മാസ്‌ക് ധരിക്കാതെ രണ്ടാം വട്ടവും പിടിച്ചാൽ 2000 രൂപ പിഴ ഈടാക്കും; ഡാറ്റാ ബാങ്ക് തയ്യാറാക്കും
സംസ്ഥാനത്ത് മാസ്‌ക് ധരിക്കാതെ പിടിക്കപ്പെട്ടവരുടെ ഡാറ്റാ ബാങ്ക് തയാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രണ്ടാമതും പിടിക്കപ്പെട്ടാല്‍ പിഴയായി രണ്ടായിരം രൂപ ഈടാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് പ്രതിരോധ മേഖലയിലെ പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകരുമായി ചേര്‍ന്ന് പൊലീസ് നടത്തുന്ന കോണ്ടാക്‌ട് ട്രെയ്‌സിംഗ് പൊതുജനങ്ങള്‍ സ്വാഗതം ചെയ്യുന്നതായാണ് അനുഭവം. കോണ്ടാക്‌ട് ട്രെയ്‌സിംഗ്, കണ്ടെയ്ന്‍മെന്റ് സോണ്‍ കണ്ടെത്തല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കൃത്യതയോടെ ചെയ്യാനും തീരുമാനമായി. സംസ്ഥാനത്ത് ഇന്ന് മാസ്‌ക് ധരിക്കാത്ത 6954 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ക്വാറന്റൈന്…