Headlines

താമരശേരി ചുരത്തില്‍ വന്‍ മണ്ണിടിച്ചില്‍; ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു

കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ വലിയ മണ്ണിടിച്ചില്‍. ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. വ്യൂ പോയിന്റിന് സമീപം മലയ്ക്ക് മുകളില്‍ നിന്നും പാറയും മണ്ണും ഇടിഞ്ഞുവീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഫയര്‍ ഫോഴ്‌സും സന്നദ്ധപ്രവര്‍ത്തകരും സ്ഥലത്തെത്തി മണ്ണ് നീക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ചുരത്തില്‍ വീണ്ടും മണ്ണിടിയുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ ഒരു കാരണവശാലും ചുരം കയറരുതെന്ന് പൊലീസ് അറിയിച്ചു ലക്കിടി കവാടത്തിന്റെ തൊട്ടടുത്താണ് അപകടമുണ്ടായത്. ജില്ലാ കളക്ടര്‍, എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, എഡിഎം എന്നിവരുള്‍പ്പെടെ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി….

Read More

അടഞ്ഞ അധ്യായം? ദാറ്റ്‌സ് ആള്‍?; രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം ചര്‍ച്ചചെയ്യാതെ കെപിസിസി നേതൃയോഗം

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം ചര്‍ച്ചചെയ്യാതെ കെപിസിസി നേതൃയോഗം.ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യേണ്ടെന്ന് ആദ്യം തന്നെ നിര്‍ദ്ദേശം നല്‍കി. സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം പോരടിക്കുന്നത് അവസാനിപ്പിക്കണമെന്നും നേതൃയോഗത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാഹുലിന്റെ സസ്‌പെന്‍ഷനോടെ വിവാദം അവസാനിച്ചെന്നും അത് അടഞ്ഞ അധ്യായമാണെന്നും മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പ്രതികരിച്ചിരുന്നു. രാഹുലിനെതിരെ പാര്‍ട്ടി ശക്തമായ നടപടിയെടുത്തെന്നും സിപിഐഎമ്മിനോ ബിജെപിക്കോ ഇത് സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ പ്രതിരോധം. എന്നാല്‍ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ നേതൃത്വത്തെ അറിയിച്ചു. വിവാദം അവസാനിപ്പിക്കാന്‍ നേതൃത്വം…

Read More

സിനിമയിലെ നഷ്ടകണക്ക് ഇനി പുറത്തുവിടില്ല: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

സിനിമയിലെ നഷ്ടകണക്ക് ഇനി പുറത്ത് വിടില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. പുതിയ ഭരണ സമിതിയുടേതാണ് തീരുമാനം. നേരത്തെയുണ്ടായ സാഹചര്യം നിലവിലില്ലെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അഭിനേതാക്കളുടെ പ്രതിഫലം സംബന്ധിച്ച് അമ്മ സംഘടനയില്‍ നല്‍കിയ കത്ത് ഉടന്‍ പരിഗണിക്കുമെന്ന് പുതിയ ഭരണസമിതി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും രണ്ടു സംഘടനകളും കൂട്ടായി പ്രശ്‌നം പരിഹരിക്കുമെന്നും നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കി. ജനറല്‍ ബോഡിക്ക് ശേഷം ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കുമെന്ന് അമ്മ പ്രസിഡന്റ് ശ്വേത മേനോനും പറഞ്ഞു. എക്‌സിക്യൂട്ടിവ് കമ്മിറ്റിക്ക് ശേഷം എല്ലാ…

Read More

നീല ട്രോളി, ഒരു ബാഗ്, ജോലി ഉണക്കമീൻ കമ്പനിയിൽ,കൊല്ലത്ത് 3 യുവതികളെ കണ്ട് സംശയം; പരിശോധച്ചപ്പോൾ 23 കിലോ കഞ്ചാവ്, അറസ്റ്റിൽ

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ 23 കിലോ കഞ്ചാവുമായി മൂന്ന് സ്ത്രീകൾ പിടിയിൽ. ജാർഖണ്ഡ് സ്വദേശികളായ ശോഭകുമാരി, സവിതകുമാരി, മുനികുമാരി എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരത്ത് ഉണക്കമീൻ കമ്പനിയിൽ ജോലി ചെയ്യുന്നവരാണ് പിടിക്കപ്പെട്ടത്. റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടാൻ കഴിഞ്ഞത്. 13 പൊതികളിലായി കഞ്ചാവ് ബാഗുകളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുകയായിരുന്നു ഇവരെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. അതേസമയം, മറ്റൊരു സംഭവത്തിൽ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പരിശോധനയിൽ കഞ്ചാവ് പിടിച്ചെടുത്തു. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം നാല്…

Read More

നൂറിലേറെ രാജ്യങ്ങളിലേക്ക് ഇന്ത്യ ഇവി ബാറ്ററി കയറ്റുമതി ചെയ്യും; ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായെന്ന് നരേന്ദ്ര മോദി

നൂറിലേറെ രാജ്യങ്ങളിലേക്ക് ഇന്ത്യ ഇവി ബാറ്ററി കയറ്റുമതി ചെയ്യും. ഇവി ബാറ്ററി നിർമ്മാണത്തിൽ ഇന്ത്യ ലോകത്തിലെ കരുത്തനായി മാറുകയാണെന്ന് നരേന്ദ്രമോദി. അഹമ്മദാബാദിലെ മാരുതി സൂസൂക്കി ഇവി പ്ലാൻറ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം.ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായെന്നും മോദി വ്യക്തമാക്കി. കൂടുതൽ വിദേശ നിക്ഷേപകരെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ വാഹന ബ്രാൻഡായ മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവിയായ ഇ-വിറ്റാര പ്രധാനമന്ത്രി ലോഞ്ച് ചെയ്‌തു. ചടങ്ങില്‍ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍,…

Read More

ആലപ്പുഴ- ധൻബാദ് എക്സ്പ്രസിനുള്ളിൽ ഭ്രൂണം കണ്ടെത്തിയ സംഭവം; അന്വേഷണം തമിഴ്നാട്ടിലേക്ക്

ആലപ്പുഴ- ധൻബാദ് എക്സ്പ്രസിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഭ്രൂണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തമിഴ്നാട്ടിലേക്ക്. തമിഴ്നാട് സ്വദേശിനിയാണ് സംഭവത്തിന്‌ പിന്നിൽ എന്നാണ് കണ്ടെത്തൽ. ഓഗസ്റ്റ് 15നാണ് ധൻബാദ് എക്സ്പ്രസിൻ്റെ S3,S4 കോച്ചുകൾക്കിടയിലെ ശുചിമുറിയുടെ വേസ്റ്റ് ബിന്നിൽ നിന്ന് ഉപേക്ഷിപ്പെട്ട നിലയിൽ ഭ്രൂണം കണ്ടെത്തിയത്. കോച്ചുകളിലെ മുഴുവൻ യാത്രക്കാരെയും ഗവൺമെന്റ് റെയിൽവേ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നാണ് ഭ്രൂണം ഉപേക്ഷിച്ചത് തമിഴ്നാട് സ്വദേശിനിയാണെന്ന സ്ഥിരീകരണം പൊലീസിന് ലഭിച്ചത്. ഇവരെ നേരിൽ കണ്ട് മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക്…

Read More

അബിൻ വർക്കി എത്തുമോ? കീറാമുട്ടിയായി യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി

രാഹുൽ മാങ്കൂട്ടത്തിന്റെ രാജിയെ തുടർന്ന് യൂത്ത് കോൺഗ്രസിൽ ഉടലെടുത്തിരിക്കുന്ന അഭിപ്രായ ഭിന്നത രൂക്ഷമാവുന്നു. രാഹുൽ രാജിവെച്ചിട്ട് അഞ്ചു ദിവസം പിന്നിടുമ്പോഴും പുതിയ അധ്യക്ഷനെ കണ്ടെത്താൻ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. നിലവിൽ വൈസ് പ്രസിഡന്റായ അബിൻ വർക്കിയെ അധ്യക്ഷനാക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് കോൺഗ്രസിൽ അഭിപ്രായ ഭിന്നത രൂക്ഷമായത്. സംസ്ഥാനത്ത് അഭിപ്രായ ഐക്യമുണ്ടാക്കി ഒറ്റ പേര് ദേശീയ നേതൃത്വത്തിന് സമർപ്പിക്കാനാണ് ഹൈക്കമാൻഡ് നിർദേശം. അബിൻ വർക്കിയെ അധ്യക്ഷനാക്കണമെന്നും, അതാണ് സംഘടനാ കീഴ് വഴക്കമെന്നും ആവർത്തിക്കുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിലെ…

Read More

പിതാവിന്റെ അഴുകിത്തുടങ്ങിയ മൃതദേഹവും ഉന്തുവണ്ടിയില്‍ വച്ച് വഴിയരികില്‍ നില്‍ക്കുന്ന നിസ്സഹായരായ 2 കുട്ടികള്‍, അച്ഛനെ അടക്കണമെന്ന് മാത്രം ആവശ്യം, യാചന; കണ്ണുനനയിച്ച് ചിത്രം

സൈബറിടത്തില്‍ വേദന പരത്തി അച്ഛന്റെ മൃതദേഹവും ഉന്തുവണ്ടിയിലേന്തി നിസ്സഹായരായി നില്‍ക്കുന്ന രണ്ട് ആണ്‍കുട്ടികളുടെ ചിത്രം. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗജ് ജില്ലയില്‍ നിന്നുള്ള വേദനിപ്പിക്കുന്ന ചിത്രമാണ് വന്‍തോതില്‍ പങ്കുവയ്ക്കപ്പെടുന്നത്. രോഗിയായ അച്ഛന്‍ മരിച്ചപ്പോള്‍ മൃതദേഹം എന്തുചെയ്യണമെന്ന് അറിയാതെ, കൈയില്‍ ഒന്നിനും പണമില്ലാതെ തകര്‍ന്ന് നില്‍ക്കുന്ന 15 വയസില്‍ താഴെ മാത്രം പ്രായമുള്ള ആണ്‍കുട്ടികളാണ് ചിത്രത്തിലുള്ളത്. ചെറുപ്പത്തില്‍ തന്നെ അമ്മയെ നഷ്ടപ്പെട്ട രണ്ട് കുട്ടികള്‍ അച്ഛന്റെ മരണശേഷം രണ്ട് ദിവസം ആരോരുമില്ലാതെ അലയുകയായിരുന്നു. അച്ഛന്റെ ശരീരമെങ്കിലും ദഹിപ്പിക്കാന്‍ ഇവര്‍ക്ക് സഹായം ലഭിച്ചത്…

Read More

കേരള ഫിലിംചേമ്പര്‍ ഓഫ് കോമേഴ്‌സ് തലപ്പത്തേക്ക് ആര്?തിരഞ്ഞെടുപ്പ് നാളെ

കേരള ഫിലിം ചേമ്പര്‍ ഓഫ് കോമേഴ്‌സിന്റെ പുതി ഭാരവാഹി തിരഞ്ഞെടുപ്പ് നാളെ നടക്കും. രാവിലെ 11.30 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. അനില്‍ തോമസിന്റെ നേതൃത്വത്തിലുള്ള പാനലും ശശി അയ്യഞ്ചിറയുടെ നേതൃത്വത്തിലുള്ള പാനലും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്. നിര്‍മാതാവ് സാന്ദ്ര തോമസ് ശശി അയ്യഞ്ചിറയുടെ പാനലില്‍ നിന്നും സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. കെ എം അബ്ദുല്‍ അസീസാണ് വൈസ് പ്രസിഡന്റ് സ്ഥാനാർഥി. ഔദ്യോക വിഭാഗത്തില്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി മമ്മി സെഞ്ച്വറിയാണ് മത്സര രംഗത്തുള്ളത്. വൈസ് പ്രസിഡന്റ്…

Read More

കഞ്ചാവും മൊബൈൽ ഫോണും എത്തിക്കാൻ വിദഗ്ധ സംഘം; കണ്ണൂർ സെൻ‌ട്രൽ ജയിലിൽ എന്തും നടക്കും!

കേരളത്തിൽ യുവാക്കൾ പലതരത്തിലുള്ള ജോലി സാധ്യതകൾ വികസിപ്പിച്ചിട്ടുണ്ട്. സ്റ്റാർട്ടപ്പുകൾ ആരംഭിച്ച് ലോകത്തെ തന്നെ ഞെട്ടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഒരു രൂപപോലും മുതൽ മുടക്കില്ലാത്തൊരു തൊഴിൽ മേഖല വികസിപ്പിച്ച വാർത്തകളാണ് കണ്ണൂരിൽ നിന്നും വരുന്നത്. ജയിൽ പുള്ളികൾക്കാവശ്യമായ ചില സാധനങ്ങൾ മതിലിന് പുറത്തുനിന്നും എറിഞ്ഞ് കൊടുക്കുകയെന്നതാണ് പുതിയ തൊഴിൽ. കണ്ണൂർ സെൻ‌ട്രൽ ജയിലിൽ കിടക്കുന്ന തടവുകാരുടെ ബന്ധുക്കളും അവരുടെ സ്വന്തക്കാരും മറ്റും ഏൽപ്പിക്കുന്ന വസ്തുക്കളാണ് ഇങ്ങനെ പണം കൈപ്പറ്റി ഉള്ളിലെത്തിക്കുന്നത്. ഈ തൊഴിലിന് ഒരു ഏറിന് 1000 രൂപയാണ് ലഭിക്കുന്ന…

Read More