Headlines

തദ്ദേശ തെരഞ്ഞെടുപ്പ്: കൊവിഡ് രോഗികൾക്ക് തപാൽ വോട്ട്, ഓർഡിനൻസിന് അംഗീകാരം

തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്ക് പോസ്റ്റൽ വോട്ട് ചെയ്യാനുള്ള ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം. കൊവിഡ് രോഗികൾക്കും ശാരീരിക അവശതയുള്ളവർക്കും തപാൽ വോട്ട് ചെയ്യാൻ അനുവദിക്കുന്നതാണ് ഓർഡിനൻസ്. കൊവിഡ് കാലത്ത് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിച്ചത് തിരികെ നൽകാനും തീരുമാനമായി. പഞ്ചായത്ത് രാജ്, മുൻസിപ്പാലിറ്റി നിയമങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് ഓർഡിനൻസ് ഇറക്കുന്നത്. വോട്ടെടുപ്പിന് തലേദിവസം രോഗം സ്ഥിരീകരിച്ചാൽ എന്ത് ചെയ്യാമെന്ന കാര്യവും ചർച്ചയായി. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് ഉചിതമായ തീരുമാനമെടുക്കാമെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു വോട്ടെടുപ്പിന്റെ സമയം…

Read More

ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത മുഖ്യവിവരാവകാശ കമ്മിഷണറായേക്കും

തിരുവനന്തപുരം::ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത മുഖ്യവിവരാവകാശ കമ്മിഷണറായേക്കും.നിലവിലെ കമ്മിഷണര്‍ വിന്‍സന്‍ എം. പോള്‍ വിരമിക്കുന്ന ഒഴിവിലേക്ക് ആറുപേരടങ്ങിയ പരിഗണനാപ്പട്ടികയില്‍ മേത്തയ്ക്കാണ് ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ചീഫ് സെക്രട്ടറി പദവിയില്‍ അദ്ദേഹത്തിന് അടുത്ത ഫെബ്രുവരിവരെ കാലാവധിയുണ്ട്. സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പ് പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടിത്തമുണ്ടായ സാഹചര്യം ബിശ്വാസ് മേത്ത കൈകാര്യം ചെയ്തതു സര്‍ക്കാരിന്റെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. അദ്ദേഹത്തെ മുഖ്യവിവരാവകാശ കമ്മിഷണറായി നിയമിക്കുന്നതിനെ സി.പി.എമ്മും അനുകൂലിക്കുന്നു. നെതര്‍ലാന്‍ഡ്സ് അംബാസഡര്‍ വേണു രാജാമണി, മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ്, മുന്‍ ഡി.ജി.പി:…

Read More

ബാലഭാസ്‌കറിന്‍റെ മരണം; നുണപരിശോധനയ്ക്ക് വിധേയരാകേണ്ടവരുടെ സമ്മതം ഇന്ന് കോടതിയെ അറിയിക്കും

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നുണപരിശോധനയ്ക്ക് വിധേയരാകേണ്ടവരുടെ സമ്മതം ഇന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ അറിയിക്കും. ബാലഭാസ്‌കറിന്‍റെ ഡ്രൈവർ അർജുൻ, മാനേജർമാരായ വിഷ്‌ണു സോമസുന്ദരം, പ്രകാശൻ തമ്പി, കലാഭവൻ സോബി എന്നിവരുടെ നുണപരിശോധനാ നടത്തണമെന്ന് ആവശ്യപ്പെട്ട് സിബിഐ അന്വേഷണ സംഘമാണ് കോടതിയിൽ അപേക്ഷ നൽകിയത്. അപേക്ഷ കോടതി അംഗീകരിച്ചിരുന്നു. എന്നാൽ നടപടി ചട്ടം അനുസരിച്ച് നുണപരിശോധനയ്ക്ക് വിധേയരാകേണ്ടവരുടെ സമ്മതം ലഭിച്ചാൽ മാത്രമേ ഇതിന് അനുമതി നൽകുവാൻ കോടതിക്ക് നിയമപരമായി സാധിക്കുകയുള്ളു.

Read More

പോപ്പുലർ ഫിനാൻസിന്റെ എല്ലാ ശാഖകളും ജപ്തി ചെയ്യാൻ ഹൈക്കോടതി

കൊച്ചി: പോപ്പുലർ ഫിനാൻസിന്റെ എല്ലാ ശാഖകളും ജപ്തി ചെയ്യാൻ ഹൈക്കോടതി നിർദ്ദേശം. സ്വർണ്ണവും പണവും രേഖകളും കണ്ടു കെട്ടാനും ശാഖകൾ പൂട്ടാനും ഹൈക്കോടതി ഉത്തരവിട്ടു. പരാതികളിൽ വെവ്വേറെ കേസെടുക്കാൻ നിർദേശിച്ച കോടതി പരാതികളിൽ ഒറ്റ എഫ് ഐ ആർ ഇട്ടു കേസുകൾ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ച ഡിജിപിയുടെ സർക്കുലർ സ്റ്റേ ചെയ്തു. കേസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സിബിഐക്ക് കത്ത് നൽകാനും കോടതി സർക്കാരിന് നിർദ്ദേശം നൽകി. പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൻ അന്വേഷണം ആവശ്യപ്പെടുന്ന ഹർജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല…

Read More

റോഡിലൂടെ അലഞ്ഞുനടക്കുന്ന ഒട്ടകങ്ങളുടെ ഉടമകൾക്ക് പിഴ

റിയാദ്: റോഡുകളിലൂടെ ഒട്ടകങ്ങൾ അലഞ്ഞുതിരിഞ്ഞു നടക്കുന്നത് വാഹന യാത്രക്കാരുടെ ജീവന് ഭീഷണി സൃഷ്ടിക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. മുറിച്ചുകടക്കുന്നതിന് പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളിലൂടെയും ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്താതെയും റോഡുകൾ മുറിച്ചുകടക്കാൻ കന്നുകാലികളെ ഉടമകൾ അനുവദിക്കുന്നത് നിയമ ലംഘനമാണ്. ഇത്തരം നിയമ ലംഘനങ്ങൾക്ക് 5000 റിയാൽ മുതൽ 10,000 റിയാൽ വരെ പിഴ ലഭിക്കും. അലഞ്ഞുനടക്കുന്ന കന്നുകാലികൾ റോഡുകൾ ഉപയോഗിക്കുന്നവരുടെ ജീവന് ഭീഷണിയാണ്. ഇത് സാമ്പത്തിക നഷ്ടത്തിനും ജീവഹാനിക്കും ഇടയാക്കും. കന്നുകാലികളെ റോഡുകളിൽ നിന്ന് അകറ്റിനിർത്തേണ്ടത്…

Read More

മലക്കം മറിഞ്ഞ് സ്വപ്‌ന: നെഞ്ചുവേദനയില്ല, പരിശോധനക്ക് വിസമ്മതിച്ചു

നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞ് ഒരാഴ്ചയിലേറെയായി ആശുപത്രിയിൽ കഴിഞ്ഞ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് പരിശോധനക്ക് വിസമ്മതിച്ചു. ആൻജിയോഗ്രാം പരിശോധനക്ക് മുമ്പാണ് ഇവർ മലക്കം മറിഞ്ഞത്. സമ്മതപത്രം എഴുതിവാങ്ങാനെത്തിയ മെഡിക്കൽ സംഘത്തോട് നെഞ്ചുവേദന മാറിയെന്നും പരിശോധനക്ക് തയ്യാറല്ലെന്നും ഇവർ അറിയിച്ചു ഇതോടെ സ്വപ്‌നയെ വിയ്യൂർ ജയിലിലേക്ക് കൊണ്ടുപോയി. ഇന്നലെ ഉച്ചയോടെയാണ് ആൻജിയോഗ്രാമിന് തയ്യാറല്ലെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞത്. ഇത് രേഖാമൂലം എഴുതി നൽകുകയും ചെയ്തു. സ്വപ്നക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ് സ്ഥിരീകരിക്കുകയും ചെയ്തു. ആശുപത്രിവാസം നാടകമാണെന്നാണ്…

Read More

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി ഫ്രാങ്കോ മുളയ്ക്കലിന്റെ വിചാരണ ഇന്ന് ആരംഭിക്കും

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി ഫ്രാങ്കോ മുളയ്ക്കലിന്റെ വിചാരണ ഇന്ന് ആരംഭിക്കും. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിലാണ് നടപടികൾ. രഹസ്യ വിചാരണ ആയതിനാൽ കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കിയിട്ടുണ്ട്. 2014 മുതൽ 2016 വരെയുള്ള കാലയളവിൽ കുറുവിലങ്ങാട് മഠത്തിൽ വെച്ച് ബിഷപ് സ്ഥാനത്തുള്ള പ്രതി കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 2018 ജൂൺ 27നാണ് കന്യാസ്ത്രീ പരാതി നൽകിയത്. നാല് മാസത്തോളം വിശദമായി അന്വേഷണം നടത്തിയ ശേഷം ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു….

Read More

നീല,വെള്ള കാ​ർ​ഡുകള്‍ക്കുള്ള സ്‌പെഷ്യല്‍ അരി വിതരണം നിര്‍ത്തി

തി​രു​വ​ന​ന്ത​പു​രം: നീ​ല, വെ​ള്ള കാ​ർ​ഡു​കാ​ർ​ക്ക് ന​ൽ​കി​വ​ന്നി​രു​ന്ന സ്പെഷ്യൽ അ​രി വി​ത​ര​ണം സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​വ​സാ​നി​പ്പി​ച്ചു. ലോക്ക്ഡൗണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ലാണ് നീല, വെള്ള കാർഡുകൾക്ക് സ്പെഷ്യൽ അരി വിതരണം നടത്തിയിരുന്നത്. എന്നാൽ ഈ ​മാ​സം മു​ത​ൽ നീ​ല​ക്കാ​ർ​ഡു​കാ​ർ​ക്ക് ഓ​രോ അം​ഗ​ത്തി​നും ര​ണ്ടു​കി​ലോ അ​രി​വീ​തം കി​ലോ​ക്ക് നാ​ല് രൂ​പ​നി​ര​ക്കി​ലും, വെ​ള്ള​ക്കാ​ർ​ഡു​കാ​ർ​ക്ക് മൂ​ന്ന് കി​ലോ അ​രി 10.90 രൂ​പ​നി​ര​ക്കി​ലും ആയിരിക്കും ലഭ്യമാവുക. നീല, വെള്ള കാർഡുകൾക്ക് ഒ​രു​കി​ലോ മു​ത​ൽ മൂ​ന്ന് കി​ലോ​വ​രെ ആ​ട്ട കി​ലോ​ക്ക് 17 രൂ​പ നി​ര​ക്കി​ലും ല​ഭി​ക്കും. കോവിഡിനെ തുടർന്ന്…

Read More

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും; തദ്ദേശ തെരഞ്ഞെടുപ്പ് ചർച്ചയാകും

രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷം സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടിംഗിനുള്ള സമയപരിധി വൈകുന്നേരം ആറ് മണി വരെയാക്കി നീട്ടണമെന്നും കൊവിഡ് രോഗികൾക്ക് പോസ്റ്റൽ വോട്ടോ പ്രോക്‌സി വോട്ടോ വേണമെന്നുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ശുപാർശയും യോഗത്തിൽ ചർച്ചയാകും സെക്രട്ടേറിയറ്റിലെ തീപിടിത്തം അന്വേഷിച്ച കൗശികൻ കമ്മിറ്റി റിപ്പോർട്ട് മന്ത്രിസഭാ യോഗത്തിന് മുന്നിലെത്തും. ഓൺലൈൻ വഴിയാണ് ഇന്നത്തെ മന്ത്രിസഭാ യോഗവും ചേരുക. തോമസ് ഐസക്, ഇ പി ജയരാജൻ എന്നീ മന്ത്രിമാർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും മുഖ്യമന്ത്രി…

Read More

ജലീൽ ഒരു തെറ്റും ചെയ്തിട്ടില്ല, രാജിവെക്കേണ്ടതില്ല; പിന്തുണ ആവർത്തിച്ച് മുഖ്യമന്ത്രി

മന്ത്രി കെ ടി ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജലീലിനെതിരെ എന്ത് ആക്ഷേപമാണുള്ളത്. ജലീൽ ഒരു തെറ്റും ചെയ്തിട്ടില്ല. അക്കാര്യം സമൂഹത്തിന് വ്യക്തതയുണ്ട്. അദ്ദേഹത്തിനെതിരെ ആക്ഷേപം ഉന്നയിച്ച് കേരളത്തിലെ സമാധാനം അട്ടിമറിക്കാനാണ് ശ്രമം. അദ്ദേഹത്തോട് നേരത്തെ വിരോധമുള്ളവരുണ്ട്. ജലീൽ നേരത്തെയുണ്ടായ പ്രസ്ഥാനത്തിൽ നിന്ന് എൽ ഡി എഫിലേക്ക് വന്നു. അതിനോടുള്ള പക ചിലർക്ക് വിട്ടുമാറുന്നില്ല. നാടിന് ചേരാത്ത രീതിയിൽ കാര്യങ്ങൾ നീക്കുകയാണ്. ലീഗിനും ബിജെപിക്കും അവരുടേതായ ഉദ്ദേശ്യങ്ങളുണ്ട്. അത് നാടിനാകെ ബോധ്യമായി. രാഷ്ട്രീയ പ്രചാരണം എപ്പോഴും…

Read More