വയനാട് ജില്ലയില്‍ ഇന്ന് (21.09.20) 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 46 പേര്‍ രോഗമുക്തി നേടി. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 3 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 2 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2634 ആയി. 1999 പേര്‍ രോഗമുക്തരായി. നിലവില്‍ 630 പേരാണ് ചികിത്സയിലുള്ളത്.
രോഗം സ്ഥിരീകരിച്ചവര്‍:
അഞ്ച് മുട്ടിൽ സ്വദേശികൾ, രണ്ട് മേപ്പാടി സ്വദേശികൾ, ഒരു തവിഞ്ഞാൽ സ്വദേശിനി, ഒരു തരിയോട് സ്വദേശി, ഒരു നൂൽപ്പുഴ സ്വദേശി, ഒരു കടൽനാട് സ്വദേശി, രണ്ട് കണ്ണൂർ സ്വദേശികള്‍ എന്നിവരാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
സെപ്റ്റംബർ 13 ന് ദുബൈയിൽ നിന്ന് വന്ന വാരാമ്പറ്റ സ്വദേശി (16), സെപ്റ്റംബർ 12ന് ദുബൈയിൽ നിന്ന് വന്ന (35) കാരൻ, ഓഗസ്റ്റ് 31ന് മധ്യപ്രദേശിൽ നിന്നു വന്ന മാൻകുന്ന് സ്വദേശി (33), സെപ്തംബർ 13ന് കർണാടകയിൽ നിന്ന് വന്ന വരദൂർ സ്വദേശി (15), സെപ്റ്റംബർ 14 ന് കർണാടകയിൽ നിന്ന് വന്ന അഞ്ചുകുന്ന് സ്വദേശി (57) എന്നിവർ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തി രോഗബാധിതരായി.
46 പേർക്ക് രോഗമുക്തി
7 മൂപ്പൈനാട് സ്വദേശികൾ, 6 നെന്മേനി സ്വദേശികൾ, 5 പടിഞ്ഞാറത്തറ സ്വദേശികൾ, വാഴവറ്റ, എടവക, മേപ്പാടി സ്വദേശികളായ 4 പേർ വീതം, 3 വെള്ളമുണ്ട സ്വദേശികൾ, 2 അമ്പലവയൽ സ്വദേശികൾ, പൂതാടി, അഞ്ചുകുന്ന്, കൽപ്പറ്റ, പള്ളിക്കുന്ന്, മീനങ്ങാടി, ബത്തേരി, തിരുനെല്ലി, പനമരം സ്വദേശികളായ ഓരോരുത്തര്‍, 2 കോഴിക്കോട് സ്വദേശികള്‍, ഒരു കണ്ണൂർ സ്വദേശി എന്നിവരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
ഇതില്‍ 66933 നെഗറ്റീവും 2634 പോസിറ്റീവുമാണ്.