Headlines

സീരിയൽ താരം ശബരീനാഥ് അന്തരിച്ചു

സീരിയല്‍ നടൻ ശബരിനാഥ് അന്തരിച്ചു. ഹൃദയാഘാതം ആണ് മരണകാരണം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 43 വയസായിരുന്നു. ഷട്ടിൽ കളിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന സീരിയലിലാണ് ശബരി അഭിനയിച്ചു കൊണ്ടിരുന്നത്. തിരുവനന്തപുരം അരുവിക്കര സ്വദേശിയായ ശബരീനാഥ് സ്വാമി അയ്യപ്പൻ, സ്ത്രീപഥം തുടങ്ങി നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. സാഗരം സാക്ഷി എന്ന സീരിയലിന്റെ സഹ നിർമ്മാതാവ് ആയിരുന്നു.  

Read More

ആംബുലൻസിൽ വെച്ച് ലൈംഗിക അതിക്രമം നേരിട്ട പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

പത്തനംതിട്ട: ആറന്മുളയിൽ ആംബുലൻസിൽ കൊണ്ടു പോകവേ ഡ്രൈവറിൽനിന്ന് ലൈംഗിക അതിക്രമം നേരിട്ട കോവിഡ് രോഗിയായ  പെൺകുട്ടി കോവിഡ് ചികിത്സയ്ക്കിടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആത്മഹത്യയ്ക്കു ശ്രമിച്ചു. പരീക്ഷാ വിജയവുമായി ബന്ധപ്പെട്ട പ്രശ്നത്തിന്റെ പേരിലാണ് ആത്മഹത്യ ശ്രമമെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സെപ്റ്റംബർ 5നാണ് ആറന്മുളയിൽ കോവിഡ് രോഗിയായ പെൺകുട്ടിയെ ആംബുലന്‍സില്‍ കൊണ്ടുപോകവെ ഡ്രൈവർ പീഡിപ്പിച്ചത്. തുടർന്ന് ആംബുലന്‍സ് ഡ്രൈവര്‍ നൗഫല്‍ അറസ്റ്റിലായി. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ആളൊഴിഞ്ഞ സ്ഥലത്തുവച്ചാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. ആശുപത്രിയിലെത്തിയപ്പോഴാണ്…

Read More

നടി ആക്രമിക്കപ്പെട്ട കേസ്; സിദ്ധിഖും ഭാമയും കൂറുമാറി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ചലച്ചിത്രതാരങ്ങളായ സിദ്ധിഖും ഭാമയും കൂറുമാറി. പ്രോസിക്യൂഷന്‍ സാക്ഷികളായിരുന്ന ഇരുവരും ഇന്ന് കോടതിയില്‍ ഹാജരായിരുന്നു.   അമ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്‌സല്‍ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മില്‍ തര്‍ക്കമുണ്ടായെന്ന് നേരത്തേ സിദ്ധിഖും ഭാമയും മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഇന്ന് കോടതിയില്‍ ഇവര്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു അതേസമയം, ജാമ്യ വ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിക്കുന്നതിനാല്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം…

Read More

ഗസ്റ്റ് ഹൗസിലെത്തിയത് മന്ത്രിയില്ലാത്ത വാഹനം; വഴിമധ്യേ കാര്‍ മാറ്റി കെടി ജലീല്‍

കൊച്ചി: എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ എൻഎഐ ഓഫീസിൽ നിന്നും സ്വകാര്യ കാറിൽ മടങ്ങിയ മന്ത്രി കെടി ജലീൽ വഴിമധ്യേ വാഹനം മാറ്റി. എറണാകുളം ഗസ്റ്റ് ഹൗസിലേക്ക് മന്ത്രി ഇല്ലാത്ത വാഹനമാണ് പോലീസ് അകമ്പടിയോടെ എത്തിയത്. സിപിഎം നേതാവ് എഎം യൂസഫിന്റെ കാറിലാണ് കെടി ജലീൽ എൻഐഎ ഓഫീസിൽ നിന്നും പുറത്തിറങ്ങിയത്. മന്ത്രി ഇതേ കാറിൽ ഗസ്റ്റ് ഹൗസിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വഴിയിൽ വാഹനം മാറിക്കയറി യാത്ര തുടർന്നുവെന്നാണ് സൂചനകൾ. മന്ത്രി ഇന്ന് തന്നെ തിരുവനന്തപുരത്തേക്ക്…

Read More

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ പരിശോധിച്ചത് 45,730 സാമ്പിളുകൾ

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 45,730 സാമ്പിളുകൾ. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 22,87,796 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,92,765 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

Read More

സംസ്ഥാനത്ത് പുതുതായി 20 ഹോട്ട് സ്‌പോട്ടുകൾ; 21 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 20 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ അശമന്നൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 9), അയവന (സബ് വാര്‍ഡ് 11), ചേന്ദമംഗലം (സബ് വാര്‍ഡ് 3), കുട്ടമ്പുഴ (3), മലയാറ്റൂര്‍ നീലേശ്വരം (സബ് വാര്‍ഡ് 14, 16), തൃശൂര്‍ ജില്ലയിലെ വള്ളത്തോള്‍ നഗര്‍ (സബ് വാര്‍ഡ് 12), പാഞ്ചല്‍ (സബ് വാര്‍ഡ് 15), കൊണ്ടാഴി (3), നാട്ടിക (സബ് വാര്‍ഡ് 8), കോഴിക്കോട് ജില്ലയിലെ തുറയൂര്‍ (1, 13 (സബ് വാര്‍ഡ്), കോഴിക്കോട് ജില്ലയിലെ…

Read More

പ്ലസ് വൺ ക്ലാസുകളിലേക്കുള്ള പ്രവേശനം കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച്: മുഖ്യമന്ത്രി

പ്ലസ് വൺ ക്ലാസുകളിലേക്കുള്ള പ്രവേശനം കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. സമയക്രമം പാലിച്ച് നിശ്ചിത എണ്ണം വിദ്യാർത്ഥികളെ മാത്രമേ പ്രവേശനം നടക്കുന്ന സ്ഥലത്തേക്ക് കടത്തിവിടാവൂ. കുട്ടികൾ പ്രവേശിക്കുന്നതു മുതൽ തിരിച്ച് പോകുന്നതു വരെയുള്ള കാര്യങ്ങൾ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിൽ ആയിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിനു ശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചത്. അതേസമയം, സംസ്ഥാനത്ത് ഇന്ന് 4531 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സമ്പർക്കം…

Read More

കേരള മീഡിയ അക്കാദമി : ഓണ്‍ലൈന്‍ പൊതുപ്രവേശനപരീക്ഷ 19 ന്

കൊച്ചി: കേരള മീഡിയ അക്കാദമി-ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്റെ 2020-2021 ബാച്ച് പിജിഡിപ്ലോമ കോഴ്സുകളിലേയ്ക്കുളള പൊതുപ്രവേശന പരീക്ഷ ഈ മാസം 19 ന് ഓണ്‍ലൈനില്‍ നടക്കും. ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ 4 മണിവരെയാണ് പരീക്ഷാസമയം. ആദ്യമായാണ് മീഡിയ അക്കാദമി പ്രവേശന പരീക്ഷ ഓണ്‍ലൈനായി നടത്തുന്നത്. ഓരോ പരീക്ഷാര്‍ഥികള്‍ക്കും വീട്ടിലിരുന്നും അല്ലെങ്കില്‍ മറ്റു സ്ഥലം തിരഞ്ഞെടുത്തും പരീക്ഷയില്‍ പങ്കെടുക്കാം.ഒബ്ജക്ടീവ് ടൈപ്പ്/മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളാകും പരീക്ഷയില്‍ ഉണ്ടാവുക. കറന്റ് അഫയേഴ്സ്, പൊതു വിജ്ഞാനം, മാധ്യമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കൊപ്പം ഇംഗ്ലീഷ്, മലയാളം,…

Read More

മന്ത്രി കെ ടി ജലീലിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

കൊച്ചി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ എൻഐഎ ഓഫീസിൽ ചോദ്യം ചെയ്യലിന് എത്തിയ മന്ത്രി കെ ടി ജലീലിൽ പുറത്തിറങ്ങി. നീണ്ട എട്ട് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമാണ് അദ്ദേഹം പുറത്ത് വരുന്നത്. രാവിലെ 6 മണിക്ക് സുഹൃത്തും മുൻ സിപിഎം എംഎൽഎയുമായ എ എം യൂസഫിന്റെ വാഹനത്തിലാണ് മന്ത്രി എൻഐഎ ഓഫീസിൽ എത്തിയത്. രാത്രി തന്നെ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് സ്വന്തം ഔദ്യോഗികവാഹനത്തിൽ അദ്ദേഹം പുറപ്പെട്ടിരുന്നു. അതേസമയം കെ ടി ജലീൽ തിരുവനന്തപുരത്തേക്ക് മടങ്ങിയതായാണ് വിവരം….

Read More

കാപ്പാട് ബീച്ച് ബ്ലൂ ഫ്‌ളാഗ് പദവിയിലേക്ക്; ബീച്ചില്‍ ‘അയാം സേവിങ് മൈ ബീച്ച്’ പതാക ഉയര്‍ത്തും

കോഴിക്കോട്: കാപ്പാട് ബീച്ചിന് ബ്ലൂ ഫ്‌ളാഗ് ലഭിക്കാനുള്ള ചുവടുവയ്പ്പുകള്‍ അവസാനഘട്ടത്തിലേക്ക്. പരിസ്ഥിതി സൗഹൃദപരവും സുരക്ഷയും പരിസ്ഥിതി ബോധവത്ക്കരണവും ഉയര്‍ത്തിപ്പിടിക്കുന്നതും ഭിന്നശേഷി സൗഹൃദപരവുമായ ബീച്ചുകളെയാണ് ബ്ലൂ ഫ്‌ളാഗിന് വേണ്ടി പരിഗണിക്കുന്നത്. ഡെന്‍മാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ എജ്യൂക്കേഷന്‍ നല്‍കുന്ന ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കേഷന് വേണ്ടി ഇന്ത്യയില്‍നിന്നും പരിഗണിച്ച എട്ട് ബീച്ചുകളില്‍ കേരളത്തില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ടത് ചരിത്രപ്രാധാന്യം അര്‍ഹിക്കുന്ന കാപ്പാട് ബീച്ചാണ്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്‌ഐസിഒഎം (സൊസൈറ്റി ഓഫ് ഇന്റഗ്രേറ്റഡ് കോസ്റ്റല്‍ മാനേജ്‌മെന്റ്) ആണ്…

Read More