ആർ എസ് എസ് ഗണഗീതം ആലപിച്ചതിൽ മാപ്പ് പറഞ്ഞ് കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ. ആർഎസ്എസിനെ പുകഴ്ത്തൽ ആയിരുന്നില്ല തന്റെ ലക്ഷ്യം. ജനിച്ചപ്പോൾ മുതൽ കോൺഗ്രസുകാരൻ. കോൺഗ്രസുകാരനായി തന്നെ മരിക്കും. ഗണഗീതം ആലപിച്ചത് ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നതായും ഡി കെ ശിവകുമാർ.
താൻ കോൺഗ്രസിനോടും ഗാന്ധി കുടുംബത്തിനോടും എന്നും കൂറുള്ളയാളാണെന്നും അദേഹം പറഞ്ഞു. ആർഎസ്എസ് ഗണഗീതം ആലിപിച്ചതിന് പിന്നാലെ ഡികെ ശിവകുമാറിന് പാർട്ടിയിൽ നിന്ന് തന്നെ വിമർശനം ഉയർന്നിരുന്നു. നിയമസഭയിൽ ഒരു ചോദ്യത്തിന് ഉത്തരം പറയുന്നതിനിടെയാണ് ആർഎസ്എസ് ഗണഗീതം ആലപിച്ചത്. ഡി കെ ശിവകുമാർ ആർഎസ്എസ് ഗീതം ആലപിച്ചത് ബിജെപി നേതാക്കൾ ആയുധമാക്കിയിരുന്നു.