കാണികളില്ലാതെ ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കുന്നു ; ബുധനാഴ്ച മുതൽ ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരക്ക് തുടക്കമാകും
കാണികളില്ലാതെ ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കുന്നു. ബുധനാഴ്ച മുതൽ ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരക്ക് തുടക്കമാകും. ഇന്ത്യന്‍ സമയം വൈകുന്നേരം മൂന്നര മുതല്‍ സോണി സിക്സില് പരമ്പര ലൈവ് കാണാംസതാംപ്റ്റണിലാണ് ആദ്യ ടെസ്റ്റ്. കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല. അടച്ചിട്ട സ്റ്റേഡിയത്തിലാകും മത്സരം നടക്കുക. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. രണ്ടാം ടെസ്റ്റ് ജൂലൈ പതിനാറിനും മൂന്നാം ടെസ്റ്റ് ജൂലൈ 24നും നടക്കും. പരുക്കേറ്റ ജോ റൂട്ടിന്റെ അഭാവത്തില്‍ ബെന്‍ സ്റ്റോക്സാണ് ഇംഗ്ലണ്ട് നായകന്. വിന്‍ഡീസിനെ ജേസണ്‍ ഹോള്‍ഡര്‍ നയിക്കും. ഐസിസി ലോക…