Headlines

Webdesk

മുട്ടിൽ മരംമുറി കേസിലെ പ്രതികൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

  മുട്ടിൽ മരംമുറി കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. തങ്ങൾക്കെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കില്ലെന്ന് പ്രതികൾ പറയുന്നു. റവന്യു ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് പട്ടയ ഭൂമിയിലുണ്ടായിരുന്ന മരങ്ങൾ മുറിച്ചുനീക്കിയത്. അതിനാൽ ചുമത്തിയ വകുപ്പുകൾ നിലനിൽക്കില്ലെന്നാണ് ഇവരുടെ വാദം. അതേസമയം കേസിലെ അന്വേഷണത്തിൽ നിന്നും ഡി എഫ് ഒ ധനേഷ്‌കുമാറിനെ മാറ്റി. പ്രതിയായ റോജി അഗസ്റ്റിൻ ധനേഷിനെതിരെ കോഴ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി

Read More

സംസ്ഥാനത്തെ 25 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്‌സിൻ നൽകിയതായി ആരോഗ്യമന്ത്രി

  സംസ്ഥാനത്ത് ജനസംഖ്യയുടെ 25 ശതമാനത്തിലധികം പേർക്ക് ഒന്നാം ഡോസ് കോവിഡ് 19 വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ ആകെ 1,09,61,670 ഡോസ് വാക്സിനാണ് നൽകിയത്. അതിൽ 87,52,601 പേർക്ക് ഒന്നാം ഡോസ് വാക്സിനും 22,09,069 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയത്. 2011ലെ സെൻസസ് അനുസരിച്ച് 26.2 ശതമാനം പേർക്ക് ഒന്നാം ഡോസും 6.61 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. ഏറ്റവുമധികം വാക്സിൻ നൽകിയത് തിരുവനന്തപുരത്താണ്….

Read More

സംസ്ഥാനത്ത് ഇന്ന് 14,233 പേർക്ക് കൊവിഡ്, 173 മരണം; 15,355 പേർക്ക് രോഗമുക്തി

  കേരളത്തിൽ ഇന്ന് 14,233 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 2060, എറണാകുളം 1629, കൊല്ലം 1552, മലപ്പുറം 1413, പാലക്കാട് 1355, തൃശൂർ 1291, കോഴിക്കോട് 1006, ആലപ്പുഴ 845, കണ്ണൂർ 667, കോട്ടയം 662, ഇടുക്കി 584, കാസർഗോഡ് 499, പത്തനംതിട്ട 479, വയനാട് 191 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,096 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.29 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി

  ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. രാജ്യത്ത് വീണ്ടും ലോക്ക് ഡൗൺ വന്നതോടെ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയത്. അതേസമയം മൊറട്ടോറിയം കാലാവധി നീട്ടാനാകില്ലെന്ന് സുപ്രീം കോടതി നേരത്തെ പറഞ്ഞിരുന്നു. സർക്കാരിന്റെ നയപരമായ കാര്യങ്ങൾ ഇടപെടില്ലെന്നും സാമ്പത്തിക നയങ്ങളിൽ ഇടപെടുന്നത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Read More

ബ്ലാക്ക് ഫംഗസ് കേസുകൾ കുത്തനെ ഉയരുന്നു: രാജ്യത്ത് ഇതുവരെ 31,216 കേസുകൾ

  രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകൾ കുത്തനെ ഉയരുന്നു. മൂന്നാഴ്ചക്കിടെ 150 ശതമാനമാണ് കേസുകളിൽ വർധന രേഖപ്പെടുത്തിയത്. ഇതുവരെ 31,216 കേസുകളും 2109 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ മാത്രം 7057 ബ്ലാക്ക് ഫംഗസ് കേസുകളും 609 മരണവും റിപ്പോർട്ട് ചെയ്തു ഗുജറാത്തിൽ 5418 കേസുകളും 323 മരണവും റിപ്പോർട്ട് ചെയ്തപ്പോൾ രാജസ്ഥാനിൽ 2976 കേസുകളും 188 മരണവും റിപ്പോർട്ട് ചെയ്തു. യുപിയിൽ 1744 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 125 പേർ യുപിയിൽ മരിച്ചു.

Read More

നാളെയും മറ്റന്നാളും സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം

  നാളെയും മറ്റന്നാളും ലോക്ഡൗണില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍.ഹോട്ടലുകളില്‍ നിന്നും ഓണ്‍ലൈന്‍ ഡെലിവറി മാത്രമേ ഇനി അനുവദിക്കൂ. പാഴ്സല്‍, ടേക് എവേ എന്നിവ ഉണ്ടാകില്ല. അതേസമയം മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് കടകക്ക് ഇന്ന് തുറക്കാന്‍ അനുമതിയുണ്ട്. അറ്റകുറ്റപണികള്‍ ചെയ്യുന്ന കടകള്‍ക്കും ഇന്ന് തുറക്കാം. നാളെയും മറ്റന്നാളും സാമൂഹിക അകലം പാലിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താം. എന്നാല്‍ പോലീസിനെ അറിയിച്ച് ഇതിനുള്ള അനുമതി വാങ്ങണമെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു. പരിശോധന കര്‍ശനമാക്കുന്നതിന് കൂടുതല്‍ പൊലീസിനെ നിയോഗിക്കും. 12,…

Read More

ഏഴാം വിവാഹത്തിന് ഒരുങ്ങുന്നതിനിടെ വിവാഹ ജോലി തട്ടിപ്പുവീരൻ പിടിയിൽ

  പ​യ്യോ​ളി: ആ​റ് സ്ത്രീ​ക​ളെ വി​വാ​ഹം ചെ​യ്​​തും നി​ര​വ​ധി പേ​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​തും ത​ട്ടി​പ്പ്​ ന​ട​ത്തി​യ ആ​ള്‍ പ​യ്യോ​ളി​യി​ല്‍ പി​ടി​യി​ലാ​യി. ക​ണ്ണൂ​ര്‍ തളിപ്പറമ്പ് സ്വ​ദേ​ശി അ​രി​യി​ല്‍ പൂ​ത്ത​റ​മ്മ​ല്‍ പ​വി​ത്ര​ന്‍ എ​ന്ന താ​ഹി​റി​നെ​യാ​ണ് (61) പ​യ്യോ​ളി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. തു​റ​യൂ​ര്‍ ഇ​രി​ങ്ങ​ത്ത് സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് സി.​ഐ.​എ​സ്.​എ​ഫി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഏ​ഴ് ല​ക്ഷം രൂ​പ കൈ​ക്ക​ലാ​ക്കി​യ കേ​സി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. 2018 ഡി​സം​ബ​റി​ല്‍ കു​ന്ദ​മം​ഗ​ല​ത്ത് വെ​ച്ച്‌ അ​ഞ്ച് ല​ക്ഷ​വും 2020 ജ​നു​വ​രി​യി​ല്‍ കോ​ഴി​ക്കോ​ട് മാ​വൂ​ര്‍ റോ​ഡി​ല്‍…

Read More

പറയേണ്ടവർക്ക് എന്തും പറയാം; ക്രിയേറ്റീവായി കാര്യങ്ങൾ ചെയ്യുകയെന്നതാണ് നമുക്ക് ചെയ്യാനുള്ളത്: മുഹമ്മദ് റിയാസ്

  മുഖ്യമന്ത്രിയുടെ മരുമകൻ എന്ന നിലയിലാണ് മന്ത്രിപദവി ലഭിച്ചതെന്ന വിമർശനങ്ങളോട് പ്രതികരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പറയേണ്ടവർക്ക് എന്തുവേണമെങ്കിലും പറയാം. എന്നാൽ അത് വസ്തുതയാണോയെന്ന് നിശ്ചയിക്കാനുള്ള അവകാശം ജനത്തിനാണ്. ക്രിയേറ്റീവായി കാര്യങ്ങൾ ചെയ്തു മുന്നോട്ടു പോകുകയാണ് നമുക്ക് ചെയ്യാനുള്ളത്. പറയേണ്ടവർക്ക് എന്തും പറയാം. ഏത് സംസ്‌കാരത്തിൽ പറയണം, ഏത് നിലവാരത്തിൽ പറയണം എന്നൊക്കെ നിശ്ചയിക്കാനുള്ള അവകാശം ജനത്തിനുണ്ട്. ബേപ്പൂരിൽ പതിനായിരം വോട്ടിന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഞങ്ങൾ പുറകിലായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം…

Read More

പാമ്പുകടിയേറ്റ ആദിവാസി ബാലനെ തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും വാർഡിലേക്ക് മാറ്റി

വനത്തില്‍ വച്ച് പാമ്പുകടിയേറ്റ് ഡി എം വിംസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച പുൽപ്പള്ളി മരക്കടവ് കോളനിയിലെ ബിജു – തങ്കമ്മ ദമ്പതിമാരുടെ മകൻ അജിത് (13) നെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും വാർഡിലേക്ക് മാറ്റിയതായി മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. ജൂൺ 2ന് വനത്തിൽ വച്ച് മൂർഖൻ പാമ്പിന്റെ കടിയേറ്റ അജിത്തിനെ ആദ്യം പുൽപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ഡോ. ഫാത്തിമ തസ്‌നീമിന്റെ നേതൃത്വത്തിൽ ഇന്റുബേഷൻ ചെയ്ത് ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് ആന്റിവെനം നൽകി…

Read More

മഞ്ചേശ്വരം കോഴക്കേസ്; കെ. സുന്ദരയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു

  ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരത്തെ കോഴക്കേസില്‍ അന്വേഷണസംഘം കെ. സുന്ദരയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. പണത്തിനൊപ്പം ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയെന്ന് പറയപ്പെടുന്ന സ്മാര്‍ട്ട്‌ഫോണാണ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്. സുന്ദരയുടെ അമ്മയുടെ മൊഴിയും രേഖപ്പെടുത്തി. ബി.ജെ.പി. പ്രവര്‍ത്തകര്‍ പണം നല്‍കിയതായി കെ.സുന്ദരുടെ അമ്മ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്. വാണിനഗറിലെ വീട്ടില്‍ എത്തിയാണ് സുന്ദരയുടെ അമ്മയുടെ മൊഴിയെടുത്തത്. അതിനിടെ മജിസ്‌ട്രേറ്റിന് മുന്‍പാകെ സുന്ദരയുടെ രഹസ്യമൊഴി എടുക്കാനും അന്വേഷണസംഘത്തിന് ആലോചനയുണ്ട്.

Read More