നെയ്മറിനെതിരായ വംശീയ പരാമര്‍ശം; ഗോണ്‍സാലസിന് വധഭീഷണി
പാരിസ്: പിഎസ്ജി സൂപ്പര്‍ താരം നെയ്മറിനെതിരേ വംശീയപരാമര്‍ശം നടത്തിയെന്ന ആരോപണത്തിന് വിധേയനായ മാര്‍സിലെ താരം അല്‍വാരോ ഗോണ്‍സാലസിന് വധഭീഷണി. മാര്‍സിലെ കോച്ച് ആന്ദ്രേ വില്ലാസ് ബോസാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഗോണ്‍സാലസിന് നിരവധി തലങ്ങളില്‍നിന്ന് വധഭീഷണിയുണ്ടെന്ന് കോച്ച് അറിയിച്ചു. ഇക്കാര്യം പോലിസിനെ അറിയിച്ചിട്ടുണ്ട്. വധഭീഷണി നടത്തിയവരെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവാദവിഷയത്തില്‍ പിഎസ്ജിയും ബ്രസീലും നെയ്മറിന് പിന്തുണ അറിയിച്ചിട്ടുണ്ട്. രണ്ടുദിവസങ്ങള്‍ക്ക് മുമ്പ് ഫ്രഞ്ച് ലീഗ് വണ്ണില്‍ മാര്‍സിലെയ്ക്കെതിരായി നടന്ന മല്‍സരത്തിലാണ് വിവാദസംഭവം അരങ്ങേറിയത്….