Headlines

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ഇന്ന് 12 കോവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂര്‍ 330, തൃശൂര്‍ 326, മലപ്പുറം 297, ആലപ്പുഴ 274, പാലക്കാട് 268, കോട്ടയം 225, കാസര്‍ഗോഡ് 145, പത്തനംതിട്ട 101, ഇടുക്കി 100, വയനാട് 68 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 9ന് മരണമടഞ്ഞ എറണാകുളം തോപ്പില്‍ക്കാട് സ്വദേശിനി പാര്‍വതി (75), സെപ്റ്റംബര്‍…

Read More

കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച് സമരം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ഹൈക്കോടതി നിർദേശം

കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച് സമരം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി. ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് സർക്കാരിന് നിർദേശം നൽകി   പ്രോട്ടോക്കോൾ ലംഘനത്തിന്റെ വെളിച്ചത്തിൽ സംസ്ഥാനത്ത് പ്രതിഷേധങ്ങൽക്കും സമരങ്ങൾക്കും വിലക്കേർപ്പെടുത്തിയ കോടതി ഉത്തരവ് ലംഘിച്ചവർക്കെതിരെ ഹർജിക്കാർ സമർപ്പിച്ച സത്യവാങ്മൂലം പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ് സ്വർണക്കടത്ത് കേസിൽ കോൺഗ്രസ്-മുസ്ലീം ലീഗ്-ബിജെപി പ്രവർത്തകർ നടത്തിയ സമരങ്ങൾ കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. വെഞ്ഞാറുമ്മൂട്ടിലെ രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ നടന്ന പ്രതിഷേധങ്ങളും കോടതി…

Read More

വയനാട്ടിലും കൊവിഡ് മരണം; ഇന്ന് റിപ്പോർട്ട് ചെയ്തത് മൂന്ന് മരണങ്ങൾ

കൊവിഡ് ബാധിച്ച് വയനാട്ടിൽ ഒരാൾ കൂടി മരിച്ചു. അമ്പലവയൽ സ്വദേശി പനങ്ങര വീട്ടിൽ ഖദീജയാണ് മരിച്ചത്. ഈ മാസം 14നാണ് ഖദീജക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രമേഹം, ശ്വാസതടസ്സം, ന്യൂമോണിയ എന്നീ രോഗങ്ങൾ ഇവർക്കുണ്ടായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. കണ്ണൂരിലും രണ്ട് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തളിപ്പറമ്പ് സ്വദേശി 54കാരൻ സത്യൻ, എടക്കാട് സ്വദേശി 75കാരൻ ഹംസ എന്നിവരാണ് മരിച്ചത്. രണ്ട് പേരും പരിയാരം മെഡിക്കൽ…

Read More

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 19 ന് കോട്ടയം, ഇടുക്കി ജില്ലകളിലും 20ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 21ന് ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.   സെപ്റ്റംബര്‍ 18ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,…

Read More

ആലുവ റെയിൽവേ സ്റ്റേഷന് സമീപം യുവാവ് തൂങ്ങി മരിച്ച നിലയിൽ

ആലുവ റെയിൽവെ സ്റ്റേഷന് സമീപം യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാർക്കിംഗ് ഏരിയയിലാണ് യുവാവിനെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടത്. മരിച്ച ആൾക്ക് ഏകദേശം 30 വയസ് തോന്നിക്കും. കെട്ടിട നിർമാണ തൊഴിലാളിയായ മാർത്താണ്ഡം സ്വദേശിയാണ് മരണപ്പെട്ടതെന്ന് സംശയിക്കുന്നു.

Read More

മണർകാട് പള്ളി ഏറ്റെടുത്ത് ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറാൻ വിധി; അപ്പീൽ പോകുമെന്ന് യാക്കോബായ വിഭാഗം

യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള കോട്ടയം മണർകാട് സെന്റ് മേരീസ് പള്ളി ഏറ്റെടുത്ത് ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറാൻ കോടതിയുടെ ഉത്തരവ്. കോട്ടയം സബ് കോടതിയുടേതാണ് ഉത്തരവ്. പൊതുസഭ വിളിച്ചുകൂട്ടി പുതിയ ഭരണകമ്മിറ്റി രൂപീകരിക്കണമെന്നും കോടതി നിർദേശിക്കുന്നു   യാക്കാബോയ വിഭാഗത്തിന് വളരെ പ്രധാനപ്പെട്ട പള്ളിയാണ് മണർകാട് പള്ളി. ഇത് വിട്ടുകൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കോടതി ഉത്തരവിനെതിരെ അപ്പീൽ പോകുമെന്നും യാക്കോബായ സഭ അറിയിച്ചു. മാർത്തോമ സഭക്ക് കോടതി വിധിയിലൂടെ ലഭിച്ച പള്ളിയാണ് മണർകാട്. ഇടവകക്കാരു പോലുമില്ലാത്ത ഓർത്തഡോക്‌സുകാർ പള്ളിക്ക് അവകാശം…

Read More

മാധ്യമപ്രവർത്തകർക്കെതിരായ സൈബർ ആക്രമണം; രണ്ട് പേർ അറസ്റ്റിൽ

മാധ്യമപ്രവർത്തകർക്കെതിരായ സൈബർ ആക്രമണത്തിൽ രണ്ട് പേർ അറസ്റ്റിൽ. ദേശാഭിമാനി ജീവനക്കാരനായ വിനീത്, കൊല്ലം സ്വദേശി ജയജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ഫോണുകൾ പോലീസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇവർക്ക് ജാമ്യം ലഭിച്ചു മനോരമ ന്യൂസിലെ നിഷാ പുരുഷോത്തമന്റെ പരാതിയിൻമേലാണ് അറസ്റ്റുണ്ടായിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിലെ കെ ജി കമലേഷ് നൽകിയ പരാതി വട്ടിയൂർക്കാവ് പോലീസിന് കൈമാറി. മാധ്യമപ്രവർത്തകർക്കെതിരായ സൈബർ ആക്രമണത്തിൽ നടപടിയാവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂനിയൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു.

Read More

കെ എം ബഷീറിന്റെ മരണം: ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം, നേരിട്ട് ഹാജരാകണം

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തി കേസിൽ ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം. അടുത്ത മാസം 12ന് കോടതിയിൽ നേരിട്ട് ഹാജാരാകാൻ ശ്രീറാമിന് കോടതി നിർദേശം നൽകി. മൂന്ന് പ്രാവശ്യം നിർദേശം നൽകിയിട്ടും ശ്രീറാം ഹാജരായിരുന്നില്ല കേസിൽ രണ്ടാം പ്രതി വഫ ഫിറോസ് കോടതിയിൽ ഹാജരായി ജാമ്യമെടുത്തിരുന്നു. മദ്യലഹരിയിൽ ശ്രീറാം വെങ്കിട്ടരാമൻ അമിത വേഗതയിൽ ഓടിച്ച കാറിടിച്ചാണ് ബഷീർ മരിച്ചത്. വണ്ടിയോടിച്ചത് ഒപ്പമുണ്ടായിരുന്ന വഫ ഫിറോസാണെന്ന് പറഞ്ഞ് രക്ഷപ്പെടാൻ ശ്രീറാം ശ്രമിച്ചിരുന്നു അതേസമയം വഫ ഇത്…

Read More

‘വെള്ളത്തുണിയില്‍ പുതപ്പിച്ച ശബരി ചെറു പുഞ്ചിരിയോടെ ഉറങ്ങികിടക്കുന്നു…’ കിഷോർ സത്യ

സീരിയല്‍ താരം ശബരീനാഥിന്റെ അപ്രതീക്ഷിതമായ വിയോഗത്തിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും. നിലവിളക്ക്, അമല, മിന്നുകെട്ട്, പാടാത്ത പൈങ്കിളി, പ്രണയം, സ്വാമി അയ്യപ്പന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ വേഷമിട്ട താരം ഹൃദായാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.   ശബരീനാഥിന്റെ അവസാന നിമിഷങ്ങളില്‍ ആശുപത്രിയില്‍ എത്തിയ നടനും അവതാരകനുമായ കിഷേര്‍ സത്യയുടെ കുറിപ്പ് വിങ്ങലാവുകയാണ്. ഭൂമിയിലെ സന്ദര്‍ശനം മതിയാക്കി നിങ്ങള്‍ മടങ്ങിയെന്ന സത്യം നിങ്ങളുടെ നിങ്ങളുടെ പ്രിയതമക്കും കുഞ്ഞുങ്ങള്‍ക്കും തിരിച്ചറിയാന്‍ എങ്ങനെ സാധിക്കും എന്നാണ് കിഷോര്‍…

Read More

സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ തള്ളി; റിമാൻഡ് കാലാവധി നീട്ടി

സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷ് ഉൾപ്പെടെയുള്ള 12 പ്രതികളുടെ റിമാൻഡ് കാലാവധി അടുത്ത മാസം എട്ടാം തീയതി വരെ നീട്ടി. കൊച്ചി എൻ ഐ എ കോടതിയാണ് പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടിയത്. ജാമ്യം നൽകണമെന്ന് സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളി   വീഡിയോ കോൺഫറൻസ് വഴിയാണ് സ്വപ്‌നയടക്കമുള്ള പ്രതികളെ കോടതിയിൽ ഹാജരാക്കിയത്. ശാരീരിക അവശതകളുണ്ടെന്നും അതിനാൽ ജാമ്യം നൽകണമെന്നും സ്വപ്‌ന ആവശ്യപ്പെട്ടു. എന്നാൽ കോടതി ഇത് തള്ളി. അതേസമയം ബന്ധുക്കളെ കാണാൻ അനുമതി നൽകണമെന്ന്…

Read More