ഏഴാം വിവാഹത്തിന് ഒരുങ്ങുന്നതിനിടെ വിവാഹ ജോലി തട്ടിപ്പുവീരൻ പിടിയിൽ

 

പ​യ്യോ​ളി: ആ​റ് സ്ത്രീ​ക​ളെ വി​വാ​ഹം ചെ​യ്​​തും നി​ര​വ​ധി പേ​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​തും ത​ട്ടി​പ്പ്​ ന​ട​ത്തി​യ ആ​ള്‍ പ​യ്യോ​ളി​യി​ല്‍ പി​ടി​യി​ലാ​യി. ക​ണ്ണൂ​ര്‍ തളിപ്പറമ്പ് സ്വ​ദേ​ശി അ​രി​യി​ല്‍ പൂ​ത്ത​റ​മ്മ​ല്‍ പ​വി​ത്ര​ന്‍ എ​ന്ന താ​ഹി​റി​നെ​യാ​ണ് (61) പ​യ്യോ​ളി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. തു​റ​യൂ​ര്‍ ഇ​രി​ങ്ങ​ത്ത് സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് സി.​ഐ.​എ​സ്.​എ​ഫി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഏ​ഴ് ല​ക്ഷം രൂ​പ കൈ​ക്ക​ലാ​ക്കി​യ കേ​സി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

2018 ഡി​സം​ബ​റി​ല്‍ കു​ന്ദ​മം​ഗ​ല​ത്ത് വെ​ച്ച്‌ അ​ഞ്ച് ല​ക്ഷ​വും 2020 ജ​നു​വ​രി​യി​ല്‍ കോ​ഴി​ക്കോ​ട് മാ​വൂ​ര്‍ റോ​ഡി​ല്‍ വെ​ച്ച്‌ ര​ണ്ട് ല​ക്ഷ​വും ന​ല്‍​കി​യെ​ങ്കി​ലും യു​വാ​വി​ന്​ ജോ​ലി ല​ഭി​ച്ചി​ല്ല.

പ്ര​തി​യെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 21ന് ​പ​യ്യോ​ളി പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

ര​ണ്ടു ത​വ​ണ​യും പ​ണം ന​ല്‍​കു​ന്ന​തി​െന്‍റ ദൃ​ശ്യ​ങ്ങ​ള്‍ യു​വാ​വ് കാ​മ​റ​യി​ല്‍ ര​ഹ​സ്യ​മാ​യി പ​ക​ര്‍​ത്തി​യി​രു​ന്നു. റെ​യി​ല്‍​വേ, എ​യ​ര്‍​പോ​ര്‍​ട്ട്, ഭൂ​ഗ​ര്‍​ഭ വ​കു​പ്പ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ തി​രു​കി ക​യ​റ്റു​മെ​ന്ന വാ​ഗ്ദാ​നം ന​ല്‍​കി ഇ​ത്ത​ര​ത്തി​ല്‍ നി​ര​വ​ധി​പേ​രെ വ​ഞ്ചി​ച്ചു​വെ​ന്ന്​ പ്ര​തി സ​മ്മ​തി​ച്ച​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

മ​ല​ബാ​റി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നാ​യി വി​വാ​ഹ ത​ട്ടി​പ്പും ഇ​യാ​ള്‍ ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി​യെ വി​വാ​ഹം ചെ​യ്ത​തി​ല്‍ ര​ണ്ട് മ​ക്ക​ളു​ണ്ട്.

തു​ട​ര്‍​ന്ന് മ​തം മാ​റി​യ​താ​യി അ​വ​കാ​ശ​പ്പെ​ട്ട്​ ഇ​സ്​​ലാ​മി​ക ആ​ചാ​ര​പ്ര​കാ​രം അ​ഞ്ച് മു​സ്​​ലിം സ്ത്രീ​ക​ളെ വി​വാ​ഹം ചെ​യ്​​ത​താ​യും ഇ​യാ​ള്‍ പൊ​ലീ​സി​നോ​ട് വ്യ​ക്ത​മാ​ക്കി. പെ​രി​ന്ത​ല്‍​മ​ണ്ണ, കൂ​ട​ര​ഞ്ഞി, മാ​ന​ന്ത​വാ​ടി, അ​ഴി​യൂ​ര്‍ സ്വ​ദേ​ശി​നി​​ക​ളെ​യാ​ണ്​ വി​വാ​ഹം ചെ​യ്​​ത​ത്. പെ​രി​ന്ത​ല്‍​മ​ണ്ണ സ്വ​ദേ​ശി​നി​യി​ല്‍ 13 വ​യ​സ്സും വ​ട​ക​ര അ​ഴി​യൂ​ര്‍ സ്വ​ദേ​ശി​നി​യി​ല്‍ 10 വ​യ​സ്സു​മു​ള്ള കു​ട്ടി​ക​ളു​ണ്ട്.

മ​ല​പ്പു​റ​ത്ത് ഏ​ഴാ​മ​ത്തെ വി​വാ​ഹ​ത്തി​നു​ള്ള പെ​ണ്ണ് കാ​ണ​ല്‍ ച​ട​ങ്ങു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​നി​യാ​യ ഭാ​ര്യ​യു​ടെ പേ​രി​ലു​ള്ള സിം ​കാ​ര്‍​ഡാ​ണ് പ്ര​തി അ​വ​സാ​ന​മാ​യി ഉ​പ​യോ​ഗി​ച്ച​ത്. ഈ നമ്പർ പി​ന്തു​ട​ര്‍​ന്ന്​ സൈ​ബ​ര്‍ സെ​ല്‍ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​ടി​വാ​രം ചി​പ്പി​ലി​ത്തോ​ടി​ന് സ​മീ​പ​ത്തു​ള്ള വീ​ട്ടി​ല്‍​നി​ന്നാ​ണ് പ്ര​തി​യെ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. നി​ര​വ​ധി വ്യാ​ജ​രേ​ഖ​ക​ളും ര​ണ്ട് പേ​രി​ലു​ള്ള തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​ക​ളും പ്ര​തി​യി​ല്‍​നി​ന്ന്​ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കൂ​ട്ടു​പ്ര​തി​ക​ളാ​യ പേ​രാ​മ്ബ്ര, മേ​പ്പ​യൂ​ര്‍ സ്വ​ദേ​ശി​ക​ളും ഉ​ട​ന്‍ പി​ടി​യി​ലാ​വു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.