Headlines

Webdesk

എറണാകുളം അൽ ഖ്വയ്ദ അറസ്റ്റ്: പിടിയിലായ മൂന്ന് ബംഗാൾ സ്വദേശികളെയും ഡൽഹിയിലേക്ക് കൊണ്ടുപോകും

അൽ ഖ്വയ്ദ ബന്ധം ആരോപിച്ച് എറണാകുളത്ത് നിന്ന് പിടികൂടിയ മൂന്ന് ബംഗാൾ സ്വദേശികളെ എൻ ഐ എ ഇന്ന് ഡൽഹിയിലേക്ക് കൊണ്ടുപോകും. മുർഷിദ് ഹസ്സൻ, യാക്കൂബ് ബിശ്വാസ്, മുഷറഫ് ഹുസൈൻ എന്നിവരെ ഡൽഹി കോടതിയിലാണ് ഹാജരാക്കുക പ്രതികളെ കൊണ്ടുപോകാനുള്ള അനുമതി ഇന്നലെ വൈകുന്നേരത്തോടെ ദേശീയ അന്വേഷണ ഏജൻസിക്ക് ലഭിച്ചിരുന്നു. കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് ഡൽഹിയിലാണ്. ഇതേ തുടർന്നാണ് ഇവരെ ഡൽഹിയിലേക്ക് കൊണ്ടുപോകുന്നത്. പിടിയിലായ മൂന്ന് പേരെ കൂടാതെ മറ്റ് രണ്ട് പേർക്കായുള്ള തെരച്ചിലും നടക്കുന്നുണ്ട്. രാജ്യത്തെ വിവിധ…

Read More

നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്; അതീവ ജാഗ്രതയിൽ സംസ്ഥാനം

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും. ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണഅ റെഡ് അലർട്ട്. വയനാട്, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു മലയോര മേഖലകളിൽ ദുരന്ത സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കണ്ണൂരിൽ മലയോര മേഖലകളിൽ രാത്രി ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെ ഗതാഗതം നിരോധിച്ചു. ഇരിട്ടി പുഴയിൽ ജലനിരപ്പ് ഉയരുന്നതിനാൽ പുഴയോരത്ത് താമസിക്കുന്നവരോട്…

Read More

രാജ്യത്തെ കൊവിഡ് നിരക്ക് കുത്തനെ ഉയരുന്നു; ഏഴു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി മോദി ചര്‍ച്ച നടത്തും

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 23ന് വീഡിയോ കോണ്‍ഫറന്‍സിങിലൂടെ ചര്‍ച്ച നടത്തും. കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഞെട്ടിപ്പിക്കുന്ന വര്‍ധനവുണ്ടായ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. ഏഴ് സംസ്ഥാനങ്ങളില്‍ ഡല്‍ഹിയും മഹാരാഷ്ട്രയും ആന്ധ്രാപ്രദേശും ഉള്‍പ്പെടും. ഇന്നലെ രാജ്യത്ത് 93,337 കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ വൈറസ് കേസുകളുടെ എണ്ണം 53 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍…

Read More

വയനാട്ടിൽ ഒരു കോവിഡ് മരണം കൂടി;മരിച്ചത് പുതുശ്ശേരി കടവ് സ്വദേശിയായ യുവതി

വയനാട്ടിൽ ഒരു കോവിഡ് മരണം കൂടി മരിച്ചത് പുതുശ്ശേരി കടവ് സ്വദേശിയായ യുവതി. പുതുശേരിക്കടവ് തേർത്ത് കുന്ന് കോളനിയിലെ സുധാകരൻ്റെ ഭാര്യ പ്രീത (35 )കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ചാണ് മരിച്ചത്.. കഴിഞ്ഞ മാസം കോവിഡ് ബാധിച്ച ഇവർ അസുഖം ഭേദമായി വീട്ടിലെത്തിയിരുന്നു. അഞ്ച് ദിവസം മുമ്പ് ശാരിരിക അസ്വസ്ഥതയെ തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Read More

ജയില്‍ മോചിതരാവുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നത് തുടരുന്നതായി സൗദിയിലെ ഇന്ത്യന്‍ എംബസി

റിയാദ്: സൗദിയില്‍ വിവിധ കേസുകളില്‍ പെട്ട് ജയിലിലായ തടവുകാരില്‍ നിന്നും മോചിതരാവുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന പ്രക്രിയ തുടരുന്നതായി ഇന്ത്യന്‍ എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യന്‍ വിദേശകാര്യ വകുപ്പുമായി ബന്ധപ്പെട്ടാണ് ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നത്. മോചിതരായ 500 പേരടങ്ങുന്ന ആദ്യ ബാച്ച് ഇക്കഴിഞ്ഞ മേയില്‍ ഹൈദരാബാദിലേക്ക് യാത്രയായിരുന്നു. ഇവരെ കയറ്റി അയക്കുന്നതില്‍ ഇന്ത്യയിലെയും സൗദിയിലെയും വിവിധ ഏജന്‍സികള്‍ സഹായിക്കുകയും ചെയ്തു. കൊവിഡ് പശ്ചാത്തലത്തില്‍ എല്ലാവിധ സുരക്ഷ മുന്‍കരുതലും സ്വീകരിച്ചാണ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. ജയില്‍ മോചിതരുടെ രണ്ടാം ബാച്ചിനെ നാട്ടിലെത്തിക്കുന്നതിനായുള്ള…

Read More

അറിയണം മുംബൈയെ തോല്‍പ്പിച്ച ധോണിയുടെ ‘മൈന്‍ഡ് ഗെയിം’

ജഡേജ പോയപ്പോള്‍ ഏവരും കരുതി ധോണിയായിരിക്കും ക്രീസില്‍ വരികയെന്ന്. മുംബൈ പ്രതീക്ഷിച്ചിരുന്നതും ചെന്നൈ നായകനെത്തന്നെ. 18 ഓവറില്‍ ക്രൂണാല്‍ പാണ്ഡ്യയുടെ ആദ്യ പന്തിലാണ് ജഡേജ പുറത്താവുന്നത്. ക്രൂണാലിനെ ലെഗ് സൈഡില്‍ കളിക്കാന്‍ ശ്രമിച്ച ജഡേജയ്ക്ക് പിഴയ്ക്കുകയായിരുന്നു. പന്ത് നേരെ ചെന്നത് പാഡില്‍. ഔട്ടെന്ന് വിധിക്കാന്‍ അംപയര്‍ക്ക് അധികം ആലോചന വേണ്ടിവന്നില്ല. ഈ സമയം ചെന്നൈ സൂപ്പര്‍ കിങ്‌സിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 17 പന്തില്‍ 29 റണ്‍സ്. ഒരറ്റത്ത് ഫാഫ് ഡുപ്ലെസി നങ്കൂരമിട്ട് നില്‍ക്കെ ‘തല’ വരുമെന്ന് എതിരാളികളും…

Read More

നിര്യാതയായി

സുൽത്താൻ ബത്തേരി: മൈതാനിക്കുന്നിൽ പരേതനായ ആലിക്കൽ കുഞ്ഞിമുഹമ്മദിൻ്റെ ഭാര്യ ഖദീജ (87) നിര്യാതയായി. മക്കൾ: അബൂബക്കർ , ബീരാൻ, പരേതനായ ശംസുദ്ധീൻ, മുഹമ്മദ് കുഞ്ഞി, അബ്ദുൾ അസീസ് , ഹംസ, അലി, ഫാത്തിമ, പരേതയായ ആമിന, ആയിഷാബി. മരുമക്കൾ: പരേതനായ കരീം, സുലൈമാൻ , മൊയ്തീൻ, കുഞ്ഞാമിന, സുബൈദ, സുലൈഖ, സീനത്ത്, താഹിറ, ഹബീബ, ഷെറീന. ഖബറടക്കം ഇന്ന് രാവിലെ 10 മണിക്ക്

Read More

ഉദ്ഘാടന മത്സരത്തില്‍ ചെന്നൈക്ക് ജയം

അബുദാബി: ഉദ്ഘാടന മത്സരത്തിൽ തോറ്റ് തുടങ്ങുന്ന പതിവ് തെറ്റിക്കാതെ മുംബൈ ഇന്ത്യൻസ്. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകൾ അണിനിരന്ന ഐ.പി.എൽ 13-ാം പതിപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് അഞ്ചു വിക്കറ്റ് ജയം. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം 19.2 ഓവറിൽ ചെന്നൈ മറികടന്നു. അർധ സെഞ്ചുറി നേടിയ അമ്പാട്ടി റായുഡു, ഫാഫ് ഡൂപ്ലെസിസ് എന്നിവരുടെ ഇന്നിങ്സുകളാണ് ചെന്നൈ വിജയത്തിൽ നിർണായകമായത്. 48 പന്തുകൾ നേരിട്ട റായുഡു മൂന്നു സിക്സും ആറു ഫോറുമടക്കം 71…

Read More

വയനാട് ചുരത്തില്‍ കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു; ഒഴിവായത് വന്‍ അപകടം

വയനാട് ചുരത്തില്‍ കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു.. വൈകുന്നേരം ആറരയോടെ വയനാട് നിന്ന് കോഴിക്കോട്ടേക്ക് പോയ ബസിന്റെ പിന്നിലെ ഇടതുഭാഗത്തെ ഒരു ടയറാണ് ഒന്‍പതാം വളവില്‍ ഊരിത്തെറിച്ചത്. ഇത് അറിയാതെ ബസ് 800 മീറ്ററോളം മുന്നോട്ടുപോയി. ഭാഗ്യം കൊണ്ടാണ് വന്‍ അപകടം ഒഴിവായത്.

Read More

ജലനിരപ്പ് ഉയരുന്നു. :ബാണാസുര സാഗർ ഡാമിൻ്റെ ഷട്ടറുകൾ തുറക്കുമെന്ന് മുന്നറിയിപ്പ്

ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബാണാസുര സാഗർ ഡാമിൻ്റെ സെപ്തംബർ 21 ലെ (തിങ്കളാഴ്ച്ച) അപ്പർ റൂൾ ലെവലായ 775.00 മീറ്റർ മറികടക്കാൻ സാധ്യതയുള്ളതിനാൽ സെപ്തംബർ 21 ന് (തിങ്കളാഴ്ച്ച) ഉച്ചയ്ക്ക് മൂന്നിന് ശേഷം ഡാമിൻ്റെ ഷട്ടറുകൾ 50 ക്യുബിക് മീറ്റർ വരെ തുറന്നു വിടുന്നതാണ്. അതിനാൽ ഡാമിൻ്റെ താഴ്വാരത്തെ കമാൻതോട്, പനമരം പുഴ എന്നിവയിലെ ജലനിരപ്പ് 60 സെ.മി മുതൽ 25 സെ.മി വരെ ഘട്ടം ഘട്ടമായി ഉയരാൻ സാധ്യതയുണ്ട്. പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്ന്…

Read More