മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്ന് അപകടം: മരണസംഖ്യ 10 ആയി
മുംബൈ: മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 10 ആയി. രണ്ടുപേര്‍കൂടി മരണപ്പെട്ടതോടെയാണ് മരണസംഖ്യ 10 ആയി ഉയര്‍ന്നത്. ഇരുപത്തിയഞ്ചോളം പേര് ഇനിയും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയിക്കുന്നത്. തിങ്കളാഴ്ച പലര്‍ച്ചെ 3.40ന് ഭീവണ്ടിയിലെ പട്ടേല്‍ കോമ്പൗണ്ടിലുള്ള മൂന്നുനില കെട്ടിടമാണ് തകര്‍ന്നുവീണത്. ദേശീയ ദുരന്തനിവാരണ സേനയും നാട്ടുകാരും ചേര്‍ന്ന് ഒരുകുട്ടി ഉള്‍പ്പെടെ 31 പേരെ രക്ഷപ്പെടുത്തിയതായി താനെ മുനിസിപ്പല്‍ കോര്പറേഷന് വക്താവിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ദേശീയ ദുരന്തനിവാരണസേനയുടെ…