തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി നൽകിയ തീരുമാനം സർക്കാർ പിൻവലിക്കുകയുണ്ടായി. ഇനി മുതൽ രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും മാത്രമാകും അവധി നൽകുന്നത്.
കൊറോണ വൈറസ് വ്യാപിച്ചപ്പോഴാണ് സർക്കാർ ഓഫീസുകളും ബാങ്കുകൾക്കും എല്ലാ ശനിയാഴ്ചയും അവധി പ്രഖ്യാപിച്ചത്. ഇതാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്. സർക്കാർ ഓഫീസുകൾ ശനിയാഴ്ച പ്രവർത്തിക്കുന്നത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചിട്ടില്ല