Headlines

ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്നും പ്രക്ഷോഭം ശക്തം; പല സ്ഥലത്തും പോലീസ് ലാത്തി വീശി

മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്നും പ്രതിപക്ഷ പ്രക്ഷോഭം ശക്തം. യൂത്ത് കോൺഗ്രസ്, എം എസ് എഫ്, യുവമോർച്ച, മഹിളാ മോർച്ച സംഘടനകൾ വിവിധയിടങ്ങളിൽ നടത്തിയ മാർച്ചുകൾ സംഘർഷത്തിൽ കലാശിച്ചു. സെക്രട്ടേറിയറ്റിലേക്ക് കടക്കാൻ ശ്രമിച്ച മഹിളാ മോർച്ച പ്രവർത്തകരെ ഏറെ പണിപ്പെട്ടാണ് പോലീസ് നിയന്ത്രിച്ചത്. എറണാകുളത്തും ഇടുക്കിയിലും കൊടുങ്ങല്ലൂരിലും പോലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. പ്രക്ഷോഭകർക്ക് നേരെ വിവിധയിടങ്ങളിൽ പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ മഹിളാ മോർച്ചയുടെ പ്രതിഷേധം…

Read More

ചങ്കിടിപ്പ് വർധിച്ച് കോടിയേരിടെയും ജലീലിന്റെയും ജയരാജന്റെയുമാണെന്ന് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ പോലെ സ്വർണക്കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കുമ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും മന്ത്രിമാരായ ഇ പി ജയരാജന്റെയും കെ ടി ജലീലിന്റെയും നെഞ്ചിടിപ്പ് കൂടിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര ഏജൻസികളെ വിളിച്ചു കൊണ്ടുവന്നത് മുഖ്യമന്ത്രിയാണ്. ഇപ്പോൾ പാർട്ടി സെക്രട്ടറിയെയും മകനെയും മന്ത്രിയെയും ചോദ്യം ചെയ്തപ്പോൾ ഇഡിക്ക് രാഷ്ട്രീയമുണ്ടെന്ന് പറയുന്നു മന്ത്രി പുത്രനിലേക്ക് അന്വേഷണം ഏത്തിയപ്പോഴും ഇ ഡി രാഷ്ട്രീയം കളിക്കുകയാണെന്ന് പറയുന്നു. കേന്ദ്ര ഏജൻസികളുടെ അന്വേഷണം മികച്ച…

Read More

ലൈഫ് മിഷൻ വിവാദം: നേട്ടങ്ങളെ കരിവാരി തേക്കാൻ ബോധപൂർവം ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി

ലൈഫ് പദ്ധതിയുമായി ഉയർന്ന വിവാദങ്ങളോട് രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷൻ പദ്ധതിയിലൂടെ നിരവധി വീടുകൾ പൂർത്തിയാക്കി. ജനങ്ങൾ ആഗ്രഹിക്കുന്നത് നടക്കാൻ പാടില്ലെന്ന് ചിലർ വിചാരിക്കുന്നു. ശരിയായ കാര്യങ്ങൾ നാടിന് മുന്നിൽ അവതരിപ്പിക്കാൻ സമ്മതിക്കില്ലെന്ന മാനസികാവസ്ഥയുള്ള ചിലരുണ്ട്. ഇത്തരക്കാരാണ് വിവാദമുണ്ടാക്കുന്നത്. ഒരു ദിവസത്തെ വാർത്ത കണ്ട് ജനം മാറി ചിന്തിക്കുമെന്ന് കരുതരുത്. ജനങ്ങൾ കാര്യങ്ങൾ വിലയിരുത്തുന്നത് അവരുടെ അനുഭവങ്ങളുടെ വെളിച്ചത്തിലാണ്. നേട്ടങ്ങളെ കരിവാരി തേക്കാൻ ബോധപൂർവം ശ്രമങ്ങൾ നടക്കുന്നു. ഇത് നെറികേടിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി…

Read More

മന്ത്രി ജയരാജന്റെ ഭാര്യയുടെ ബാങ്ക് ലോക്കർ വിവരങ്ങൾ എൻഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടു

മന്ത്രി ഇ പി ജയരാജന്‍റെ ഭാര്യ ഇന്ദിരയുടെ ബാങ്ക് ലോക്കറിന്‍റെ വിശദാംശങ്ങള്‍ എന്‍ഫോഴ്സ്മെന്‍റ് ആവശ്യപ്പെട്ടു. കേരള ബാങ്ക് കണ്ണൂര്‍ റീജണല്‍ മാനേജറോടാണ് ഇ.ഡി വിവരങ്ങള്‍ തേടിയത്. ലോക്കര്‍ ആരംഭിച്ചത്, അവസാനമായി ലോക്കല്‍ തുറന്നത് തുടങ്ങിയ വിവരങ്ങളാണ് ഇ.ഡി അന്വേഷിക്കുന്നത്. മന്ത്രിയുടെ ഭാര്യ ക്വാറന്‍റൈന്‍ ലംഘിച്ച്‌ ബാങ്കിലെത്തി ലോക്കര്‍ തുറന്നത് വിവാദമായിരുന്നു. ഇ.പി ജയരാജന്‍റെ മകന്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണത്തിന് പിന്നാലെയാണിതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. മന്ത്രിക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ബാങ്കിലെ മൂന്ന്…

Read More

സ്വപ്‌നയും റമീസും ആശുപത്രിയിൽ; റിപ്പോർട്ട് തേടി ജയിൽ മേധാവി

സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനെയും റമീസിനെയും തൃശ്ശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച സാഹചര്യത്തിൽ രണ്ട് പേരുടെയും ആരോഗ്യ നില സംബന്ധിച്ച് ജയിൽ മേധാവി റിപ്പോർട്ട് തേടി. ഡോക്ടർമാരിൽ നിന്നും വിവരം തേടി റിപ്പോർട്ട് നൽകാനാണ് തൃശ്ശൂരിലെ സുരക്ഷാ ജയിൽ സൂപ്രണ്ടിനും വനിതാ ജയിൽ സൂപ്രണ്ടിനുമാണ് നിർദേശം പ്രതികളുടെ ആശുപത്രിവാസം സംബന്ധിച്ച് ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് റിപ്പോർട്ട് നൽകാൻ ജയിൽ മേധാവിയുടെ നിർദേശം. നെഞ്ച് വേദനയെ തുടർന്ന് ഇത് രണ്ടാം തവണയാണ് സ്വപ്നയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പച്ചത്. ആറ്…

Read More

24 മണിക്കൂറിനിടെ 92,071 പേർക്ക് കൂടി കൊവിഡ്; രോഗബാധിതരുടെ എണ്ണം 48 ലക്ഷം കടന്നു

രാജ്യത്തെ കോവിഡ് ബാധിതർ 48 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 92,071 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടർച്ചയായ ദിവസങ്ങളിൽ പ്രതിദിനം 90000ലധികം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഈ സമയത്ത് 1136 പേർ വൈറസ് ബാധയെ തുടർന്ന് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം കണക്കുകൾ വ്യക്തമാക്കുന്നു. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ, കോവിഡ് ബാധിതരുടെ എണ്ണം 48,46,428 ആയി ഉയർന്നു. ഇതിൽ 9,86,598 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. 37,80,108 പേർക്ക് അസുഖം ഭേദമായി. ആകെ…

Read More

രാജ്യത്താദ്യമായി ചെറുകുടല്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം

തിരുവനന്തപുരം: വേദനനിറഞ്ഞ കാലം കഴിഞ്ഞുപോയി. സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനി ചൊരിഞ്ഞുനല്‍കിയ പുതിയ ജീവിതവുമായി ദീപികമോള്‍ ആശുപത്രി വിട്ടു. ആലത്തൂര്‍ ഇരട്ടക്കുളം കണ്ണാര്‍കുളമ്പ് മണ്ണയംകാട് ഹൗസില്‍ ഉണ്ണികൃഷ്ണന്റെ ഭാര്യ ദീപിക മോള്‍ (34) കഴിഞ്ഞ ഒരുവര്‍ഷമായി അക്ഷരാര്‍ഥത്തില്‍ വേദന തിന്നു ജീവിക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം ആഗസ്ത് മുതലാണ് രോഗത്തിന്റെ തുടക്കം. പെട്ടെന്നുണ്ടായ ഛര്‍ദിയും വയറിളക്കവുമാണ് രോഗലക്ഷണം. പാലക്കാട്ടെ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കുടലുകള്‍ ഒട്ടിച്ചേര്‍ന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. വിദഗ്ധചികില്‍സയ്ക്ക് കൊച്ചിയിലെ പ്രമുഖ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. അവിടെ നടന്ന…

Read More

17ാം തീയതി വരെ ശക്തമായ മഴ തുടരും; ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഈ മാസം 17 വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് മഴക്ക് കാരണം. ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര തീരത്തിന് സമീപത്താണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. വരും മണിക്കൂറുകളില്‍ ന്യൂനമര്‍ദം ശക്തിപ്പെടുമെന്നാണ് മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ ശക്തമാണ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കൊപ്പം…

Read More

മന്ത്രി ജയരാജന്റെ ഭാര്യ കൊവിഡ് ചട്ടം ലംഘിച്ച് ബാങ്കിലെത്തിയതായി ആരോപണം; അന്വേഷണം വേണമെന്ന് പ്രതിപക്ഷം

മന്ത്രി ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര കൊവിഡ് ചട്ടം ലംഘിച്ച് കേരളാ ബാങ്കിന്റെ കണ്ണൂർ ശാഖയിലെത്തി ലോക്കർ തുറന്നുവെന്ന് ആരോപണം. കൊവിഡ് പരിശോധനക്കായി സാമ്പിൾ നൽകിയ ശേഷമാണ് മന്ത്രിയുടെ ഭാര്യ ബാങ്കിലെത്തിയത്. സാധാരണ ഇക്കാലയളവിൽ പരിശോധനാ ഫലം ക്വാറന്റൈനിൽ തുടരേണ്ടതാണ്. പിന്നീട് പരിശോധനാ ഫലം വന്നപ്പോൾ ഇവർക്ക് പോസിറ്റീവാകുകയും ബാങ്കിലുണ്ടായിരുന്ന മൂന്ന് ജീവനക്കാർ ക്വാറന്റൈനിൽ പോകേണ്ടി വരികയും ചെയ്തിരുന്നു. സംഭവത്തിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

Read More

ഇന്ന് കൊവിഡ് മുക്തരായത് 1855 പേർ; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 30,072 പേർ

സംസ്ഥാനത്ത് ഇന്ന് കൊവിഡിൽ നിന്ന് മുക്തരായത് 1855 പേർ. തിരുവനന്തപുരം 291, കൊല്ലം 140, പത്തനംതിട്ട 191, ആലപ്പുഴ 46, കോട്ടയം 125, ഇടുക്കി 20, എറണാകുളം 232, തൃശൂര്‍ 115, പാലക്കാട് 66, മലപ്പുറം 202, കോഴിക്കോട് 128, വയനാട് 33, കണ്ണൂര്‍ 88, കാസര്‍ഗോഡ് 178 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 30,072 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 77,703 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ…

Read More