കേന്ദ്രഫണ്ട് എത്രയും വേഗം അനുവദിക്കണം; പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നതിലുള്ള കാലതാമസം ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ത്ഥിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന ദുരന്തപ്രതികരണ നിധിയിലെ (എസ്ഡിആര്‍എഫ്) ഫണ്ട് വിനിയോഗത്തിന് സംസ്ഥാനത്തിന് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കണം. കൊവിഡ് ബാധിച്ച്‌ മരിച്ചവരില്‍ അര്‍ഹരായവര്‍ക്ക് സഹായം നല്‍കുന്നതിന് കേന്ദ്രം ഫണ്ട് അനുവദിക്കണമെന്നും പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

കൊവിഡ് മഹാമാരി നേരിടുന്നത് സംബന്ധിച്ച്‌ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയിരുന്നു. കൊവിഡ് പ്രതിരോധം സംബന്ധിച്ച്‌ കേരളം സ്വീകരിക്കുന്ന നടപടികള്‍ ഈ യോഗത്തില്‍ വിശദീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.