കെ ടി ജലീലിനെ നശിപ്പിക്കുക എന്നതാണ് യുഡിഎഫിന്റെയും മുസ്ലിം ലീഗിന്റെയും ലക്ഷ്യമെന്ന് മന്ത്രി എ കെ ബാലൻ. ജലീൽ മതഗ്രന്ഥം സ്വീകരിച്ചതിൽ തെറ്റില്ല. സുപ്രീം കോടതി മാർഗനിർദേശമുള്ളതിനാലാണ് ചോദ്യം ചെയ്യലിന്റെ വിവരങ്ങൾ ജലീൽ പുറത്തുപറയാത്തത്.
ജലീൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ സംരക്ഷിക്കില്ല. ഇ.ഡിയുടെ നടപടി രാഷ്ട്രീയപ്രേരിതമാണെന്ന അഭിപ്രായം സർക്കാരിന്റേതല്ല. മാർക്കുദാന വിവാദത്തിൽ ജലീലിന് പങ്കില്ലെന്ന് തെളിഞ്ഞതാണെന്നും എ കെ ബാലൻ പറഞ്ഞു.
ജലീൽ ന്യൂനപക്ഷ വിഭാഗത്തിന്റെ മന്ത്രിയാണ്. വഖഫിന്റെ മന്ത്രിയാണ്. ഖുറാൻ ഒരു നിരോധിത ഗ്രന്ഥമല്ലെന്നും എ കെ ബാലൻ പറഞ്ഞു