Headlines

Webdesk

വയനാട്ടിൽ 328 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (20.09) പുതുതായി നിരീക്ഷണത്തിലായത് 328 പേരാണ്. 179 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3372 പേര്‍. ഇന്ന് വന്ന 70 പേര്‍ ഉള്‍പ്പെടെ 639 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1863 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 74949 സാമ്പിളുകളില്‍ 69549 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 66933 നെഗറ്റീവും 2616 പോസിറ്റീവുമാണ്.

Read More

കാർഷികോൽപ്പന്നങ്ങൾക്ക് സംഭരണി; കേന്ദ്ര പദ്ധതി പ്രകാരം കേരളത്തിന് 4300 കോടി രൂപ

ന്യൂഡൽഹി: കാർഷികോല്പന്നങ്ങൾ സംഭരിച്ചുവെക്കാൻ രാജ്യവ്യാപകമായി വിവിധ ശാസ്ത്രീയ സംഭരണ സംവിധാനങ്ങൾ ഉറപ്പുവരുത്തുന്നുണ്ടെന്ന് കേന്ദ്ര കാർഷിക വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമർ ലോകസഭയിൽ രേഖാമൂലം മറുപടി പറഞ്ഞു. ഇത് സംബന്ധിച്ച ടി എൻ പ്രതാപൻ എം പിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.   കാർഷിക വിപണനത്തിന്റെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ഒട്ടാകെ 39416 സംഭരണ കേന്ദ്രങ്ങൾ ഉണ്ട്. ഗുജറാത്തിലാണ് ഏറ്റവും കൂടുതൽ. 11764 കേന്ദ്രങ്ങൾ ഗുജറാത്തിൽ മാത്രമുള്ളപ്പോൾ…

Read More

സംസ്ഥാനത്ത് ഇന്ന് 16 മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 14ന് മരണമടഞ്ഞ പാലക്കാട് ചളവറ സ്വദേശി കുഞ്ഞാലന്‍ (69), സെപ്റ്റംബര്‍ 17ന് മരണമടഞ്ഞ തിരുവനന്തപുരം കൂന്തള്ളൂര്‍ സ്വദേശി ബൈജു (48), മലപ്പുറം മീനാത്തൂര്‍ സ്വദേശി ഉമ്മര്‍ഹാജി (65), തിരുവനന്തപുരം ബാലരാമപുരം സ്വദേശി അലിഖാന്‍ (58), മലപ്പുറം കരിപ്പറമ്പ് സ്വദേശിനി മറിയുമ്മ (82), സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശി മൊയ്തീന്‍ കുഞ്ഞി (68), സെപ്റ്റംബര്‍ 15ന് മരണമടഞ്ഞ തൃശൂര്‍ എടകലത്തൂര്‍ സ്വദേശി പരമേശ്വരന്‍ നായര്‍ (76),…

Read More

വിവാഹവും വിവാഹ ആലോചനകളും വിവാഹ പരസ്യങ്ങളുമെല്ലാം ട്രെൻഡിങ്ങിൽ നിൽക്കുന്ന ഇക്കാലത്ത് വേറിട്ടൊരു വിവാഹ പരസ്യ കുറിപ്പുമായി സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് ഒരു കണ്ണൂർക്കാരൻ പ്രവാസി

സ്വയം തയ്യാറാക്കിയ വിവാഹ പരസ്യവുമായി യുവാവ്; കുറിപ്പ് വൈറലാകുന്നു   വിവാഹവും വിവാഹ ആലോചനകളും വിവാഹ പരസ്യങ്ങളുമെല്ലാം ട്രെൻഡിങ്ങിൽ നിൽക്കുന്ന ഇക്കാലത്ത് വേറിട്ടൊരു വിവാഹ പരസ്യ കുറിപ്പുമായി സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് ഒരു കണ്ണൂർക്കാരൻ പ്രവാസി.   പതിനൊന്ന് വർഷമായി ദുബായിൽ ഡ്രൈവറായി ജോലി ചെയ്യുന്ന കണ്ണൂർ പുത്തൻവീട്ടിൽ കുമാറിന്, നാട്ടിൽ അച്ഛനും അമ്മയുമാണുള്ളത്. രണ്ട് വർഷത്തോളമായി പെണ്ണന്വേഷണം തുടങ്ങിയിട്ട്. എന്നാൽ, മര്യേജ് ബ്യൂറോകൾക്കും ബ്രോക്കർമാർക്കും കുറേ കാശ് കിട്ടിയെന്നല്ലാതെ തനിക്കൊരു ഗുണവുമുണ്ടായില്ലെന്ന് കുമാർ കുറിപ്പിൽ പറയുന്നു. അതിനാലാണ്…

Read More

സംസ്ഥാനത്ത് ഇന്ന് 22 പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി; 14 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 22 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 16), കരുവാറ്റ (സബ് വാര്‍ഡ് 1), ദേവികുളങ്ങര (സബ് വാര്‍ഡ് 9), തകഴി (6, 10, 11, 12, 13 (സബ് വാര്‍ഡ്), അരൂക്കുറ്റി (13), പാലക്കാട് ജില്ലയിലെ ചാലിശേരി (15), കൊപ്പം (3), മുതലമട (5, 13), പത്തനംതിട്ട ജില്ലയിലെ കുറ്റൂര്‍ (സബ് വാര്‍ഡ് 14), തോട്ടപ്പുഴശേരി (1, 2 (സബ് വാര്‍ഡ്), ഇരവിപ്പോരൂര്‍ (13, 14,…

Read More

കണ്ണൂർ ചാലോട് നിയന്ത്രണംവിട്ട കാറിടിച്ച് ഒരാൾ മരിച്ചു

കണ്ണൂർ ചാലോട് മൂലക്കരിയിൽ നിയന്ത്രണംവിട്ട കാറിടിച്ച് ഒരാൾ മരിച്ചു. മൂലക്കണ്ടി ഹൗസിൽ പരേതനായ കുഞ്ഞിരാമന്റെ മകൻ എം.കെ. വിനീഷ് (41) ആണ് മരണപ്പെട്ടത്. ഞായറാഴ്ച കാലത്ത് 11 മണിക്കു ശേഷം മട്ടന്നൂർ ഭാഗത്തു നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ മൂലക്കരി വർക്ക്ഷോപ്പിനടുത്ത് നിയന്ത്രണം വിടുകയായിരുന്നു. തുടർന്ന് വർക്ക്ഷോപ്പിനു മുന്നിലുണ്ടായിരുന്ന രണ്ടു കാറിലും തൊട്ടടുത്ത കടയ്ക്കു മുന്നിൽ നിർത്തിയിട്ട രണ്ടു കാറിലും ഇടിച്ചശേഷം കടവരാന്തയിൽ ഇരിക്കുകയായിരുന്ന വിനീഷിനെ ഇടിക്കുകയായിരുന്നു. അടുത്ത വീട്ടുപറമ്പിലെ മതിലിനും ഗേറ്റിനും ഇടിച്ചാണ് കാർ…

Read More

സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; 4425 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗ ബാധ, 16 മരണം

സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂര്‍ 322, പാലക്കാട് 289, കോട്ടയം 274, കണ്ണൂര്‍ 242, ആലപ്പുഴ 219, കാസര്‍ഗോഡ് 208, പത്തനംതിട്ട 190, വയനാട് 97, ഇടുക്കി 77 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 16 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 14ന് മരണമടഞ്ഞ പാലക്കാട് ചളവറ സ്വദേശി കുഞ്ഞാലന്‍ (69), സെപ്റ്റംബര്‍…

Read More

വയനാട്ടിൽ 97 പേര്‍ക്ക് കൂടി കോവിഡ്; 89 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ, 53 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (20.09.20) 97 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 53 പേര്‍ രോഗമുക്തി നേടി. 89 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 3 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2616 ആയി. 1953 പേര്‍ രോഗമുക്തരായി. നിലവില്‍ 648 പേരാണ് ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ചവര്‍: എടവക പഞ്ചായത്ത് സ്വദേശികൾ 23 പേര്‍, വെള്ളമുണ്ട…

Read More

നിര്യാതനായി രാമകൃഷ്ണൻ (48)

സുൽത്താൻ ബത്തേരി മുത്തങ്ങ തകരപ്പാടി രാമ്പള്ളി രാമകൃഷ്ണൻ (48) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ പിതാവ്: ഗോവിന്ദൻ. മാതാവ്: ദേവകി. ഭാര്യ: ലത. മക്കൾ: ലിനിഷ, ലിജേഷ്, ലിബിൻ

Read More

ജോസ് കെ മാണിയെ മുസ്‌ലിം ലീഗും കയ്യൊഴിഞ്ഞു

തിരുവനന്തപുരം: യുഡിഎഫിൽ നിന്ന് പുറത്താക്കപ്പെട്ട ജോസ് കെ മാണി വിഭാഗത്തെ കയ്യൊഴിഞ്ഞ് മുസ്ലിം ലീഗ്. ജോസ് കെ മാണിയുമായി മുസ്ലീംലീഗ് ചർച്ച നടത്തില്ലെന്ന് പി കെ കുഞ്ഞാലിക്കൂട്ടി മാധ്യമങ്ങളോട് പറഞ്ഞു. തെരെഞ്ഞെടുപ്പ് ചിഹ്നം സംബന്ധിച്ച കേസിലെ തീരുമാനത്തിന് ശേഷം മുന്നണികളുമായി ചർച്ച നടത്താമെന്ന നിലപാടിലാണ് ജോസ് കെ മാണി വിഭാഗം. ജോസ് കെ മാണി വിഭാഗത്തെ പാർട്ടിയിൽ നിന്ന് പൂർണ്ണമയും ഒഴിവാക്കാൻ ശ്രമിക്കുകയാണ് യു ഡി എഫ് . എന്നാൽ ജോസ് ജോസഫ് തർക്കം രൂക്ഷമായ സാഹചര്യത്തിൽ…

Read More