Webdesk

മഴയ്ക്ക് പിന്നാലെ ഡെങ്കിപ്പനിക്ക് സാധ്യത; ജാഗ്രത വേണം

സംസ്ഥാനത്ത് പലസ്ഥലത്തും മഴ ശക്തമായതോടെ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കൊതുക് നശീകരണത്തിലൂടെ മാത്രമേ ഡെങ്കിപ്പനി പ്രതിരോധം സാധ്യമാകൂ. ഡെങ്കിപ്പനിയ്‌ക്കെതിരായ ക്യാമ്പയിന്‍ ആരോഗ്യ വകുപ്പ് നേരത്തെ തന്നെ ശക്തമാക്കിയിരുന്നു. ആരോഗ്യ വകുപ്പ് നടത്തുന്ന പതിവ് കൊതുക്, കൂത്താടി നിയന്ത്രണ-നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ ജൂണ്‍മാസത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൂടി ‘തോട്ടങ്ങളിലേക്ക് നീങ്ങാം’ എന്ന ക്യാമ്പയിനും ആവിഷ്‌ക്കരിച്ചിരുന്നു. മഴ വീണ്ടും കനക്കുന്നതിനാല്‍ ഡെങ്കിപ്പനിക്കെതിരെ ജാഗ്രത തുടരേണ്ടതാണ്….

Read More

കോവിഡ് പ്രോട്ടോകോള്‍ പരിഷ്‌കരിക്കുക വ്യാപാരി വ്യവസായി സമിതി

കൽപ്പറ്റ: കോവിഡ് പ്രോട്ടോകോള്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്നു വ്യാപാരി വ്യവസായി സമിതി ജില്ലാ എക്സിക്യുട്ടീവ് ആവശ്യപ്പെട്ടു. കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുമ്പോള്‍ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയാണ്. കോവിഡിനൊപ്പം ജീവിക്കാന്‍ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്ന കാലമാണിത്. അവശ്യ സര്‍വ്വീസ് കാറ്റഗറിയില്‍ വരുന്ന ചില കടകള്‍ക്കാണ് പ്രവര്‍ത്തനാനുമതിയുള്ളത് . പൊതുവെ ഉപഭോക്താക്കള്‍ കൂടുതലെത്തുന്ന കടകള്‍ തുറക്കുമ്പോള്‍, കുറഞ്ഞ ഉപഭോക്തക്കള്‍ എത്തുന്ന സ്ഥാപനങ്ങള്‍ അടച്ചിടുന്നിന്റെ കാരണം വ്യക്തമല്ല. കൂടുതല്‍ ജനസമ്പര്‍ക്കമുള്ള സ്ഥാപനങ്ങള്‍ തുറക്കുമ്പോഴില്ലാത്ത എന്ത് വ്യാപന ഭീഷണിയാണ് മറ്റ് സ്ഥാപനങ്ങള്‍ ഉണ്ടാക്കുന്നതെന്ന് അധികൃതര്‍…

Read More

കോവിഡ് വാക്സിൻ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യാനൊരുങ്ങി ഒമാൻ

ഒമാൻ: റഷ്യയിൽ നിന്ന് പുതുതായി കണ്ടെത്തിയ കൊറോണ വൈറസ് വാക്സിൻ ഇറക്കുമതി ചെയ്യാനുള്ള പദ്ധതി രാജ്യം തയ്യാറാക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സെയ്ദി അറിയിച്ചു. മോസ്കോയിലെ ഗമാലേയ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഡ് -19 നെതിരായ വാക്സിൻ ചൊവ്വാഴ്ച വ്ലാഡിമിർ പുടിൻ ലോകത്തിന് പരിചയപ്പെടുത്തി. വാക്സിൻ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ റഷ്യയുമായുള്ള പങ്കാളിത്തം സൂചിപ്പിക്കുന്ന പ്രസ്താവന ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി പുറത്തുവിട്ടു

Read More

ശ്രീ ചട്ടമ്പി സ്വാമി പുരസ്‌കാരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക്

ശ്രീ ചട്ടമ്പി സ്വാമി പുരസ്‌കാരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക്. ചട്ടമ്പി സ്വാമിയുടെ 167ാം ജയന്തിയോട് അനുബന്ധിച്ചാണ് പുരസ്‌കാര പ്രഖ്യാപനം. ചട്ടമ്പി സ്വാമി സാംസ്‌കാരിക സമിതിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. പെരുമ്പടവം ശ്രീധരൻ ചെയർമാനായ സമിതിയിൽ സൂര്യ കൃഷ്ണമൂർത്തി, ഡോ. എം ആർ തമ്പാൻ എന്നിവർ അംഗങ്ങളായിരുന്നു. 25,000 രൂപ പ്രശസ്തി പത്രവും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. ഓഗസ്റ്റ് 24ന് കൊവിഡ് പ്രോട്ടോക്കൾ അനുസരിച്ച് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം വിതരണം ചെയ്യും

Read More

സ്വർണക്കടത്ത് കേസ്: പ്രതി സംജുവിന്റെ ബന്ധുവായ ജ്വല്ലറി ഉടമയെ ചോദ്യം ചെയ്യുന്നു

സ്വർണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജ്വല്ലറി ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കേസിലെ പ്രതി സംജുവിന്റെ ബന്ധുവായ ഷംസുദ്ദീനെയാണ് ചോദ്യം ചെയ്യുന്നത്. സംജു വാങ്ങിയ സ്വർണം ഷംസുദ്ദീന് നൽകിയതായാണ് മൊഴി ചോദ്യം ചെയ്യലിനായി ഷംസുദ്ദീനെ വിളിച്ചു വരുത്തുകയായിരുന്നു. ഷംസുദ്ദീൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കസ്റ്റംസ് സമൻസ് അയച്ചത്. ഷംസുദ്ദീനെ വിശദമായി ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്റെ നീക്കം. അതിന് ശേഷമായിരിക്കും മറ്റ് നടപടികളിലേക്ക് കടക്കുക. അതേസമയം സ്വപ്‌ന സുരേഷിന്റെ ജാമ്യ ഹർജിയിൽ…

Read More

മുഖ്യമന്ത്രി സമനില തെറ്റിയ പോലെ പെരുമാറുന്നു; വാർത്താ സമ്മേളനം തള്ളൽ മാത്രമായി മാറി: ചെന്നിത്തല

ലൈഫ് മിഷൻ പദ്ധതിയിൽ സർക്കാർ ഒപ്പിട്ട മുഴുവൻ കരാറുകളുടെയും വിവരങ്ങൾ പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റെഡ് ക്രസന്റ്, യൂനിറ്റാക് എന്നിവരുമായുള്ള കരാർ വിവരങ്ങളും പുറത്തുവിടണം. മുഖ്യമന്ത്രിക്ക് അയച്ച കത്തിലാണ് ചെന്നിത്തല ഇക്കാര്യം ആവശ്യപ്പെടുന്നത്. പ്രതിപക്ഷത്തെയും മാധ്യമങ്ങളും മുഖ്യമന്ത്രി ആക്ഷേപിക്കുകയാണ്. സമനില തെറ്റിയ പോലെ മുഖ്യമന്ത്രി പെരുമാറുന്നു. കൊവിഡ് വാർത്താ സമ്മേളനം വെറും തള്ളൽ മാത്രമായി മാറുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പിനെ കുറിച്ച് മാധ്യമങ്ങൾ പറയരുതെന്നാണ് നിലപാട് മാധ്യമ ആക്രമണത്തിനുള്ള ലൈസൻസ് ലഭിക്കുന്നത്…

Read More

പെട്ടിമുടിയിൽ മരണസംഖ്യ 53 ആയി; മൃതദേഹം ലഭിച്ചത് കന്നിയാറിന്റെ തീരത്ത് നിന്ന്

ഉരുൾപൊട്ടലുണ്ടായ ഇടുക്കി രാജമല പെട്ടിമുടിയിൽ നിന്ന് ഒരാളുടെ മൃതദേഹം കൂടി ലഭിച്ചു. ഇന്ന് രാവിലെ ആരംഭിച്ച തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കന്നിയാറിന്റെ തീരത്ത് നിന്ന് മൃതദേഹം ലഭിച്ചത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 53 ആയി. ഇനി 17 പേരെ കൂടി കണ്ടെത്താനുണ്ട്. ഇതിലേറെയും കുട്ടികളാണ്. ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് മേഖലയിൽ തെരച്ചിൽ നടത്തുന്നത്. ആറാം ദിവസമാണ് പെട്ടിമുടിയിൽ തെരച്ചിൽ തുടരുന്നത്. കണ്ടെത്താനുള്ള 17 പേരിൽ 15 പേരും കുട്ടികളാണെന്നാണ് വിവരം. അപകടം നടന്ന് ഇത്രയും…

Read More

ക്യാൻസർ രോഗിയെ ബുദ്ധിമുട്ടിച്ചു; സബ് രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്ത് മന്ത്രി ജി സുധാകരൻ

ക്യാൻസർ രോഗിയെ ബുദ്ധിമുട്ടിച്ച കട്ടപ്പന സബ് രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്ത് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. കട്ടപ്പന സ്വദേശിയും സർക്കാർ ഉദ്യോഗസ്ഥനുമായ സനീഷ് ജോസഫ് ഒഴിമുറി ആധാരം ചെയ്യുന്നതിനായി സബ് രജിസ്ട്രാർ ഓഫീസിൽ എത്തിയിരുന്നു. ക്യാൻസർ രോഗിയായ അദ്ദേഹം ആംബുലൻസിലാണ് ഓഫീസിലെത്തിയത്. എന്നാൽ കിടപ്പ് രോഗി കൂടിയായ സനീഷിനെ മൂന്നാം നിലയിലുള്ള തന്റെ ഓഫീസിൽ വരണമെന്ന് സബ് രജിസ്ട്രാർ നിർബന്ധിക്കുകയായിരുന്നു. ഇതോടെ കസേരയിലിരുത്തി സനീഷിനെ മൂന്നാം നിലയിൽ എത്തിച്ചതിന് ശേഷമാണ് ആധാരം രജിസ്റ്റർ ചെയ്തു നൽകാൻ സബ്…

Read More

സ്വർണവില കുത്തനെ ഇടിഞ്ഞു; പവന് ഇന്ന് 1600 രൂപയുടെ കുറവ്

തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില താഴേക്ക്. ഒരു മാസം തുടർച്ചയായി വില വർധനവ് രേഖപ്പെടുത്തിയതിന് പിന്നാലെ കുത്തനെ വില ഇടിയുന്നതാണ് ഇന്ന് കണ്ടത്. പവന് ഇന്ന് 1600 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 39,200 രൂപയായി. 4900 രൂപയാണ് ഗ്രാമിന്റെ വില ചൊവ്വാഴ്ച രണ്ട് തവണയായി സ്വർണത്തിന് 800 രൂപ കുറഞ്ഞ് 40,800 രൂപയിലെത്തിയിരുന്നു. നാല് ദിവസത്തിനിടെ 2800 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്.

Read More

വയനാട്ടിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു

വയനാട്ടിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു , കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നെല്ലിയമ്പം മൈതാനിക്കുന്ന് അവറാൻ (65) ആണ് മരിച്ചത് .ഖബറടക്കം കോവിഡ് പ്രോട്ടോകോൾ പ്രകാരം നെല്ലിയമ്പം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും . 20 ദിവസമായി വിവിധ രോഗങ്ങൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു

Read More