സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് സുഭാഷ് വാസുവിനെ നീക്കി

സ്‌​പൈ​സ​സ് ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്തു നി​ന്നും സു​ഭാ​ഷ് വാ​സു​വി​നെ നീ​ക്കിയതായി അറിയിച്ച്‌ കേ​ന്ദ്ര വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം. സു​ഭാ​ഷ് വാ​സു​വി​നെ പു​റ​ത്താ​ക്കാ​ന്‍ ബി​ഡി​ജെ​എ​സ്, ബി​ജെ​പി കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന് ക​ത്ത് ന​ല്‍​കി​യി​രു​ന്നു. ബി​ഡി​ജെ​എ​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യെ​യാ​ണ് പാ​ര്‍​ട്ടി പ​ക​രം നി​ര്‍​ദേ​ശി​ച്ചിരിക്കുന്നത്. മൈ​ക്രോ​ഫി​നാ​ന്‍​സ് ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​ള്ള​പ്പ​ള്ളി ന​ടേ​ശ​നു​മാ​യി സു​ഭാ​ഷ് വാ​സുവും തമ്മില്‍ ​ഇട​ഞ്ഞി​രു​ന്നു. തു​ട​ര്‍​ന്ന് ബി​ഡി​ജെ​എ​സി​ല്‍ നി​ന്നും സു​ഭാ​ഷ് വാ​സു​വി​നെ പു​റ​ത്താ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ടു​ത്ത ന​ട​പ​ടി

Read More

പ്രതികൾ മകനെ കൂടി വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ

കേസുമായി മുന്നോട്ടുപോയാൽ മകനെ കൂടി ഇല്ലാതാക്കുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തുന്നതായി വാളയാർ പെൺകുട്ടികളുടെ അമ്മ. കേസിലെ ഒന്നാം പ്രതിയും ബന്ധുവുമായ മധുവിന്റെ ബന്ധുക്കളാണ് ഭീഷണിപ്പെടുത്തിയതെന്ന് ഇവർ പറഞ്ഞു. വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾ കൊച്ചി കച്ചേരിപ്പടി ഗാന്ധി പ്രതിമക്ക് മുന്നിൽ പ്രതിഷേധിക്കുകയാണ്. പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്നും കേസ് അട്ടിമറിച്ചെന്ന് ആരോപണം നേരിടുന്ന അന്വേഷണ ഉദ്യോഗസ്ഥന് എസ് പിയായി സ്ഥാനക്കയറ്റം നൽകിയ നടപടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. എസ് പി എം ജെ സോമന്റെ സ്ഥാനക്കയറ്റം പിൻവലിക്കമെന്നാവശ്യപ്പെട്ട് കുടുംബം നേരത്തെ മുഖ്യമന്ത്രിക്കും…

Read More

വയനാട് ചുരം വഴി യാത്ര ചെയ്യുന്ന യാത്രക്കാർ ശ്രദ്ധിക്കുക

വയനാട് ചുരത്തിലെ 8 വളവിന് സമീപം 2 ലോറികൾ യന്ത്രതകരാറു മൂലം കേടായത് കാരണം ചുരത്തിൽ രാവിലെ 9 മണി മുതൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്. ഇതിലെ വലിയ വാഹനങ്ങൾ കടന്നുപോകാൻ പ്രയാസം നേരിടുന്നുണ്ട്. ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഹൈവേ പോലീസും ചേർന്ന് ഗതാഗതം നിയന്ത്രിക്കുന്നുണ്ട്.

Read More

മന്ത്രി കെ ടി ജലീലിനെ കസ്റ്റംസും ചോദ്യം ചെയ്‌തേക്കും; ഉടൻ നോട്ടീസ് നൽകും

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും ചോദ്യം ചെയ്യുമെന്ന് സൂചന. നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട് കസ്റ്റംസ് ആക്ട് പ്രകാരം മന്ത്രിയിൽ നിന്ന് മൊഴിയെടുക്കും. ഇതിനായി ഉടൻ നോട്ടീസ് നൽകും കഴിഞ്ഞ ദിവസം മന്ത്രിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. മന്ത്രിയുടെ മൊഴി ഇ ഡി പരിശോധിക്കുകയാണ്. കോൺസുലേറ്റിൽ നിന്നുള്ള പായ്ക്കറ്റുകൾ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സി ആപ്റ്റ് ഓഫീസിൽ മന്ത്രിയുടെ നിർദേശപ്രകാരം എത്തിച്ചിരുന്നു. പായ്ക്കറ്റുകളിൽ മതഗ്രന്ഥമെന്നായിരുന്നു മന്ത്രി പറഞ്ഞത്…

Read More

ബുധനാഴ്ച വരെ ശക്തമായ മഴ തുടരും; ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരും. ഉരുൾപൊട്ടൽ മേഖലകളിൽ പ്രത്യേക ജാഗ്രത വേണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുന്ന സാഹചര്യത്തിലാണ് മഴ ശക്തമായത്. മഹാരാഷ്ട്ര തീരം തുടങ്ങി വടക്കൻ കേരളം വരെ തുടരുന്ന മഴപ്പാത്തിയും മഴയുടെ ശക്തി വർധിപ്പിക്കുന്നു. കാസർകോട് ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

Read More

സുഭിക്ഷ കേരളത്തിനായി ഡിവൈഎഫ്ഐയുടെ നെൽകൃഷി

സുഭിക്ഷ കേരളം പദ്ധതിയ്ക്ക് പിന്തുണയുമായി ഡിവൈഎഫ്‌ഐയുടെ നെല്‍കൃഷി. സംസ്ഥാന തലത്തില്‍ നടപ്പാക്കുന്ന കൃഷിയുടെ വെങ്ങപ്പള്ളി മേഖലയിലെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ചോലപ്പുറം, മാടക്കുന്ന് യൂണിറ്റുകളുടെ നേതൃത്വത്തിൽ. ഒരേക്കർ സ്ഥലത്ത് കൃഷിയിറക്കുന്നത് ഡിവൈഎഫ്ഐ വെങ്ങപ്പള്ളി മേഖല സെക്രട്ടറി പി.ജംഷിദ് ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്‌ഐ മേഖല പ്രസിഡന്റ് അനുപ്രസാദ്, നിധിൻ.കെ,ജിതിൻ,ഷിജിൻ, ഷിജോ,അജിത് എന്നിവർ നേതൃത്വം നൽകി

Read More

കൊവിഡ് 19: ആശങ്കയകലാതെ തലസ്ഥാനവും മലപ്പുറവും

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തില്‍ ആശങ്കയകലാതെ തിരുവനന്തപുരം ജില്ലയും മലപ്പുറവും. തിരുവനന്തപുരത്ത് ഇന്നും രോഗികളുടെ എണ്ണം 500 കടന്നു. 566 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്. മലപ്പുറത്ത് 310 പേര്‍ക്കും കോഴിക്കോട് 286 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിലും രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. കൊല്ലത്ത് 265 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ 207, എറണാകുളം 188, പാലക്കാട് 184, തൃശൂര്‍ 172, കോട്ടയം 166, ആലപ്പുഴ 163, കാസര്‍കോട് 150, പത്തനംതിട്ട 88,…

Read More

കോഴിക്കോട് പ്രധാന മാര്‍ക്കറ്റായ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ 111 പേര്‍ക്ക് കോവിഡ് പോസിറ്റീവ്

കോഴിക്കോട്: നഗരത്തിലെ പ്രധാന മാര്‍ക്കറ്റായ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ 111 പേര്‍ക്ക് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചു. 801 പേര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 111 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആശങ്കയിലായിരിക്കുകയാണ് നഗരം. സെന്‍ട്രല്‍ മാര്‍ക്കറ്റിന് പുറമെ വി.എച്ച്‌.എസ്.സി പയ്യാനക്കല്‍ വെച്ച്‌ നടത്തിയ പരിശോധനയില്‍ 20 പേര്‍ക്കും വെള്ളയില്‍ കച്ചേരിപ്പടി ഗവണ്‍മെന്റ് സ്കൂളില്‍ നടത്തിയ പരിശോധയില്‍ എട്ടുപേര്‍ക്കും വെസ്റ്റ് ഹില്‍ അനാഥ മന്ദിരത്തില്‍ വെച്ച്‌ നടത്തിയ പരിശോധയില്‍ അഞ്ചുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ നഗരത്തില്‍ മാത്രം 144 പേര്‍ക്കാണ്…

Read More

1944 പേർക്ക് ഇന്ന് രോഗമുക്തി; ഇനി ചികിത്സയിലുള്ളത് 28,802 പേർ

സംസ്ഥാനത്ത് ഇന്ന് 1944 പേർ കൊവിഡിൽ നിന്ന് മുക്തരായി. തിരുവനന്തപുരം 393, കൊല്ലം 131, പത്തനംതിട്ട 54, ആലപ്പുഴ 146, കോട്ടയം 138, ഇടുക്കി 28, എറണാകുളം 233, തൃശൂർ 135, പാലക്കാട് 39, മലപ്പുറം 201, കോഴിക്കോട് 176, വയനാട് 31, കണ്ണൂർ 135, കാസർഗോഡ് 104 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 28,802 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 75,848 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ…

Read More

സംസ്ഥാനത്ത് പുതുതായി 19 ഹോട്ട് സ്‌പോട്ടുകൾ; 10 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ വിളവൂര്‍ക്കല്‍ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 8), വര്‍ക്കല മുന്‍സിപ്പാലിറ്റി (വാര്‍ഡ് 5), ഒറ്റശേഖരമംഗലം (8), പള്ളിക്കല്‍ (22), അരുവിക്കര (15), തൃശൂര്‍ ജില്ലയിലെ കോലാഴി (സബ് വാര്‍ഡ് 2, 13), മണലൂര്‍ (5), ചേലക്കര (സബ് വാര്‍ഡ് 13, 14), പരപ്പൂക്കര (4, 11), പാലക്കാട് ജില്ലയിലെ കരിമ്പ്ര (12), നാഗലശേരി (5), ഇടുക്കി ജില്ലയിലെ ദേവികുളം (8, 13, 14), മൂന്നാര്‍ (സബ് വാര്‍ഡ്…

Read More