തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ഓഫീസുകളിലെ ശനിയാഴ്‌ച അവധി ഒഴിവാക്കിയേക്കും. 22 മുതൽ എല്ലാ ഉദ്യോഗസ്ഥരും ജോലിക്ക് ഹാജരാകണമെന്ന് പൊതുഭരണ വകുപ്പ് നിർദേശം നൽകി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന കൊവിഡ് ഉന്നതതല യോഗത്തിൽ അന്തിമ തീരുമാനം എടുക്കും. കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിലാണ് ശനിയാഴ്ച സർക്കാർ ഓഫീസുകൾക്ക് അവധി നൽകിയത്. പകുതിപ്പേരുമായാണ് നിലവിൽ പ്രവർത്തനം. ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ വന്ന സാഹചര്യത്തിൽ ഇത് തുടരേണ്ടതില്ല എന്നാണ് പൊതുഭരണ വകുപ്പിന്‍റെ വിലയിരുത്തൽ. ഓഫീസുകൾ പൂർണതോതിൽ പ്രവർത്തിക്കാത്തത് വിവിധ വികസന പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്നും വിലയിരുത്തലുണ്ട്. അതേസമയം മറ്റു ജില്ലകളിൽ ജോലി ചെയ്യുന്നവർക്ക് ഇളവ് ലഭിച്ചേക്കും.
The Best Online Portal in Malayalam