രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 54 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 92,605 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. 1133 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്.
43.03 ലക്ഷം പേർ രോഗമുക്തി നേടിയപ്പോൾ 10.10 ലക്ഷം പേർ ചികിത്സയിൽ തുടരുകയാണ്. 86,752 പേരാണ് കൊവിഡിനെ തുടർന്ന് രാജ്യത്ത് മരിച്ചത്. ലോകത്ത് തന്നെ രോഗികളുടെ എണ്ണത്തിൽ അമേരിക്കക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. അതേസമയം ദിനംപ്രതിയുള്ള രോഗവർധനവിലും മരണത്തിലും ഇന്ത്യ നിലവിൽ ഒന്നാം സ്ഥാനത്താണ്
മഹാരാഷ്ട്രയിൽ ഇന്നലെ 21,907 പേർക്കും ആന്ധ്രയിൽ 8218 പേർക്കും കർണാടകയിൽ 8364 പേർക്കും തമിഴ്‌നാട്ടിൽ 5569 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിൽ 4071 പേർക്കും ബംഗാളിൽ 3188 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.