സംസ്ഥാനത്ത് പുതുതായി 17 ഹോട്ട് സ്‌പോട്ടുകൾ; 13 പ്രദേശങ്ങളെ ഒഴിവാക്കി

17 പുതിയ ഹോട്ട് സ്‌പോട്ടുകളുണ്ട്. പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), കലുക്കല്ലൂര്‍ (3), ലക്കിടി (6), മുതുതല (8), പട്ടാമ്പി (23), പൂക്കോട്ടുകാവ് (6), കോട്ടയം ജില്ലയിലെ കടുത്തുരുത്തി (12), കുമരകം (8), മുത്തോലി (6), ആതിരമ്പുഴ (5), വാകത്താനം (1, 4, 6), ആലപ്പുഴ ജില്ലയിലെ ചമ്പക്കുളം (6), ബുധനൂര്‍ (സബ് വാര്‍ഡ് 6), കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം (സബ് വാര്‍ഡ് 20), തൃശൂര്‍ ജില്ലയിലെ കട്ടകാമ്പല്‍ (സബ് വാര്‍ഡ് 8),…

Read More

സംസ്ഥാനത്ത് ഇന്ന് 3139 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; 1855 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

സംസ്ഥാനത്ത് ഇന്ന് 3139 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 412, കോഴിക്കോട് 399, മലപ്പുറം 378, എറണാകുളം 326, ആലപ്പുഴ 252, കണ്ണൂര്‍ 234, പാലക്കാട് 233, കൊല്ലം 205, കോട്ടയം 196, തൃശൂര്‍ 182, കാസര്‍ഗോഡ് 124, പത്തനംതിട്ട 102, വയനാട് 56, ഇടുക്കി 40 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്. 14 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 5ന് മരണമടഞ്ഞ തൃശൂര്‍ വരാന്തറപള്ളി സ്വദേശി തങ്കപ്പന്‍ (67), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ…

Read More

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു. 2020 സെപ്റ്റംബർ 13 : കാസർഗോഡ്. ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. കാലാവസ്ഥ വകുപ്പ് കാസർഗോഡ് ജില്ലയിൽ ഓറഞ്ച് അലേർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. 2020 സെപ്റ്റംബർ 13 :…

Read More

ഖത്തര്‍ റിയാല്‍ ഉള്‍പ്പെടെ കരിപ്പൂര്‍ വിമാനത്താവളം വഴി കറന്‍സി കള്ളക്കടത്ത്; യാത്രക്കാരന്‍ പിടിയില്‍

കരിപ്പൂര്‍: യു.എ.ഇയിലേക്ക് കടത്താന്‍ ശ്രമിച്ച വിവിധ രാജ്യങ്ങളുടെ കറന്‍സികളുമായി യാത്രക്കാരന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. കാസര്‍കോട് സ്വദേശി അബ്ദുല്‍ സത്താര്‍ ആണ് പിടിയിലായത്. 15.7 ലക്ഷം രൂപയ്ക്ക് തുല്യമായ കറന്‍സികളാണ് പിടിച്ചെടുത്തത്. സൗദി റിയാല്‍, ഖത്തര്‍ റിയാല്‍, ഒമാനി റിയാല്‍, യു.എ.ഇ ദിര്‍ഹം എന്നിവയാണ് കടത്താന്‍ ശ്രമിച്ചത്. സി.ഐ.എസ്.എഫിന്റെ സഹായത്തോടെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് കറന്‍സി കടത്ത് പിടികൂടിയത്.

Read More

മാധ്യമപ്രവര്‍ത്തകന്‍ എന്‍ രാജേഷ് അന്തരിച്ചു

കോഴിക്കോട്: മാധ്യമം ന്യൂസ് എഡിറ്ററും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമിതി അംഗവുമായ എന്‍. രാജേഷ് അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് നാലു ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മൃതദേഹം കൊവിഡ് പരിശോധനയ്ക്ക് ശേഷം തൊണ്ടയാട്ടെ വസതിയിലേക്ക് കൊണ്ടുപോകും. മൃതദേഹം 2.30 മുതല്‍ 45 മിനിറ്റ് പ്രസ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിന് വയ്ക്കുമെന്ന് പ്രസ് ക്ലബ് പ്രസിഡണ്ട് ഫിറോസ് ഖാന്‍ അറിയിച്ചു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ഒരുങ്ങവെയാണ് മരണം സംഭവിച്ചത്. സംസ്‌കാരം ആറു മണിക്ക് മാവൂര്‍ റോഡ്…

Read More

‘നുണ പറയുന്നവരോട് നിജസ്ഥിതി പറയാന്‍ മനസ്സില്ല’; പ്രതികരണവുമായി കെടി ജലീല്‍

കോഴിക്കോട്: സ്വര്‍ണകടത്തുകേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ പ്രതികരണവുമായി കെടി ജലീല്‍. കല്ലുവെച്ച നുണ വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി പറയാന്‍ മനസ്സില്ലെന്നും മറച്ചുവയ്‌ക്കേണ്ടത് മറച്ചുവച്ചാണ് എല്ലാ ധര്‍മയുദ്ധങ്ങളും ജയിച്ചിട്ടുള്ളതെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നാണ് കുറിപ്പിന് തലക്കെട്ട് നല്‍കിയിരിക്കുന്നത്. വീടിന്റെ മുന്‍വശത്ത് ഇരുന്ന് ജനങ്ങളില്‍നിന്ന് പരാതികള്‍ സ്വീകരിക്കുന്ന ചിത്രങ്ങള്‍ക്കൊപ്പമാണ് കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. മന്ത്രി കെ.ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപം: കല്ലുവെച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും…

Read More

നടിയെ ആക്രമിച്ച കേസ്: ദിലീപ് സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചു; ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ

നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ കോടതിയില്‍ അപേക്ഷ നല്‍കി. കേസിലെ പ്രധാന സാക്ഷിയെ ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കിയത്. അഭിഭാഷകന്‍ വഴിയാണ് ദിലീപ് ഇത്തരത്തിലൊരു നീക്കം നടത്തിയതെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്. ദിലീപിന് എതിരായ മൊഴി നല്‍കിയ ചില സാക്ഷികള്‍ കോടതിയില്‍ മൊഴിമാറ്റിപ്പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പ്രധാന സാക്ഷിയും മൊഴി മാറ്റിയതിനെ തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിച്ചത്….

Read More

ജലീലിനെ നശിപ്പിക്കാനാണ് യുഡിഎഫും ലീഗും ലക്ഷ്യം വെക്കുന്നത്: എ കെ ബാലൻ

കെ ടി ജലീലിനെ നശിപ്പിക്കുക എന്നതാണ് യുഡിഎഫിന്റെയും മുസ്ലിം ലീഗിന്റെയും ലക്ഷ്യമെന്ന് മന്ത്രി എ കെ ബാലൻ. ജലീൽ മതഗ്രന്ഥം സ്വീകരിച്ചതിൽ തെറ്റില്ല. സുപ്രീം കോടതി മാർഗനിർദേശമുള്ളതിനാലാണ് ചോദ്യം ചെയ്യലിന്റെ വിവരങ്ങൾ ജലീൽ പുറത്തുപറയാത്തത്. ജലീൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ സംരക്ഷിക്കില്ല. ഇ.ഡിയുടെ നടപടി രാഷ്ട്രീയപ്രേരിതമാണെന്ന അഭിപ്രായം സർക്കാരിന്റേതല്ല. മാർക്കുദാന വിവാദത്തിൽ ജലീലിന് പങ്കില്ലെന്ന് തെളിഞ്ഞതാണെന്നും എ കെ ബാലൻ പറഞ്ഞു. ജലീൽ ന്യൂനപക്ഷ വിഭാഗത്തിന്റെ മന്ത്രിയാണ്. വഖഫിന്റെ മന്ത്രിയാണ്. ഖുറാൻ ഒരു നിരോധിത ഗ്രന്ഥമല്ലെന്നും എ കെ…

Read More

കമ്പനി ഉടമകള്‍ക്കെതിരെ പരാതിയുമായി മാനേജറും; പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ വഴിത്തിരിവ്

തന്നെയും തന്നെ വിശ്വസിച്ച നൂറുകണക്കിന് നിഷേപകരെയും വഞ്ചിച്ച പോപ്പുലര്‍ കമ്പനി ഉടമകള്‍ക്കെതിരെ കമ്പനിയുടെ തുടക്കം മുതല്‍ മാനേജര്‍ ആയിരുന്ന സൂസന്‍ എബ്രഹാം പരാതിയുമായി രംഗത്ത്. എറണാകുളം നോര്‍ത്ത് പോലീസിലാണ് സൂസണ്‍ എബ്രഹാം പരാതി നല്‍കിയിരിക്കുന്നത്. തന്നെ വിശ്വസിച്ചു ബന്ധുക്കളും സുഹൃത്തുക്കളും ആയ നിഷേപകര്‍ ഏല്പിച്ച പതിനഞ്ചു കോടിയിലേറെ രൂപയും തന്റെ സ്വന്തം 36.53 ലക്ഷവും താന്‍ വിശ്വസിച്ച സ്ഥാപന ഉടമയും മക്കളും ചേര്‍ന്ന് വിശ്വാസവഞ്ചന നടത്തി തട്ടിയെടുത്തതിന്റെ കടുത്ത മനോവിഷമത്തില്‍ ആണ് 70 വയസുകാരിയായ സൂസന്‍ എബ്രഹാം….

Read More

പുക പരിശോധന സര്‍ട്ടിഫിക്കറ്റ് കാലാവധി ചുരുക്കി നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

: ഒരു വര്‍ഷത്തേക്ക് നല്‍കേണ്ട വാഹനങ്ങളുടെ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ആറു മാസത്തേക്ക് ചുരുക്കി നല്‍കുന്ന പുക പരിശോധനാ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. 2012 ന് ശേഷം പുറത്തിറങ്ങിയ ബിഎസ് 4(ഭാരത് സ്റ്റേജ് എമിഷന്‍ നോംസ്) വാഹനങ്ങളുടെ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റിന് ഒരു വര്‍ഷത്തെ കാലപരിധിയാണ് നല്‍കേണ്ടത്. എന്നാല്‍, നിലവില്‍ പുകപരിശോധനാ കേന്ദ്രങ്ങള്‍ നല്‍കുന്നത് ആറു മാസം കാലവധിയുള്ള സര്‍ട്ടിഫിക്കറ്റാണ്. നിലവില്‍ ബിഎസ് 3 വാഹനങ്ങള്‍ക്ക് മാത്രമാണ് ആറു മാസത്തെ പുക പരിശോധന സര്‍ട്ടിഫിക്കറ്റ്…

Read More