സുൽത്താൻ ബത്തേരി: മണ്ണിലേക്കിറങ്ങാം മനസ്സ് നിറയും മണ്ണ് പദ്ധതിയുടെ ഭാഗമായി സുൽത്താൻ ബത്തേരി നിയോജകമണ്ഡലം മുസ്ലിംയൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞാറ് നടീൽ നടത്തി. കരുവള്ളിക്കുന്ന് വടച്ചിറ 5 ഏക്കർ വയലിൽ നെൽ കൃഷിയുടെ നടീൽ കർമ്മം ബ്ലോക്ക് പഞ്ചായത്ത് മെമ്പറും നിയോജകമണ്ഡലം വനിതാലീഗ് പ്രസിഡന്റുമായ നസീറ ഇസ്മായിലും, സുൽത്താൻ ബത്തേരി മുൻസിപ്പൽ കൗൺസിലറും ദളിത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റുമായ രാധ ബാബു എന്നിവർ ചേർന്ന് നിർവഹിച്ചു. നിയോജകമണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി എം എ അസൈനാർ, നിയോജകമണ്ഡലം യൂത്ത്‌ലീഗ് പ്രസിഡന്റ് സമദ് കണ്ണിയൻ, ജനറൽ സെക്രട്ടറി സി കെ മുസ്തഫ, ട്രഷറർ നിസാം കല്ലൂർ, കോ ഓർഡിനേറ്റർ അസീസ് വേങ്ങൂർ, കെ പി അഷ്‌കർ, ഇബ്രാഹിം തൈത്തൊടി, ഇല്യാസ് കെഎംസിസി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
The Best Online Portal in Malayalam