സംസ്ഥാനത്ത് കനത്ത മഴ. തെക്കൻ ജില്ലകളിലാണ് മഴ ശക്തമായി തുടരുന്നത്. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.
കോട്ടയത്തും എറണാകുളത്തും ആലപ്പുഴയിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്ത് ഇന്നലെ രാത്രിയോടെ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. അരുവിക്കര ഡാമിന്റെ മൂന്നാമത്തെ ഷട്ടർ ഉടൻ ഉയർത്തും. 30 സെന്റിമീറ്റർ കൂടിയാണ് ഉയർത്തുന്നത്.
പത്തനംതിട്ട മണിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തേണ്ടി വരുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിന് 5 മുതൽ പത്ത് വരെ സെന്റിമീറ്റർ ഷട്ടർ ഉയർത്തും പമ്പയുടെയും കക്കിട്ടാറിന്റെയും തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണം.