Headlines

അനാഥാലയങ്ങളിൽ കോൺസുലേറ്റ് വിതരണം ചെയ്ത ഈന്തപ്പഴത്തിന്റെ കണക്ക് തേടി കസ്റ്റംസ്

യുഎഇ കോൺസുലേറ്റ് സംസ്ഥാനത്തെ അനാഥാലയങ്ങളിൽ വിതരണം ചെയ്ത ഈന്തപ്പഴത്തിന്റെ കണക്ക് ആവശ്യപ്പെട്ട് കസ്റ്റംസ് സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറിക്ക് നോട്ടീസ് നൽകി. 2017 മുതൽ വിതരണം ചെയ്ത ഈന്തപ്പഴത്തിന്റെ കണക്ക് സാമൂഹ്യക്ഷേമ വകുപ്പ് ശേഖരിച്ചു തുടങ്ങി 2017ലാണ് സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലെ അനാഥാലയങ്ങളിൽ ഈന്തപ്പഴം വിതരണം ചെയ്യുന്ന പദ്ധതിക്ക് കോൺസുലേറ്റ് തുടക്കമിട്ടത്. ഇതിന്റെ തുടർച്ചയായി 17,000 കിലോ ഈന്തപ്പഴം നയതന്ത്ര മാർഗത്തിലൂടെ നികുതി ഒഴിവാക്കി കേരളത്തിൽ എത്തിച്ചതായാണ് കസ്റ്റംസ് കണ്ടെത്തൽ. ഈ രീതിയിൽ ഇറക്കുമതി ചെയ്ത ഈന്തപ്പഴം അനാഥാലയങ്ങളിൽ…

Read More

എറണാകുളം അൽ ഖ്വയ്ദ അറസ്റ്റ്: പിടിയിലായ മൂന്ന് ബംഗാൾ സ്വദേശികളെയും ഡൽഹിയിലേക്ക് കൊണ്ടുപോകും

അൽ ഖ്വയ്ദ ബന്ധം ആരോപിച്ച് എറണാകുളത്ത് നിന്ന് പിടികൂടിയ മൂന്ന് ബംഗാൾ സ്വദേശികളെ എൻ ഐ എ ഇന്ന് ഡൽഹിയിലേക്ക് കൊണ്ടുപോകും. മുർഷിദ് ഹസ്സൻ, യാക്കൂബ് ബിശ്വാസ്, മുഷറഫ് ഹുസൈൻ എന്നിവരെ ഡൽഹി കോടതിയിലാണ് ഹാജരാക്കുക പ്രതികളെ കൊണ്ടുപോകാനുള്ള അനുമതി ഇന്നലെ വൈകുന്നേരത്തോടെ ദേശീയ അന്വേഷണ ഏജൻസിക്ക് ലഭിച്ചിരുന്നു. കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് ഡൽഹിയിലാണ്. ഇതേ തുടർന്നാണ് ഇവരെ ഡൽഹിയിലേക്ക് കൊണ്ടുപോകുന്നത്. പിടിയിലായ മൂന്ന് പേരെ കൂടാതെ മറ്റ് രണ്ട് പേർക്കായുള്ള തെരച്ചിലും നടക്കുന്നുണ്ട്. രാജ്യത്തെ വിവിധ…

Read More

നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്; അതീവ ജാഗ്രതയിൽ സംസ്ഥാനം

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും. ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണഅ റെഡ് അലർട്ട്. വയനാട്, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു മലയോര മേഖലകളിൽ ദുരന്ത സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കണ്ണൂരിൽ മലയോര മേഖലകളിൽ രാത്രി ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെ ഗതാഗതം നിരോധിച്ചു. ഇരിട്ടി പുഴയിൽ ജലനിരപ്പ് ഉയരുന്നതിനാൽ പുഴയോരത്ത് താമസിക്കുന്നവരോട്…

Read More

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ പരിശോധിച്ചത് 47,452 സാമ്പിളുകൾ

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 47,452 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 23,84,611 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,95,207 സാമ്പിളുകളും പരിശോധനയ്ക്കയച്ചു. അതേസമയം കേരളത്തില്‍ ഇന്ന് 4644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍….

Read More

കണ്ണൂർ പയ്യാമ്പലത്ത് ആനക്കൊമ്പുമായി രണ്ട് പേർ പിടിയിൽ

കണ്ണൂർ പയ്യാമ്പലത്ത് ആനക്കൊമ്പുമായി രണ്ടു പേർ പിടിയിൽ. വാരം സ്വദേശി മഹറൂഫ്, മുണ്ടേരി സ്വദേശി റിയാസ് എന്നിവരാണ് പിടിയിലായത്. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കാറിൽ കടത്തകുകയായിരുന്ന ആനക്കൊമ്പ് പിടികൂടിയത്. പിടിച്ചെടുത്ത ആനക്കൊമ്പിന് വിദേശ വിപണിയിൽ ലക്ഷക്കണക്കിന് രൂപ വില വരുമെന്ന് അധികൃതർ പറഞ്ഞു.

Read More

സംസ്ഥാനത്ത് ഇന്ന് 27 പുതുതായി ഹോട്ട് സ്പോട്ടുകൾ കൂടി; 11 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 27 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ അമ്പലപ്പാറ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1), കൊടുവായൂര്‍ (18), ഓങ്ങല്ലൂര്‍ (2, 22), തൃത്താല (3), വടക്കരപ്പതി (15), കേരളശേരി (10, 13), കോട്ടയം ജില്ലയിലെ ചങ്ങനാശേരി മുന്‍സിപ്പാലിറ്റി (31, 33), ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റി (23), മുണ്ടക്കയം (20), ഭരണങ്ങാനം (6), വെച്ചൂര്‍ (2), തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി (14, 15, 16), കടപ്പുറം (11), കൊടകര (1, 2 (സബ് വാര്‍ഡ്), വല്ലച്ചിറ (4),…

Read More

സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് 18 കൊവിഡ് മരണങ്ങൾ; ആകെ മരണസംഖ്യ 519 ആയി

സംസ്ഥാനത്ത് ഇന്ന് 18 കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 15ന് മരണമടഞ്ഞ പാലക്കാട് ഒറ്റപ്പാലം സ്വദേശിനി കാര്‍ത്ത്യായനി (67), കൊല്ലം സ്വദേശി പരമേശ്വരന്‍ (77), തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി ഷാജി (47), എറണാകുളം കടവന്ത്ര സ്വദേശി രാധാകൃഷ്ണന്‍ (62), തൃശൂര്‍ രാമവര്‍മ്മപുരം സ്വദേശി കെ.എം. ഹരീഷ് കുമാര്‍ (29), സെപ്റ്റംബര്‍ 17ന് മരണമടഞ്ഞ തൃശൂര്‍ സ്വദേശിനി ചിന്ന (74), തിരുവനന്തപുരം മൂഴി സ്വദേശി തങ്കപ്പന്‍ പിള്ള (87), സെപ്റ്റംബര്‍ 16ന് മരണമടഞ്ഞ പാലക്കാട് സ്വദേശിനി സുഹറ (75),…

Read More

അതിതീവ്ര മഴ; പ്രകൃതി ദുരന്തങ്ങൾ മുന്നിൽ കണ്ട് ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകൃതി ദുരന്തങ്ങൾ മുന്നിൽ കണ്ട് ജാഗ്രത പാലിക്കണം. അപകടങ്ങൾക്ക് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൽ കടലിൽ പോകരുതെന്നും മുഖ്യമന്ത്രി നിർദേശം നൽകി ഇന്ന് ഇടുക്കി, കണ്ണൂർ കാസർകോട് ജില്ലകളിലും നാളെ ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. ഈ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് എല്ലാവരും സഹകരിക്കണം. പൂർണമായും കൊവിഡ് മാനദണ്ഡം പാലിച്ചുവേണം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടത്. നാല് തരത്തിൽ ക്യാമ്പുകൾ സജ്ജമാക്കാൻ…

Read More

കോഴിക്കോട് ജില്ലയില്‍ ഇന്ന് 412 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;344 പേർക്ക് രോഗമുക്തി

ജില്ലയില്‍ ഇന്ന് 412 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 3 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 19 പേര്‍ക്കുമാണ് പോസിറ്റീവായത്. 44 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 346 പേര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 3573 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 344 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. *വിദേശത്ത് നിന്ന്…

Read More

ബാറുകൾ ഉടൻ തുറക്കില്ല; എക്‌സൈസ് കമ്മീഷണറുടെ നിലപാട് മുഖ്യമന്ത്രി തള്ളി

സംസ്ഥാനത്ത് ബാറുകൾ ഉടൻ തുറക്കില്ല. ഇത് സംബന്ധിച്ച് എക്സൈസ് കമ്മീഷണറുടെ ശുപാർശ മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം രൂക്ഷമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം. കൊവിഡ് മൂലം സംസ്ഥാനത്ത് മാസങ്ങളായി അടഞ്ഞുകിടക്കുന്ന ബാറുകൾ തുറക്കാൻ അനുവദിക്കണമെന്ന് എക്സൈസ് കമ്മീഷൻ സർക്കാറിനോട് ആവശ്യപ്പെടുകയായിരുന്നു. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ബാറുകൾ തുറക്കാൻ അനുവദിക്കണമെന്നായിരുന്നു ശുപാർശ. ഇതിനായി സ്വീകരിക്കുന്ന നടപടി ക്രമങ്ങളെക്കുറിച്ചും എക്സൈസ് വകുപ്പ് സർക്കാറിനെ അറിയിച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത് വേണ്ടന്ന നിലപാടാണ്…

Read More