സൌദിയിലെ മുഴുവൻ പ്രവാസികൾക്കും ആശ്വാസമായി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉത്തരവ് ; വിദേശികളുടെ ഇഖാമ മൂന്ന് മാസത്തേക്ക് കൂടി നീട്ടി
കോവിഡ് പശ്ചാത്തലത്തില്‍ പ്രയാസത്തിലായ പ്രവാസികള്‍ക്കായി കൂടുതല്‍ ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് സൌദി അറേബ്യ. ഇഖാമ കാലാവധി അവസാനിച്ച വിദേശികളുടെ ഇഖാമ മൂന്ന് മാസത്തേക്ക് കൂടി സൌജന്യമായി നീട്ടി നല്‍കും. പ്രധാനപ്പെട്ട പ്രഖ്യാപനങ്ങള്‍ ഇവയാണ്. 1. വിമാന സര്‍വീസ് റദ്ദാക്കിയത് കാരണം നാട്ടില്‍ പോകാനാകാതെ കുടുങ്ങിയ വിദേശികളുടെ ഫൈനല്‍ എക്സിറ്റ് വിസ സൌജന്യമായി നീട്ടി നല്‍കും. 2. വിമാന സര്‍വീസ് റദ്ദാക്കിയത് കാരണം നാട്ടില്‍ വെക്കേഷന് പോയി മടങ്ങി വരാനാകാതെ ഇഖാമ കാലാവധി തീര്‍ന്നവര്‍ക്കും തീരാനിരിക്കുന്നവര്‍ക്കും മൂന്ന് മാസത്തേക്ക്…