Headlines

കസ്റ്റംസ് ആക്ട് ലംഘനം: സംസ്ഥാന സർക്കാരിനെതിരെ കസ്റ്റംസ് കേസെടുത്തു

സംസ്ഥാന സർക്കാരിനെതിരെ കസ്റ്റംസ് കേസ് എടുത്തതായി റിപ്പോർട്ടുകൾ. കസ്റ്റംസ് നിയമം ലംഘിച്ച് ഇറക്കുമതി ചെയ്ത സാധനങ്ങൾ കൈപ്പറ്റിയതിനാണ് കേസെടുത്തതെന്ന് വാർത്താ ഏജൻസിയായ പിടിഐയും ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു എഫ് സി ആർ എ, പിഎംഎൽഎ, കസ്റ്റംസ് ആക്ട് എന്നിവ ലംഘിച്ചതിനാണ് കേസ്. നിയമം ലംഘിച്ച് ഇറക്കുമതി ചെയ്ത ഖുറാനും ഈന്തപ്പഴയും സർക്കാർ കൈപ്പറ്റിയെന്ന് കണ്ടെത്തിയതോടെ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2016 മുതൽ യുഎഇ കോൺസുലേറ്റ് വഴി 17,000 കിലോ ഈന്തപ്പഴം കേരളത്തിലെത്തിയതായാണ് വിവരം. കോൺസുൽ…

Read More

കോവിഡ്; പി ജെ ജോസഫ് എംഎല്‍എ സ്വയം നിരീക്ഷണത്തില്‍

പി ജെ ജോസഫ് എംഎല്‍എ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കരിങ്കുന്നത്ത്‌ പങ്കെടുത്ത പരിപാടിയില്‍ ഒപ്പമുണ്ടായിരുന്ന പഞ്ചായത്ത് അംഗത്തിന് ഇന്ന് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് എംഎല്‍എ നിരീക്ഷണത്തില്‍ പ്രവേശിച്ചത്. ചൊവ്വാഴ്ചയാണ് ഇരുവരും ഒന്നിച്ച്‌ പരിപാടിയില്‍ പങ്കെടുത്തത്. നിരീക്ഷണത്തിലായതിനാല്‍ സമീപ ദിവസങ്ങളില്‍ നടത്താനിരുന്ന പരിപാടികള്‍ മാറ്റിവെച്ചതായി അദ്ദേഹം അറിയിച്ചു.

Read More

ജലീലിനെ വീണ്ടും എന്‍ഐഎ ചോദ്യം ചെയ്യും: വിദേശ യാത്രകളും അന്വേഷണ പരിധിയില്‍

തിരുവനന്തപുരം: സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നയെ കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷമാകും ഇനി ജലീലിനെ ചോദ്യം ചെയ്യുക. 22നാണ് സ്വപ്നയെ കസ്റ്റഡിയിൽ വാങ്ങുന്നത്. ഫോൺ കോളുമായി ബന്ധപ്പെട്ടുള്ള വിശദ വിവരങ്ങൾ മന്ത്രിയിൽ നിന്ന് ചോദിച്ചറിയും. മന്ത്രിയുടെ വിദേശ യാത്രകളെക്കുറിച്ച് എൻഐഎ അന്വേഷിക്കും. വിദേശയാത്രകളിൽ ഒപ്പം ആരൊക്കെയുണ്ടായിരുന്നു, അവിടെ ആരെയൊക്കെയാണ് മന്ത്രി സന്ദർശിച്ചത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് എൻ ഐഎ അന്വേഷിക്കുന്നത്. സ്വപ്നയുമായും കോൺസുലേറ്റുമായും തനിക്ക് ഔദ്യോഗിക…

Read More

റംസിയുടെ ആത്മഹത്യ, അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

കൊല്ലം: കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്. എസിപിയുടെ നേത്യത്വത്തിലുള്ള പ്രത്യേക സംഘത്തിന് അന്വേഷണ ചുമതല കൈമാറി കൊണ്ട് സിറ്റി പോലിസ് കമ്മിഷണര്‍ ടി.നാരായണന്‍ ഉത്തരവിട്ടു. റംസിയുമായി പത്ത് വര്‍ഷം പ്രണയത്തിലായിരുന്നു പള്ളിമുക്ക് സ്വദേശി ഹാരിസ്. ഇതിനിടെ ഇവരുടെ വിവാഹം ഇരുവീട്ടുകാരും ചേര്‍ന്ന് ഉറപ്പിച്ചിരുന്നു. ഹാരിസിന്റെ വീട്ടുകാരുമായടക്കം അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പെണ്‍കുട്ടി ഇതിനിടെ ഇയാളില്‍ നിന്നും ഗര്‍ഭണിയാവുകയും പിന്നീട് ഗര്‍ഭച്ഛിദ്രം ചെയ്തു. എന്നാല്‍ സമീപ കാലത്ത് മറ്റൊരു യുവതിയുമായി…

Read More

കണ്ണൂരില്‍ സഹോദരങ്ങള്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം

കണ്ണൂര്‍: കണ്ണൂരില്‍ സഹോദരങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തി. പിണറായി കിഴക്കുംഭാഗത്താണ് സഹോദരങ്ങളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിറമ്മല്‍ വീട്ടില്‍ സുകുമാരന്‍, രമേശന്‍ എന്നിവരാണ് മരിച്ചത്. ഒരാള്‍ തൂങ്ങി മരിച്ച നിലയിലും ഒരാളെ കട്ടിലില്‍ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. സ്ഥിരമായി ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങിച്ചിരുന്ന ഇവരെ രണ്ടു ദിവസമായി കാണാതിരുന്നതിനെ തുടര്‍ന്നു നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പിണറായി പോലിസ്…

Read More

സിദ്ധിഖ് ചെയ്തതു മനസ്സിലാക്കാം; എന്നാൽ ഭാമ മൊഴി മാറ്റിയത് ആശ്ചര്യപ്പെടുത്തുന്നുവെന്ന് രേവതി

നടി ആക്രമിക്കപ്പെട്ട കേസിൽ നടി ഭാമ കൂറുമാറിയതിനെതിരെ രൂക്ഷവിമർശനവുമായി നടി രേവതി. നേരത്തെ സിദ്ധിഖും കൂറുമാറിയിരുന്നു. സിദ്ധിഖ് മൊഴി മാറ്റിയത് മനസ്സിലാക്കാം. എന്നാൽ ആക്രമിക്കപ്പെട്ട നടിയുടെ വിശ്വസ്തയായിരുന്ന ഭാമ പോലീസിന് നൽകിയ മൊഴി മാറ്റിപ്പറഞ്ഞത് ഏറെ ആശ്ചര്യപ്പെടുത്തുന്നുവെന്ന് രേവതി പറഞ്ഞു കുറിപ്പിന്റെ പൂർണരൂപം സിനിമാമേഖലയിലെ സ്വന്തം സഹപ്രവര്‍ത്തകരെ പോലും വിശ്വസിക്കാന്‍ കഴിയില്ല എന്നതില്‍ സങ്കടമുണ്ട്. ഇത്രയേറെ വര്‍ഷത്തെ ജോലി, നിരവധി പ്രൊജക്ടുകള്‍, പക്ഷെ ഒരു സ്ത്രീക്ക് ഒരു പ്രശ്‌നമുണ്ടാകുമ്ബോള്‍ എല്ലാവരും പിന്‍വലിയുന്നു. സൗഹൃദത്തിന്റെയും ഒരുമിച്ച്‌ ജോലി ചെയ്തതിന്റെയും…

Read More

ഇന്ന് 2744 പേർക്ക് രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 35,724 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2744 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 488, കൊല്ലം 345, പത്തനംതിട്ട 128, ആലപ്പുഴ 146, കോട്ടയം 112, ഇടുക്കി 73, എറണാകുളം 221, തൃശൂർ 142, പാലക്കാട് 118, മലപ്പുറം 265, കോഴിക്കോട് 348, വയനാട് 79, കണ്ണൂർ 169, കാസർഗോഡ് 110 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 35,724 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 90,089 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി…

Read More

ഭാമയുടെ കൂറുമാറ്റം; രൂക്ഷവിമർശനവുമായി റിമയും രമ്യാ നമ്പീശനും

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ സിദ്ധിഖും ഭാമയും കൂറുമാറിയതിനെ രൂക്ഷമായി വിമർശിച്ച് നടിമാരായ രമ്യാ നമ്പീശനും റിമ കല്ലിങ്കലും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇരുവരുടെയും പ്രതികരണം രമ്യയുടെ ഫേസ്ബുക്ക് കുറിപ്പ് സത്യം വേദനിപ്പിക്കും. എന്നാൽ ചതി. നമുക്കൊപ്പം പോരാട്ടത്തിലുണ്ടെന്ന് വിശ്വാസിക്കുന്ന ഒരാളുടെ നിറം മാറുമ്പോൾ അതിയായ വേദന തോന്നുന്നു. കൂറുമാറി എതിരാകുന്ന ദൃക്‌സാക്ഷികളെ കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷേ ഇര അവരുടെ അടുപ്പക്കാരിയാകുമ്പോൾ എങ്ങനെ ചതിക്കാൻ തോന്നുന്നു. ഈ പോരാട്ടം യാഥാർഥ്യമാണ്. സത്യം ജയിക്കും. അതിജീവിച്ചവർക്ക് വേണ്ടിയും എല്ലാ സ്ത്രീകൾക്ക്…

Read More

വയനാട് ബദല്‍ തുരങ്ക പാത നിര്‍മ്മാണം ഉടന്‍ ആരംഭിക്കും- മന്ത്രി ജി. സുധാകരൻ

ജില്ലയുടെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയില്‍ – കള്ളാടി ബദല്‍ തുരങ്ക പാത നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത്- രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. മേലെ റിപ്പണ്‍ മുതല്‍ ചോലാടി വരെയുള്ള പാതയുടെ നിര്‍മ്മാണോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബദല്‍ പാതയുടെ സര്‍വ്വേ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാവും. നിലവില്‍ 900 കോടി രൂപയാണ് പദ്ധതി്ക്കായി അനുവദിച്ചത്. സര്‍വ്വേ പൂര്‍ത്തിയാവുന്നതോടെ കൂടുതല്‍ തുക വകയിരുത്തുമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ കെട്ടിടങ്ങള്‍, പാലങ്ങള്‍, റോഡുകള്‍ എന്നിവയുടെ…

Read More

സംസ്ഥാനത്ത് പുതുതായി 18 ഹോട്ട് സ്‌പോട്ടുകൾ; 12 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ നെടുമ്പ്രം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5), ആറന്മുള (17), കോന്നി (സബ് വാര്‍ഡ് 16), ഏഴംകുളം (12), റാന്നി അങ്ങാടി (സബ് വാര്‍ഡ് 7), തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട (9), പാവറട്ടി (സബ് വാര്‍ഡ് 3), മുല്ലശേരി (സബ് വാര്‍ഡ് 15), കടുക്കുറ്റി (സബ് വാര്‍ഡ് 9), ആലപ്പുഴ ജില്ലയിലെ മാവേലിക്കര തെക്കേക്കര (സബ് വാര്‍ഡ് 7), അമ്പലപ്പുഴ നോര്‍ത്ത് (16), വീയപുരം (സബ് വാര്‍ഡ 1), ഇടുക്കി ജില്ലയിലെ…

Read More