പമ്പ ത്രിവേണിയിലെ മണൽ നീക്കം; വിജിലൻസ് അന്വേഷണത്തിന് സ്റ്റേ
കൊച്ചി: പമ്പ ത്രിവേണിയിലെ മണൽ നീക്കം ചെയ്യാൻ പൊതുമേഖലാ സ്ഥാപനത്തിന് അനുമതി നൽകിയതിനെതിരായ വിജിലൻസ് കോടതി അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടു മാസത്തേക്കാണ് സ്റ്റേ. വിജിലൻസ് ഡയറക്ടർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് വി.ജി.അരുണിന്റെ ഉത്തരവ്. കരാറിന് പിന്നിൽ അഴിമതിയില്ലെന്നും ദുരന്തനിവാരണ നിയമപ്രകാരം അതോറിറ്റി ചെയർമാനായ കലക്ടർക്ക് കരാർ നൽകാൻ അധികാരമുണ്ടെന്നും വിജിലൻസ് ഡയറക്ടർ ഹർജിയിൽ ചൂണ്ടിക്കാട്ടി. കരാറിന് പിന്നിൽ അഴിമതി ഉണ്ടെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയിലാണ് തിരുവനന്തപുരം വിജിലൻസ് കോടതി…