ഇന്ന് 2263 പേർക്ക് രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 32,709 പേർ

സംസ്ഥാനത്ത് ഇന്ന് കൊവിഡിൽ നിന്ന് മുക്തി നേടിയത് 2263 പേർ. തിരുവനന്തപുരം 418, കൊല്ലം 26, പത്തനംതിട്ട 157, ആലപ്പുഴ 120, കോട്ടയം 131, ഇടുക്കി 21, എറണാകുളം 371, തൃശൂർ 220, പാലക്കാട് 117, മലപ്പുറം 257, കോഴിക്കോട് 155, വയനാട് 12, കണ്ണൂർ 179, കാസർഗോഡ് 79 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 32,709 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 84,608 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

സംസ്ഥാനത്ത് പുതുതായി 15 ഹോട്ട് സ്‌പോട്ടുകൾ; 22 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 15 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ എലഞ്ഞി (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 8), പൂത്രിക (സബ് വാര്‍ഡ് 10), രാമമംഗലം (സബ് വാര്‍ഡ് 8), നോര്‍ത്ത് പറവൂര്‍ (സബ് വാര്‍ഡ് 3), തിരുമാറാടി (സബ് വാര്‍ഡ് 9), കൊല്ലം ജില്ലയിലെ പനയം (എല്ലാ വാര്‍ഡുകളും), കുണ്ടറ (സബ് വാര്‍ഡ് 6), മൈനാഗപ്പള്ളി (1, 2), മൈലം (9), തൃശൂര്‍ ജില്ലയിലെ അവിനിശേരി (സബ് വാര്‍ഡ് 4, 5), മുള്ളൂര്‍ക്കര (സബ് വാര്‍ഡ് 6),…

Read More

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രദേശവാസികള്‍ക്ക് പ്രത്യേക ദര്‍ശന സൗകര്യം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രദേശവാസികള്‍ക്ക് പ്രത്യേക ദര്‍ശന സൗകര്യം ഏര്‍പ്പെടുത്തും. രാവിലെ 4.30 മുതല്‍ 8.30 വരെ പ്രത്യേക ദര്‍ശന സൗകര്യം ഒരുക്കാനാണ് തീരുമാനം. ഒരു ദിവസം 300 പേരുടെ അഡ്വാന്‍സ് ബുക്കിംഗ് സ്വീകരിച്ച്‌ ദര്‍ശന സൗകര്യം ഏര്‍പ്പെടുത്താനാണ് ഭരണസമിതി തീരുമാനം. ഗുരുവായൂര്‍ മുന്‍സിപ്പല്‍ പരിധിയിലെ താമസക്കാര്‍, ദേവസ്വം ജീവനക്കാര്‍, 70 വയസ്സ് വരെയുള്ള ദേവസ്വം പെന്‍ഷന്‍കാര്‍, ക്ഷേത്ര പാരമ്ബര്യ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കായിരിക്കും ദര്‍ശന സൗകര്യം ഒരുക്കുക. പാഞ്ചജന്യം, ശ്രീവത്സം, എക്സ്റ്റന്‍ഷന്‍ എന്നീ ഗസ്റ്റ് ഹൗസുകളില്‍ മുറികള്‍ക്ക്…

Read More

ഇന്ന് സംസ്ഥാനത്ത് 3830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് സംസ്ഥാനത്ത് 3830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 675, കോഴിക്കോട് 468, ആലപ്പുഴ 323, എറണാകുളം 319, കൊല്ലം 300, മലപ്പുറം 298, തൃശൂര്‍ 263, കണ്ണൂര്‍ 247, പത്തനംതിട്ട 236, പാലക്കാട് 220, കോട്ടയം 187, കാസര്‍ഗോഡ് 119, വയനാട് 99, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 14 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ടി.വി. രാജേഷ് (47),…

Read More

സ്വര്‍ണക്കടത്ത് കേസ്: മുഖ്യപ്രതി കെ ടി റമീസിന് ജാമ്യം അനുവദിച്ചു

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ മുഖ്യപ്രതി കെ ടി റമീസിന് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യകോടതി ജാമ്യം അനുവദിച്ചു . കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സ്വർണക്കടത്തിൽ പ്രധാന ആസൂത്രകനാണെന്ന് എൻഐഎ കണ്ടെത്തിയ പ്രതിയാണ് കെ ടി റമീസ്. റമീസിന്‍റെ ജാമ്യത്തെ കസ്റ്റംസ് കോടതിയിൽ എതിർത്തിട്ടില്ല. രണ്ട് ലക്ഷം രൂപയുടെയോ സമാനമായ തുകയുടെയോ ജാമ്യം കോടതിയിൽ കെട്ടിവയ്ക്കണം. എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മുതൽ 11 മണിയ്ക്കിടയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി ഒപ്പിടണം. ഏഴ്…

Read More

ലൈഫ് മിഷന്‍ പദ്ധതി:വയനാട് ജില്ലയിലെ ഭവന സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനം 24 ന്

ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന ഭവന സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനം സെപ്തംബര്‍ 24 ന് രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ അദ്ധ്യക്ഷത വഹിക്കും. പൂതാടി ഗ്രാമപഞ്ചായത്ത് ചെറുകുന്നിലെ 60 സെന്റ് സ്ഥലത്ത് 42 ഭവനങ്ങള്‍ അടങ്ങിയ സമുച്ചയമാണ് നിര്‍മ്മിക്കുന്നത്. 555 ലക്ഷം രൂപയുടെ ഭവനസമുച്ചയവും 107 ലക്ഷം രൂപയുടെ അനുബന്ധ പ്രവൃത്തിയും ഉള്‍പ്പെടെ 662 ലക്ഷം രൂപയാണ് പദ്ധതിയുടെ അടങ്കല്‍ തുക. ഹൈദരാബാദ്…

Read More

പയ്യന്നൂരിൽ എട്ട് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; മധ്യവയസ്‌കൻ അറസ്റ്റിൽ

കണ്ണൂർ പയ്യന്നൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ. കുന്നരു സ്വദേശി നാരായണനാണ് പിടിയിലായത്. എട്ട് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് 55കാരനായ ഇയാളെ പിടികൂടിയത്. നാരായണനെതിരെ പോക്‌സോ ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു.

Read More

മന്ത്രി ജലീലിന്റെ വീട്ടിലേക്ക് മതിൽ ചാടിക്കടക്കാൻ ശ്രമം; യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകർ അറസ്റ്റിൽ

മന്ത്രി കെ ടി ജലീലിന്റെ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകർ അറസ്റ്റിൽ. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. പത്തോളം പ്രവർത്തകരാണ് മതിൽ ചാടി ഔദ്യോഗിക വസതിയിലേക്ക് കടക്കാൻ ശ്രമിച്ചത്. പ്രവർത്തകരെ കന്റോൺമെന്റ് ഗേറ്റിന് മുന്നിൽവെച്ച് പോലീസ് തടഞ്ഞിരുന്നു. മുദ്രവാക്യം വിളികളുമായി നിന്ന പ്രവർത്തകർ പിന്നീട് ഗേറ്റും മതിലും ചാടിക്കടക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തു നീക്കിയത്.

Read More

പത്തനംതിട്ടയിൽ പോലീസിനെ ആക്രമിച്ച കേസിലെ പ്രതി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

പത്തനംതിട്ട കോയിപ്പുറത്ത് പോലീസിനെ ആക്രമിച്ച കേസിൽ പ്രതിയായ ആൾ വീട്ടിൽ തൂങ്ങിമരിച്ചു. സാബു ഡാനിയേൽ എന്നയാളാണ് മരിച്ചത്. അയൽവാസിയെ ആക്രമിച്ചെന്ന കേസിൽ പോലീസ് അന്വേഷണത്തിന് എത്തിയപ്പോഴാണ് ഇയാൾ പോലീസിനെ ആക്രമിച്ചത്. സ്ഥിരം മദ്യപാനിയായ സാബു ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.

Read More

സ്വപ്‌നയുടെ മൊഴിയും ഡിജിറ്റൽ തെളിവുകളും തമ്മിൽ വൈരുദ്ധ്യം; വീണ്ടും ചോദ്യം ചെയ്യും

സ്വപ്‌നയുടെയും സരിത്തിന്റെയും ഉൾപ്പെടെ സ്വർണക്കടത്ത് കേസിലെ പ്രതികളുടെ വാട്‌സാപ്പ് ടെലഗ്രാം സന്ദേശങ്ങളുടെ നിജസ്ഥിതി എൻഐഎ പരിശോധിക്കുന്നു. പ്രതികൾ നശിപ്പിച്ച ഡിജിറ്റൽ തെളിവുകൾ എൻ ഐ എ സംഘം വീണ്ടെടുത്തു. 2000 ജിബിയോളം വരുന്ന ഡിജിറ്റൽ തെളിവുകൾ എൻഐഎ പരിശോധിച്ചു പ്രതികൾ നൽകിയ മൊഴികളും തെളിവുകളും തമ്മിലുള്ള വൈരുദ്ധ്യം അന്വേഷണ സംഘം കണ്ടെത്തി. സംസ്ഥാനത്തെ പല പ്രമുഖരുമായും പ്രതികൾ നടത്തിയ ചാറ്റ് അടക്കമുള്ള വിശദാംശങ്ങൾ അന്വേഷണ സംഘം പരിശോധിക്കുകയാണ്. കേസ് അന്വേഷണത്തിലും കേസുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളിലും ഇത്…

Read More