്

തിരുവനന്തപുരം: വനംവകുപ്പ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമേ ഇനി സംസ്ഥാനത്ത് പാമ്പുകളെ പിടികൂടുന്നതിന് അനുവാദമുള്ളൂ. ഇതിനായി വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആവിഷ്‌കരിച്ചിരിക്കുകയാണ് സംസ്ഥാന വനംവകുപ്പ്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് ഇത്തരത്തില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി പരിശീലനം നല്‍കുന്നത്. പാമ്പുകളെ ശാസ്ത്രീയമായി പിടികൂടി അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ സുരക്ഷിതമായി വിട്ടയ്ക്കുയാണ് മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ലക്ഷ്യം. പാമ്പുകളുടെ സംരക്ഷണവും ജനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് സര്‍പ്പ എന്ന മൊബൈല്‍ ആപ്ളിക്കേഷനും ഇതിനോടനുബന്ധിച്ച് പുറത്തിറക്കിയിട്ടുണ്ട്. സുരക്ഷാ മുന്നൊരുക്കങ്ങളില്ലാതെ പാമ്പുപിടുത്തത്തിലേര്‍പ്പെടുകയും പൊതുജനങ്ങളുടെയും തങ്ങളുടെയും ജീവന്‍ അപകടത്തിലാക്കുന്ന തരത്തില്‍…

Read More

മന്ത്രി കെ ടി ജലീലിൽ നിന്ന് വീണ്ടും മൊഴിയെടുക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ്

മന്ത്രി കെ ടി ജലീലിൽ നിന്ന് വീണ്ടും മൊഴിയെടുക്കുമെന്ന് എൻഫോഴ്‌സ്‌മെൻര് അറിയിച്ചു. കെ ടി ജലീലിന്റെ മൊഴി തൃപ്തികരമാണെന്നും മന്ത്രിക്ക് സ്വർണക്കടത്ത് കേസിൽ ബന്ധമില്ലെന്നും ഇ ഡി അറിയിച്ചതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇഡി മന്ത്രിയിൽ നിന്ന് മൊഴിയെടുത്തത് രണ്ട് ദിവസങ്ങളിലായിട്ടാണെന്ന് ഇതിന് ശേഷം റിപ്പോർട്ട് വന്നു. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലെയുമായിട്ടാണ് ഇ ഡി മന്ത്രിയുടെ മൊഴി രേഖപ്പെടുത്തിയത്. നേരത്തെ തന്നെ ചോദിച്ച കാര്യങ്ങളിൽ മറുപടി എഴുതി നൽകുകയായിരന്നു. ഈ ഉത്തരങ്ങളെ മന്നിൽവെച്ചാണ് രണ്ട് ദിവസം…

Read More

റംസിയുടെ മരണം: ഒളിവിലുള്ള സീരിയൽ നടി ലക്ഷ്മി പ്രമോദ് മുൻകൂർ ജാമ്യാപേക്ഷ നൽകി

കൊട്ടിയത്ത് പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറിയതില്‍ മനംനൊന്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത കേസില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കൊല്ലം ജില്ലാ സെഷന്‍സ് കോടതിയിലാണ് നടി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. റംസിയുടെ പ്രതിശ്രുതവരനും കേസിലെ ഒന്നാം പ്രതിയുമായ ഹാരിസിന്റെ സഹോദരന്റെ ഭാര്യയാണ് ലക്ഷ്മി. ലക്ഷ്മിയേയും ഭര്‍ത്താവിനെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്തതിനു ശേഷം കേസില്‍ ആരോപണവിധേയയായ ലക്ഷ്മി ഒളിവില്‍ പോയെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. വീണ്ടും ചോദ്യം ചെയ്യാന്‍…

Read More

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് നൽകിയ ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. ദിലീപിനോട് വിശദീകരണം നൽകാൻ കോടതി ആവശ്യപ്പെട്ടു. കേസിൽ നടൻ മുകേഷിന്റെ സാക്ഷിവിസ്താരം ഇന്ന് പൂർത്തിയായി ദിലീപിനെതിരായ പ്രോസിക്യൂഷൻ സാക്ഷികൾ കോടതിയിൽ മൊഴി മാറ്റിയതോടെയാണ് പോലീസ് കോടതിയെ സമീപിച്ചത്. സാക്ഷികളെ ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. കേസിന്റെ വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കോടതി വിലക്കിയിട്ടുള്ളതിനാൽ ആരൊക്കെയാണ് മൊഴി മാറ്റിയതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. 85 ദിവസം ജയിലിൽ കഴിഞ്ഞതിന്…

Read More