ജലനിരപ്പ് ഉയരുന്നു; ഇടുക്കിയിൽ അഞ്ച് ഡാമുകളുടെ ഷട്ടറുകൾ തുറന്നു

ജ​ല​നി​ര​പ്പ്​ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ അ​ഞ്ച്​ അ​ണ​ക്കെ​ട്ടു​ക​ള്‍ തു​റ​ന്നു. ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ്​ ലോ​വ​ര്‍ പെ​രി​യാ​ര്‍, ക​ല്ലാ​ര്‍​കു​ട്ടി, മ​ല​ങ്ക​ര, കു​ണ്ട​ള, പൊ​ന്മു​ടി അ​ണ​ക്കെ​ട്ടു​ക​ള്‍ തു​റ​ന്ന​ത്. ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ല​ങ്ക​ര ഡാ​മി​ന്‍റ ഷ​ട്ട​റു​ക​ള്‍ ഞാ​യ​റാ​ഴ്​​ച ര​ണ്ട് ഘ​ട്ട​മാ​യി 20 സെ.​മീ. കൂ​ടി ഉ​യ​ര്‍​ത്തി.

തൊ​ടു​പു​ഴയാര്‍, മൂ​വാ​റ്റു​പു​ഴ​യാ​ര്‍ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള​വ​ര്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്താ​ന്‍ അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ജി​ല്ല​യി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​തി​നാ​ല്‍ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​തി​ന്​ ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട് നാ​ലു​മു​ത​ല്‍ ക​ല്ലാ​ര്‍​കു​ട്ടി ഡാ​മി​ന്‍റ അ​ഞ്ച്​ ഷ​ട്ട​റു​ക​ള്‍ തു​റ​ന്ന് 600 കു​മെ​ക്സ് വ​രെ ജ​ലം ഒ​ഴു​ക്കാ​ന്‍ തു​ട​ങ്ങി. ഇ​തോ​ടെ, മു​തി​ര​പ്പു​ഴ​യാ​ര്‍, പെ​രി​യാ​ര്‍ എ​ന്നി​വ​യു​ടെ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

പൊ​ന്മു​ടി ഡാ​മി​ന്‍റ ര​ണ്ട്​ ഷ​ട്ട​റു​ക​ള്‍ 30 സെ.​മീ. വീ​തം തു​റ​ന്ന് 45 കു​മെ​ക്സ് വ​രെ ജ​ലം പ​ന്നി​യാ​ര്‍ പു​ഴ​യി​ലേ​ക്ക് ഘ​ട്ടം​ഘ​ട്ട​മാ​യി തു​റ​ന്നു​വി​ടു​ന്നു​ണ്ട്. പൊ​ന്മു​ടി അ​ണ​ക്കെ​ട്ടി​ന്​ താ​ഴെ പ​ന്നി​യാ​ര്‍ പു​ഴ​യു​ടെ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ക​ല​ക്​​ട​ര്‍ അ​റി​യി​ച്ചു. ലോ​വ​ര്‍ പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ന്‍റ ഷ​ട്ട​റു​ക​ളും ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട്​ ആ​റു​മു​ത​ല്‍ തു​റ​ന്നു. 1500 കു​മെ​ക്​​സ്​ വ​രെ വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​ക്കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പെ​രി​യാ​റി​ന്​ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.