Webdesk

സാത്താൻകുളം പോലീസ് സ്റ്റേഷന്റെ നിയന്ത്രണം ഹൈക്കോടതി റവന്യു ഉദ്യോഗസ്ഥർക്ക് നൽകി

തൂത്തുക്കുടിയിൽ അച്ഛന്റെയും മകന്റെയും കസ്റ്റഡി കൊലപാതകം നടന്ന സാത്താൻകുളം പോലീസ് സ്‌റ്റേഷന്റെ നിയന്ത്രണം ഏറ്റെടുക്കാൻ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകി മദ്രാസ് ഹൈക്കോടതി. തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. കേസ് സിബിഐക്ക് കൈമാറുന്ന കാര്യത്തിൽ ഇടപെടാനില്ല. സംസ്ഥാന സർക്കാരിന് വേണമെങ്കിൽ ഉത്തരവിറക്കാം. അതേസമയം പോലീസ് ഉദ്യോഗസ്ഥർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ കോടതിയെ അറിയിച്ചു രണ്ടാഴ്ച മുമ്പും സാത്താൻകുളം പോലീസ് സ്‌റ്റേഷനിൽ ഉരുട്ടിക്കൊല നടന്നതായി കമ്മീഷൻ കണ്ടെത്തി. തൂത്തുക്കുടി സ്വദേശിയായ മഹേന്ദ്രനെയാണ്…

Read More

മലപ്പുറം പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ക് ഡൗൺ

മലപ്പുറം പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്താൻ തീരുമാനമായി. ഉറവിടമറിയാത്ത കേസുകൾ ദിനംപ്രതി വർധിക്കുന്നത് കണക്കിലെടുത്താണ് തീരുമാനം.മലപ്പുറം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് നേരത്തെ മന്ത്രി കെ ടി ജലീൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പൊന്നാനിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്. പൊന്നാനി താലൂക്ക് ആകെ കണ്ടെയ്ൻമെന്റ് സോണാക്കും. 9 പഞ്ചായത്തുകളും കണ്ടെയ്ൻമെന്റ് സോണാക്കാനാണ് ശുപാർശ.താലൂക്കിൽ 1500 പേർക്ക് കൊവിഡ് പരിശോധന നടത്തും. ആവശ്യമെങ്കിൽ പരിശോധന വ്യാപിപ്പിക്കും. പരിശോധനക്ക് സ്വകാര്യ ആശുപത്രികളുടെ സഹായവും തേടും.

Read More

കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കി

കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കി. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസ് വിഭാഗത്തിന് യുഡിഎഫിൽ തുടരാൻ ധാർമികമായ അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയാൻ ജോസ് കെ മാണി വിഭാഗം മടിച്ചതിനെ തുടർന്നാണ് നാടകീയ നീക്കം. പലതവണ സമവായ ചർച്ച നടത്തിയിട്ടും വഴങ്ങാൻ തയ്യാറായില്ല തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയത്. മുന്നണിയിലെ ലാഭനഷ്ടം നോക്കുന്നില്ലെന്നും പലതവണ ചർച്ച…

Read More

മലപ്പുറം ജില്ലയിൽ സമൂഹവ്യാപന ആശങ്ക ; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

മലപ്പുറം ജില്ലയിൽ സമൂഹവ്യാപന ആശങ്ക ; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്.ജില്ലയിൽ രോഗം സ്ഥിരീകരിച്ച 5 പേരും ആരോഗ്യ പ്രവർത്തകരാണ്. സമ്പർക്കത്തിലൂടെയാണ് ഇവർക്ക് രോഗം ബാധിച്ചത്. ജില്ലയിലെ നാല് പഞ്ചായത്തുകളും പൊന്നാനിയിലെ 47 വാർഡുകളും, പുൽപ്പറ്റ പഞ്ചായത്തിലെ ഏഴാം വാർഡും കണ്ടെയ്ൻമെൻറ് സോണുകളാക്കി മാറ്റി. എടപ്പാൾ ശുകപുരം ആശുപത്രിയിലെ ഡോക്ടറായ വട്ടംകുളം കണ്ണഞ്ചിറ സ്വദേശി, ഇതേ ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റുമാരായ എടപ്പാൾ തുയ്യംപാലം സ്വദേശിനി, വട്ടംകുളം ശുകപുരം സ്വദേശിനി, എടപ്പാൾ ആശുപത്രിയിലെ ഡോക്ടറായ വട്ടംകുളം ശുകപുരം സ്വദേശി,…

Read More

ജൂലൈ ഒന്ന് മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും സാങ്കേതിക സർവകലാശാല മാറ്റിവെച്ചു

ജൂലൈ ഒന്ന് മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും സാങ്കേതിക സർവകലാശാല മാറ്റിവെച്ചു.പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാർഥികലും രക്ഷിതാക്കളും വിവിധ വിദ്യാർഥി സംഘടനകളും നൽകിയ പരാതികൾ പരിഗണിച്ചാണ് തീരുമാനമെന്ന് വൈസ് ചാൻസലർ ഡോ. എംഎസ് രാജശ്രീ അറിയിച്ചു. തുടർ നടപടികൾക്കായി വിഷയം അക്കാദമിക് കമ്മിറ്റിയുടെ പരിഗണനക്ക് സമർപ്പിച്ചു

Read More

എസ്.എസ്.എല്‍.സി പരീക്ഷ ഫലം നാളെ

എസ്.എസ്.എല്‍.സി പരീക്ഷ ഫലം നാളെ ഉച്ചയ്ക്ക് രണ്ട് മണിയോടെ പ്രഖ്യാപിക്കും.ഫലമറിയാന്‍ www.result.kite.kerala.gov.in എന്ന പ്രത്യേക വെബ് പോർട്ടൽ വഴിയും ‘സഫലം 2020’ എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാന്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍- കൈറ്റ്, സംവിധാനം ഒരുക്കിയിട്ടുണ്ട്. വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്കൂള്‍ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍, ഗ്രാഫിക്‌സുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ‘റിസള്‍ട്ട്…

Read More

ഗുരുതരാവസ്ഥയില്ലാത്ത രോഗികളെ വീട്ടിൽ തന്നെ ചികിത്സിക്കാൻ സാധ്യത തേടി സർക്കാർ

ഗുരുതരാവസ്ഥയില്ലാത്ത കൊവിഡ് രോഗികളെ വീട്ടിൽ തന്നെ നിരീക്ഷിച്ച് ചികിത്സിക്കാനുള്ള സാധ്യതകൾ സർക്കാർ തേടുന്നു. കൊവിഡ് കേസുകൾ സംസ്ഥാനത്ത് വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സാധ്യത തേടുന്നത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ എട്ട് ദിവസവും കൊവിഡ് രോഗികളുടെ എണ്ണം നൂറ് കടന്നിരുന്നു. ഇന്നലെ മാത്രം പ്രതിദിന കണക്ക് 152ൽ എത്തിയിരുന്നു. ആഗസ്റ്റ് മധ്യത്തോടെ കേരളത്തിലെ കൊവിഡ് കേസുകൾ പന്ത്രണ്ടായിരത്തിലേക്ക് എത്തുമെന്നാണ് വിലയിരുത്തൽ. നിലവിൽ തുടർച്ചയായി 300ഓളം പേരെയാണ് ദിനംപ്രതി പുതുതായി ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നത്. രോഗികൾ വർധിച്ചാൽ ആശുപത്രികൾ നിറഞ്ഞു…

Read More

ഡല്‍ഹി ഹെല്‍ത്ത് മിഷന്‍റെ വെബ്സൈറ്റ് കേരള സൈബര്‍ വാരിയേഴ്സ് ഹാക്ക് ചെയ്തു

ൽഹിയിലെ ആരോഗ്യ പ്രവർത്തകരോടും കോവിഡ് രോഗികളോടുമുള്ള സ്വകാര്യ ആശുപതികളുടെയും, സർക്കാരിന്‍റെയും മോശം സമീപനത്തില്‍ പ്രതിഷേധിച്ച് കേരള സൈബര്‍ വാരിയേഴ്സ് ഡല്‍ഹി സംസ്ഥാന ഹെല്‍ത്ത് മിഷന്‍റെ വെബ് സൈറ്റ് ഹാക്ക് ചെയ്തു. പത്ത് മിനുറ്റ് കൊണ്ട് സൈറ്റ് ഹാക്ക് ചെയ്ത ഹാക്കര്‍മാര്‍ കോവിഡ് രോഗികളുടെ പേര്, വിലാസം, ഫോൺ നമ്പർ, കോവിഡ് 19 പരിശോധനാ ഫലം, ക്വാറന്‍റൈന്‍ നിരീക്ഷണ ഡാറ്റ, വിമാനത്താവള ഡാറ്റ, പാസ്‌പോർട്ട് വിശദാംശങ്ങൾ, ആശുപത്രി ഡാറ്റ എന്നിവ പുറത്തെത്തിച്ചു. സുരക്ഷിതമല്ലാത്ത സെര്‍വറുകളിലുള്ള വളരെ പ്രധാന്യമേറിയ വിവരങ്ങള്‍…

Read More

ഇംഗ്ലണ്ട് പരമ്പരക്കുള്ള പാക് ടീമിലെ പത്ത് പേര്‍ക്ക് കോവിഡ്

ഇംഗ്ലണ്ട് പരമ്പരക്കായുള്ള പാക് ടീമിലെ പത്ത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഇവരെ ഒഴിവാക്കിയാകും ടീം ഇംഗ്ലണ്ടിലേക്ക് തിരിക്കുക. പിന്നീട് കോവിഡ് നെഗറ്റീവായാല്‍ ഇവര്‍ക്ക് ടീമിനൊപ്പം ചേരാമെന്നും പി.സി.ബി ചീഫ് എക്‌സിക്യൂട്ടീവ് വസിംഖാന്‍ പറഞ്ഞു. ഇംഗ്ലണ്ട് പരമ്പരക്കായി 18 കളിക്കാരാണ് ഞായറാഴ്ച്ച പാകിസ്താനില്‍ നിന്നും തിരിക്കുക. ഇംഗ്ലണ്ടില്‍ 14 ദിവസത്തെ ക്വാറന്റെയ്‌ന് ശേഷമാകും സംഘം പരിശീലനം ആരംഭിക്കുക. ഇംഗ്ലണ്ടിലെത്തിയതിന് ശേഷവും നിശ്ചിത ഇടവേളകളിലും കളിക്കാര്‍ക്ക് കോവിഡ് പരിശോധനയും ഉണ്ടാകും. ഹൈദര്‍ അലി, ഫഖര്‍ സമന്‍,…

Read More

കേരളത്തിൽ മഴയുടെ ശക്തി കുറഞ്ഞു

മഴയുടെ ശക്തി കുറഞ്ഞ സാഹചര്യത്തിൽ കോഴിക്കോട്, വയനാട് ജില്ലകളിൽ പ്രഖ്യാപിച്ച ഓറഞ്ച് അലർട്ട് പിൻവലിച്ചു. എറണാകുളം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ പാലക്കാട് ഒഴികെ മറ്റെല്ലായിടത്തും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് 50 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

Read More