കര്‍ഷക വിരുദ്ധ ബില്ല്: സപ്റ്റംബര്‍ 25ന് ദേശീയ ബന്ദ്
ന്യൂഡല്‍ഹി: കര്‍ഷകരുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും എതിര്‍പ്പിനിടയിലും പാര്‍ലമെന്റില്‍ മൂന്ന് കാര്‍ഷിക ബില്ലുകള്‍ പാസ്സാക്കിയെടുത്തതിനെതിരേ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ദേശീയ ബന്ദ്. സപ്റ്റംബര്‍ 25നാണ് പണിമുടക്കും ബന്ദും ആചരിക്കുന്നത്. 200 ഓളം കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ ഓള് ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി (എ.ഐ.കെ.എസ്.സി)യാണ് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്. കാര്‍ഷിക വിപണികളെ പരിഷ്കരിക്കാനും കര്‍ഷകര്‍ക്ക് കൂടുതല്‍ വിലനിര്‍ണ്ണയ സ്വാതന്ത്ര്യം നല്‍കാനുമുള്ള ശ്രമമായാണ് സര്‍ക്കാര്‍ ബില്ലുകളെ വിശേഷിപ്പിക്കുന്നതെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് അനുകൂല, കര്‍ഷക വിരുദ്ധ നടപടികളായാണ് എ.ഐ.കെ.എസ്.സി.സി…