Headlines

പയ്യന്നൂരിൽ എട്ട് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; മധ്യവയസ്‌കൻ അറസ്റ്റിൽ

കണ്ണൂർ പയ്യന്നൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ. കുന്നരു സ്വദേശി നാരായണനാണ് പിടിയിലായത്. എട്ട് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് 55കാരനായ ഇയാളെ പിടികൂടിയത്. നാരായണനെതിരെ പോക്‌സോ ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു.

Read More

മന്ത്രി ജലീലിന്റെ വീട്ടിലേക്ക് മതിൽ ചാടിക്കടക്കാൻ ശ്രമം; യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകർ അറസ്റ്റിൽ

മന്ത്രി കെ ടി ജലീലിന്റെ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകർ അറസ്റ്റിൽ. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. പത്തോളം പ്രവർത്തകരാണ് മതിൽ ചാടി ഔദ്യോഗിക വസതിയിലേക്ക് കടക്കാൻ ശ്രമിച്ചത്. പ്രവർത്തകരെ കന്റോൺമെന്റ് ഗേറ്റിന് മുന്നിൽവെച്ച് പോലീസ് തടഞ്ഞിരുന്നു. മുദ്രവാക്യം വിളികളുമായി നിന്ന പ്രവർത്തകർ പിന്നീട് ഗേറ്റും മതിലും ചാടിക്കടക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തു നീക്കിയത്.

Read More

പത്തനംതിട്ടയിൽ പോലീസിനെ ആക്രമിച്ച കേസിലെ പ്രതി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

പത്തനംതിട്ട കോയിപ്പുറത്ത് പോലീസിനെ ആക്രമിച്ച കേസിൽ പ്രതിയായ ആൾ വീട്ടിൽ തൂങ്ങിമരിച്ചു. സാബു ഡാനിയേൽ എന്നയാളാണ് മരിച്ചത്. അയൽവാസിയെ ആക്രമിച്ചെന്ന കേസിൽ പോലീസ് അന്വേഷണത്തിന് എത്തിയപ്പോഴാണ് ഇയാൾ പോലീസിനെ ആക്രമിച്ചത്. സ്ഥിരം മദ്യപാനിയായ സാബു ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.

Read More

സ്വപ്‌നയുടെ മൊഴിയും ഡിജിറ്റൽ തെളിവുകളും തമ്മിൽ വൈരുദ്ധ്യം; വീണ്ടും ചോദ്യം ചെയ്യും

സ്വപ്‌നയുടെയും സരിത്തിന്റെയും ഉൾപ്പെടെ സ്വർണക്കടത്ത് കേസിലെ പ്രതികളുടെ വാട്‌സാപ്പ് ടെലഗ്രാം സന്ദേശങ്ങളുടെ നിജസ്ഥിതി എൻഐഎ പരിശോധിക്കുന്നു. പ്രതികൾ നശിപ്പിച്ച ഡിജിറ്റൽ തെളിവുകൾ എൻ ഐ എ സംഘം വീണ്ടെടുത്തു. 2000 ജിബിയോളം വരുന്ന ഡിജിറ്റൽ തെളിവുകൾ എൻഐഎ പരിശോധിച്ചു പ്രതികൾ നൽകിയ മൊഴികളും തെളിവുകളും തമ്മിലുള്ള വൈരുദ്ധ്യം അന്വേഷണ സംഘം കണ്ടെത്തി. സംസ്ഥാനത്തെ പല പ്രമുഖരുമായും പ്രതികൾ നടത്തിയ ചാറ്റ് അടക്കമുള്ള വിശദാംശങ്ങൾ അന്വേഷണ സംഘം പരിശോധിക്കുകയാണ്. കേസ് അന്വേഷണത്തിലും കേസുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളിലും ഇത്…

Read More

തദ്ദേശ തെരഞ്ഞെടുപ്പ്: കൊവിഡ് രോഗികൾക്ക് തപാൽ വോട്ട്, ഓർഡിനൻസിന് അംഗീകാരം

തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്ക് പോസ്റ്റൽ വോട്ട് ചെയ്യാനുള്ള ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം. കൊവിഡ് രോഗികൾക്കും ശാരീരിക അവശതയുള്ളവർക്കും തപാൽ വോട്ട് ചെയ്യാൻ അനുവദിക്കുന്നതാണ് ഓർഡിനൻസ്. കൊവിഡ് കാലത്ത് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിച്ചത് തിരികെ നൽകാനും തീരുമാനമായി. പഞ്ചായത്ത് രാജ്, മുൻസിപ്പാലിറ്റി നിയമങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് ഓർഡിനൻസ് ഇറക്കുന്നത്. വോട്ടെടുപ്പിന് തലേദിവസം രോഗം സ്ഥിരീകരിച്ചാൽ എന്ത് ചെയ്യാമെന്ന കാര്യവും ചർച്ചയായി. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് ഉചിതമായ തീരുമാനമെടുക്കാമെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു വോട്ടെടുപ്പിന്റെ സമയം…

Read More

ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത മുഖ്യവിവരാവകാശ കമ്മിഷണറായേക്കും

തിരുവനന്തപുരം::ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത മുഖ്യവിവരാവകാശ കമ്മിഷണറായേക്കും.നിലവിലെ കമ്മിഷണര്‍ വിന്‍സന്‍ എം. പോള്‍ വിരമിക്കുന്ന ഒഴിവിലേക്ക് ആറുപേരടങ്ങിയ പരിഗണനാപ്പട്ടികയില്‍ മേത്തയ്ക്കാണ് ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ചീഫ് സെക്രട്ടറി പദവിയില്‍ അദ്ദേഹത്തിന് അടുത്ത ഫെബ്രുവരിവരെ കാലാവധിയുണ്ട്. സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പ് പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടിത്തമുണ്ടായ സാഹചര്യം ബിശ്വാസ് മേത്ത കൈകാര്യം ചെയ്തതു സര്‍ക്കാരിന്റെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. അദ്ദേഹത്തെ മുഖ്യവിവരാവകാശ കമ്മിഷണറായി നിയമിക്കുന്നതിനെ സി.പി.എമ്മും അനുകൂലിക്കുന്നു. നെതര്‍ലാന്‍ഡ്സ് അംബാസഡര്‍ വേണു രാജാമണി, മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ്, മുന്‍ ഡി.ജി.പി:…

Read More

ബാലഭാസ്‌കറിന്‍റെ മരണം; നുണപരിശോധനയ്ക്ക് വിധേയരാകേണ്ടവരുടെ സമ്മതം ഇന്ന് കോടതിയെ അറിയിക്കും

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നുണപരിശോധനയ്ക്ക് വിധേയരാകേണ്ടവരുടെ സമ്മതം ഇന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ അറിയിക്കും. ബാലഭാസ്‌കറിന്‍റെ ഡ്രൈവർ അർജുൻ, മാനേജർമാരായ വിഷ്‌ണു സോമസുന്ദരം, പ്രകാശൻ തമ്പി, കലാഭവൻ സോബി എന്നിവരുടെ നുണപരിശോധനാ നടത്തണമെന്ന് ആവശ്യപ്പെട്ട് സിബിഐ അന്വേഷണ സംഘമാണ് കോടതിയിൽ അപേക്ഷ നൽകിയത്. അപേക്ഷ കോടതി അംഗീകരിച്ചിരുന്നു. എന്നാൽ നടപടി ചട്ടം അനുസരിച്ച് നുണപരിശോധനയ്ക്ക് വിധേയരാകേണ്ടവരുടെ സമ്മതം ലഭിച്ചാൽ മാത്രമേ ഇതിന് അനുമതി നൽകുവാൻ കോടതിക്ക് നിയമപരമായി സാധിക്കുകയുള്ളു.

Read More

പോപ്പുലർ ഫിനാൻസിന്റെ എല്ലാ ശാഖകളും ജപ്തി ചെയ്യാൻ ഹൈക്കോടതി

കൊച്ചി: പോപ്പുലർ ഫിനാൻസിന്റെ എല്ലാ ശാഖകളും ജപ്തി ചെയ്യാൻ ഹൈക്കോടതി നിർദ്ദേശം. സ്വർണ്ണവും പണവും രേഖകളും കണ്ടു കെട്ടാനും ശാഖകൾ പൂട്ടാനും ഹൈക്കോടതി ഉത്തരവിട്ടു. പരാതികളിൽ വെവ്വേറെ കേസെടുക്കാൻ നിർദേശിച്ച കോടതി പരാതികളിൽ ഒറ്റ എഫ് ഐ ആർ ഇട്ടു കേസുകൾ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ച ഡിജിപിയുടെ സർക്കുലർ സ്റ്റേ ചെയ്തു. കേസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സിബിഐക്ക് കത്ത് നൽകാനും കോടതി സർക്കാരിന് നിർദ്ദേശം നൽകി. പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൻ അന്വേഷണം ആവശ്യപ്പെടുന്ന ഹർജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല…

Read More

റോഡിലൂടെ അലഞ്ഞുനടക്കുന്ന ഒട്ടകങ്ങളുടെ ഉടമകൾക്ക് പിഴ

റിയാദ്: റോഡുകളിലൂടെ ഒട്ടകങ്ങൾ അലഞ്ഞുതിരിഞ്ഞു നടക്കുന്നത് വാഹന യാത്രക്കാരുടെ ജീവന് ഭീഷണി സൃഷ്ടിക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. മുറിച്ചുകടക്കുന്നതിന് പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളിലൂടെയും ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്താതെയും റോഡുകൾ മുറിച്ചുകടക്കാൻ കന്നുകാലികളെ ഉടമകൾ അനുവദിക്കുന്നത് നിയമ ലംഘനമാണ്. ഇത്തരം നിയമ ലംഘനങ്ങൾക്ക് 5000 റിയാൽ മുതൽ 10,000 റിയാൽ വരെ പിഴ ലഭിക്കും. അലഞ്ഞുനടക്കുന്ന കന്നുകാലികൾ റോഡുകൾ ഉപയോഗിക്കുന്നവരുടെ ജീവന് ഭീഷണിയാണ്. ഇത് സാമ്പത്തിക നഷ്ടത്തിനും ജീവഹാനിക്കും ഇടയാക്കും. കന്നുകാലികളെ റോഡുകളിൽ നിന്ന് അകറ്റിനിർത്തേണ്ടത്…

Read More

മലക്കം മറിഞ്ഞ് സ്വപ്‌ന: നെഞ്ചുവേദനയില്ല, പരിശോധനക്ക് വിസമ്മതിച്ചു

നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞ് ഒരാഴ്ചയിലേറെയായി ആശുപത്രിയിൽ കഴിഞ്ഞ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് പരിശോധനക്ക് വിസമ്മതിച്ചു. ആൻജിയോഗ്രാം പരിശോധനക്ക് മുമ്പാണ് ഇവർ മലക്കം മറിഞ്ഞത്. സമ്മതപത്രം എഴുതിവാങ്ങാനെത്തിയ മെഡിക്കൽ സംഘത്തോട് നെഞ്ചുവേദന മാറിയെന്നും പരിശോധനക്ക് തയ്യാറല്ലെന്നും ഇവർ അറിയിച്ചു ഇതോടെ സ്വപ്‌നയെ വിയ്യൂർ ജയിലിലേക്ക് കൊണ്ടുപോയി. ഇന്നലെ ഉച്ചയോടെയാണ് ആൻജിയോഗ്രാമിന് തയ്യാറല്ലെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞത്. ഇത് രേഖാമൂലം എഴുതി നൽകുകയും ചെയ്തു. സ്വപ്നക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ് സ്ഥിരീകരിക്കുകയും ചെയ്തു. ആശുപത്രിവാസം നാടകമാണെന്നാണ്…

Read More