കൊച്ചി: പോപ്പുലർ ഫിനാൻസിന്റെ എല്ലാ ശാഖകളും ജപ്തി ചെയ്യാൻ ഹൈക്കോടതി നിർദ്ദേശം. സ്വർണ്ണവും പണവും രേഖകളും കണ്ടു കെട്ടാനും ശാഖകൾ പൂട്ടാനും ഹൈക്കോടതി ഉത്തരവിട്ടു. പരാതികളിൽ വെവ്വേറെ കേസെടുക്കാൻ നിർദേശിച്ച കോടതി പരാതികളിൽ ഒറ്റ എഫ് ഐ ആർ ഇട്ടു കേസുകൾ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ച ഡിജിപിയുടെ സർക്കുലർ സ്റ്റേ ചെയ്തു.
കേസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സിബിഐക്ക് കത്ത് നൽകാനും കോടതി സർക്കാരിന് നിർദ്ദേശം നൽകി. പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൻ അന്വേഷണം ആവശ്യപ്പെടുന്ന ഹർജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
സംസ്ഥാന സർക്കാരിന്റെ കത്ത് ലഭിക്കുന്ന മുറയ്ക്കന് സിബിഐ അന്വേഷണത്തിന് കേന്ദ്രം അടിയന്തര നടപടികൾ സ്വീകരിക്കണം. ഹർജികൾ കോടതി അടുത്ത മാസം 8 ന് വീണ്ടും പരിഗണിക്കും.