ഗ്ലോബൽ കെഎംസിസി മാനന്തവാടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് കാലത്ത് ജോലിയില്ലാതെ വിഷമിക്കുന്ന മാനന്തവാടി മുനിസിപ്പൽ പരിധിയിലെ എല്ലാ മദ്രസാധ്യാപകർക്കും ഭക്ഷണക്കിറ്റ് വിതരണം നടത്തി. കൊവിഡ് കാലത്ത് ആരുടെയും ശ്രദ്ധ പതിയാതെ പോയ ഉസ്താദുമാരുടെ ദുരവസ്ഥയെ ഈ പ്രതിസന്ധി കാലത്തും ചേർത്തു പിടിച്ച് സാന്ത്വനമേകാൻ മനസ്സു കാട്ടിയ കെഎംസിസി മാനന്തവാടി മുനിസിപ്പൽ കമ്മിറ്റിയെ എത്ര അഭിനന്ദിച്ചാലും അധികമാവില്ലെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ഗ്ലോബൽ കെഎംസിസി വയനാട് ജില്ലാ സെക്രട്ടറി ജനാബ് അസീസ് കോറോം പറഞ്ഞു. വിവിധ മഹല്ലു കമ്മിറ്റികളെ പ്രതിനിധീകരിച്ച് ഭാരവാഹികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. യോഗത്തിൽ ഉന്നത വിജയം നേടിയ പ്രവാസികളുടെ മക്കൾക്ക് മൊമന്റോ നൽകി IUML മണ്ഡലം സെക്രട്ടറി അഡ്വഃ റഷീദ് പടയൻ ആദരിച്ചു . GKMCC മാനന്തവാടി മുനിസിപ്പൽ കോഡിനേറ്റർ നിസാർ പൈലറ്റ് സ്വാഗതം ആശംസിക്കുകയും ജനാബ് പി വി എസ് മൂസ അധ്യക്ഷത വഹിക്കുകയും ചെയ്തു . മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ജനാബ് പടയൻ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. അർഷാദ് ചെറ്റപ്പാലം, സി എച്ച് കുഞ്ഞിമുഹമ്മദ്, സലീം എരുമത്തെരുവ്, അഷ്ക്കർ അലി പീച്ചംകോട്, മുഹമ്മദലി വാളാട്, റഹൂഫ്.കെ.സി വാളാട് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ച യോഗത്തിന് ഷബീർ. കെ നന്ദി പറഞ്ഞു
The Best Online Portal in Malayalam