Headlines

Webdesk

കോവിഡ് വാക്സിന്‍: മനുഷ്യരില്‍ ഉടന്‍ തന്നെ പരീക്ഷിക്കാന്‍ ആരംഭിക്കുമെന്ന് ഇറ്റലി

റോം: കോവിഡ് വാക്സിൻ മനുഷ്യരില്‍ ഉടന്‍ തന്നെ പരീക്ഷിക്കാന്‍ ആരംഭിക്കുമെന്ന് ഇറ്റലി. ഓഗസ്റ്റ് 24 മുതലാണ് വാക്സിന്‍ പരീക്ഷണം മനുഷ്യരില്‍ ആരംഭിക്കുക. പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള ഗവേഷണങ്ങള്‍ക്കും ചികിത്സയ്ക്കും രാജ്യാന്തര പ്രശസ്തിനേടിയ റോമിലെ സ്പല്ലന്‍സാനി ആശുപത്രിയിലാണ് വാക്സിന്‍റെ മനുഷ്യരിലുള്ള പരീക്ഷണം നടക്കുക. പൂര്‍ണമായും ഇറ്റലിയില്‍ നിര്‍മ്മിച്ച കോവിഡ് പ്രതിരോധ വാക്സിന്‍റെ ആദ്യഡോസുകള്‍ മനുഷ്യനില്‍ പരീക്ഷിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും സ്പല്ലന്‍സാനി ആശുപത്രിയില്‍ പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ട്. വാക്സിന്‍ പരീക്ഷണം മനുഷ്യരില്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ഇതില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ട നിബന്ധകള്‍ പുറത്തിറക്കി. 90…

Read More

വരാനിരിക്കുന്നത് കൊറോണയെക്കാള്‍ വലിയ ദുരന്തം, കരുതിയിരിക്കണം: ബില്‍ ഗേറ്റ്സ്

യു എസ്: കൊറോണ വൈറസിനെക്കാള്‍ വലിയ ദുരന്തം വരാനിരിക്കുന്നുവെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. കോവിഡ് മഹാമാരി പോലെ തന്നെ മോശമായ നാശനഷ്ടങ്ങള്‍ കാലാവസ്ഥ വ്യതിയാനം വരുത്തിയെക്കാമെന്നാണ് ബില്‍ ഗേറ്റ്സ് പറയുന്നത്. മുഴുവന്‍ ആവാസ്ഥവ്യവസ്ഥയെയും കാലാവസ്ഥ വ്യതിയാനം നശിപ്പിക്കുമെന്നും ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള താമസ൦ അസാധ്യമാക്കുമെന്നും ബില്‍ ഗേറ്റ്സ് പറയുന്നു. കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളും മരണനിരക്കും കൊറോണയെക്കാള്‍ വലുതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2021-ല്‍ പുറത്തിറക്കാനിരിക്കുന്ന ‘കാലാവസ്ഥ ദുരന്തം എങ്ങനെ ഒഴിവാക്കാം?’ എന്ന…

Read More

യാത്രാ വാഹനങ്ങള്‍ മുത്തങ്ങ വഴി ; ചരക്കു വാഹനങ്ങൾ കൂട്ട വഴി :നിയന്ത്രണം നാളെ മുതൽ

മുത്തങ്ങ വഴിയുള്ള അന്തര്‍ സംസ്ഥാന റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചതിനാല്‍ നാളെ മുതല്‍ യാത്രാ‍ വാഹനങ്ങള് ഈ വഴി മാത്രമേ ഉപയോഗിക്കാവൂ എന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. കുട്ട വഴി ചരക്കു വാഹനങ്ങളുടെ ഗതാഗതം മാത്രമേ അനുവദിക്കുകയുള്ളൂ.

Read More

ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് സുൽത്താ ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബിൽ തുടങ്ങി; പ്രഖ്യാപനം മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു

സുൽത്താൻ ബത്തേരി:ജില്ലയില്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ലാബ് സജ്ജമായി. സുല്‍ത്താന്‍ ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബിലാണ് ടെസ്റ്റ് നടത്തുന്നതിനുളള ക്രമീകരണങ്ങള്‍ ഒരുക്കിയത്. ആര്‍.ടി.പി.സി.ആര്‍ ലാബ് പ്രവര്‍ത്തനം തുടങ്ങുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം കലക്ടറേറ്റ് മിനി കോണ്‍ഫ്രന്‍സ് ഹാളില്‍ തൊഴില്‍- എക്‌സൈസ് വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള, ജില്ലാ പൊലീസ് മേധാവി ആര്‍. ഇളങ്കോ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍….

Read More

ചുവന്ന പരിപ്പ് മുഖത്ത് പുരട്ടൂ; തിളക്കം സുനിശ്ചിതം

ബ്യൂട്ടി പാര്‍ലറുകളിലും പോകേണ്ട പണവും ചിലവാക്കേണ്ട, മുഖം എങ്ങനെ സുന്ദരമാക്കാം എന്ന് ചിന്തിച്ചിരിക്കുന്നവര്‍ക്ക് ഇനി എളുപ്പവഴി നിങ്ങളുടെ വീട്ടില്‍ തന്നെയുണ്ട്. പല സൗന്ദര്യക്കൂട്ടുകളും നിങ്ങളുടെ അടുക്കളയില്‍ നിന്നു തന്നെ നിങ്ങള്‍ക്ക് നേടാവുന്നതാണ്. അത്തരത്തിലൊരു സൗന്ദര്യ വര്‍ദ്ധക വസ്തുവാണ് ചുവന്ന പരിപ്പ്. അതെ, രുചികരമായ കറികള്‍ക്കു മാത്രമല്ല, നിങ്ങളുടെ മുഖം മിനുക്കാനും പരിപ്പ് ഗുണം ചെയ്യുന്നു. അവശ്യ ധാതുക്കള്‍, വിറ്റാമിനുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുടെ ഗുണം കൊണ്ട് സമ്പന്നമായ ഇത് പരീക്ഷിക്കാന്‍ തികച്ചും സുരക്ഷിതമാണ്. ചുവന്ന പരിപ്പ് നിങ്ങളുടെ ചര്‍മ്മത്തില്‍…

Read More

പമ്പ ഡാമിലെ ജലനിരപ്പ് അപ്പര്‍ക്രസ്റ്റ് നിലയിലേക്കു കൊണ്ടുവരും: കളക്ടര്‍

പമ്പാ ഡാമിലെ ജലനിരപ്പ് അപ്പര്‍ക്രസ്റ്റ് നിലയിലേക്കു താഴ്ത്തിയ ശേഷമേ ഷട്ടറുകള്‍ അടയ്ക്കുകയുള്ളെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. പമ്പയിലെ ജലനിരപ്പ് ഞായറാഴ്ച 983. 45 ആയിരുന്നു. 983.5 ആണ് ഓറഞ്ച് അലര്‍ട്ട്. ഓറഞ്ച് അലര്‍ട്ടിലാണ് ഡാം തുറന്നു വിടാന്‍ തീരുമാനിച്ചത്. സാധാരണ റെഡ് അലര്‍ട്ടായ 984.5 ഉം അതിനു ശേഷം ഉള്ള 985ല്‍ എത്തിയതിനും ശേഷം മാത്രമാണ് ഓറഞ്ചു ബുക്ക് പ്രകാരം തുറന്നു വിടാന്‍ തീരുമാനം എടുക്കേണ്ടത്. പക്ഷേ, കൂടുതല്‍ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്തും, ഡാം…

Read More

കരിപ്പൂർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മലപ്പുറം ജില്ലാ കലക്ടറോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു

കരിപ്പൂർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനിടെ പലരുമായി സമ്പർക്കത്തിൽ വന്നതിനാൽ മലപ്പുറം ജില്ലാ കലക്ടറോട് ക്വാറന്റൈൻ പ്രവേശിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശിച്ചു. കണ്ടെയ്ൻമെന്റ് സോണായ കൊണ്ടോട്ടി, കരിപ്പൂർ സമീപ പ്രദേശങ്ങളിൽ നിന്നുമായി നിരവധി പേരാണ് വിമാനാപകടം നടന്നിടത്തേക്ക് രക്ഷാപ്രവർത്തനത്തിനായി കുതിച്ചെത്തിയത്. പോലീസോ, മറ്റ് രക്ഷാപ്രവർത്തകരോ എത്തുന്നതിന് മുമ്പ് തന്നെ പ്രദേശവാസികൾ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. വിമാനത്തിൽ വന്ന മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് രക്ഷപ്രവർത്തനത്തിൽ വന്നവരോട് ക്വാറന്റൈനിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചത്. ഇതിന്റെ ഭാഗമായാണ്…

Read More

വണ്ടിപ്പെരിയാർ ടാക്‌സി സ്റ്റാൻഡിലേക്ക് മണ്ണിടിഞ്ഞുവീണു; ആളപായമില്ല

കുമളി വണ്ടിപ്പെരിയാർ ടൗണിൽ ടാക്‌സി സ്റ്റാൻഡിലേക്ക് മണ്ണിടിഞ്ഞ് വീണു. അപകടസമയം വാഹനങ്ങൾ ഇവിടില്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് കൂറ്റൻ മൺതിട്ട ടൗണിലേക്ക് ഇടിഞ്ഞുവീമത്. ദേശീയപാതയുടെ എതിർവശത്തേക്ക് വരെ ഇടിഞ്ഞുവീണ മണ്ണെത്തി. ജെസിബികൾ ഉപയോഗിച്ച് മണിക്കൂറുകളെടുത്താണ് റോഡിലെ മണ്ണ് മാറ്റി ഗതാഗതം പുന:സ്ഥാപിച്ചത്.

Read More

ദിവസങ്ങളുടെ കുതിപ്പിന് ശേഷം റെസ്റ്റ് എടുത്ത് സ്വർണം; പവന് ഇന്ന് 600 രൂപ കുറഞ്ഞു

തുടർച്ചയായ ദിവസങ്ങളിലെ വില വർധവിന് ശേഷം സ്വർണവില കുറഞ്ഞു. പവന് ഇന്ന് 600 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 41,600 രൂപയായി. ഗ്രാമിന് 5200 രൂപയിലെത്തി. ഓഗസ്റ്റ് 42,200 രൂപയിലാണ് ഇന്നലെ സ്വർണവ്യാപാരം നടന്നത്. ഓഗസ്റ്റ് ഒന്നിന് 40160 രൂപയായിരുന്നു സ്വർണവില. ഓഗസ്റ്റ് 7 ആയപ്പോഴേക്കും 42,000 കടന്നു. ആറ് ദിവസത്തിനിടെ 1840 രൂപയാണ് ഉയർന്നത്.

Read More

കൊവിഡ് നിയന്ത്രണത്തിൽ വലഞ്ഞ് പാതിരാത്രിയിൽ യുവാവ് വയനാട് വനത്തിൽ കുടുങ്ങിയത് മണികൂറുകൾ

കൽപ്പറ്റ:പൊലീസ് ചുമതല ഏറ്റെടുത്തതിന് പിന്നാലെ പലയിടത്തും നടപടി ക്രമങ്ങൾ താളം തെറ്റുന്നതായി ആരോപണം. ബംഗലൂരുവിൽ നിന്നെത്തിയ യുവാവ് വനത്തിൽ കിടന്നത് 6 മണിക്കൂർ.പാസ്സുണ്ടായിട്ടും കടത്തിവിട്ടില്ല. വയനാട് തോൽപ്പെട്ടിയിൽ കുടുങ്ങിയത് പേരാമ്പ്ര സ്വദേശിയായ ഇന്ദ്രജിത്ത്. ഒടുവിൽ രാത്രി 11 മണിക്ക് കലക്ടർ നേരിട്ട് എത്തി യുവാവിനെ കടത്തിവിട്ടു. മുത്തങ്ങയിൽ വെള്ളം പൊങ്ങി ഗതാഗതം തടസപ്പെട്ട തി നെ തുടർന്ന് ജില്ലാ ഭരണകൂടം ബാവലി, തോൽപെട്ടി ചെക് പോസ്റ്റുകൾ വഴി പ്രവേശനം അനുവദിച്ചിരുന്നു. എന്നാൽ തോൽപ്പെട്ടി വഴി ചരക്കു വാഹനങ്ങൾ…

Read More