ഇടുക്കി രാജാപ്പാറയിലെ കോവിഡ് മാർഗ നിർദ്ദേശങ്ങൾ ലംഘിച്ച് നിശാപാർട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ച കേസിൽ ആറ് പേർ അറസ്റ്റിൽ
ഇടുക്കി രാജാപ്പാറയിലെ കോവിഡ് മാർഗ നിർദ്ദേശങ്ങൾ ലംഘിച്ച് നിശാപാർട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ച കേസിൽ ആറ് പേർ അറസ്റ്റിൽ.സ്വകാര്യ റിസോർട്ടിലെ ജീവനക്കാരാണ് അറസ്റ്റിലായത്. റിസോർട്ടിൻറെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ പഞ്ചായത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇടുക്കി രാജാപ്പാറയിലെ ജംഗിൾ പാലസ് എന്ന റിസോർട്ടിലാണ് കോവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിച്ച് നിശാപാർട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ചത്. ഉടുമ്പൻചോല ചതുരംഗപ്പാറയിൽ ആരംഭിക്കുന്ന തണ്ണിക്കോട്ട് ഗ്രാനൈറ്റ്‌സിൻറെ ഉദ്ഘാടനത്തോടനുബന്ധിച്ച് ജൂൺ 28നായിരുന്നു പരിപാടി. കേസിൽ റിസോർട്ട് മാനേജർ കള്ളിയാനിയിൽ സോജി.കെ ഫ്രാൻസിസ്, ക്രഷർ മാനേജർ കോതമംഗലം…