Headlines

ബലാത്സംഗ കേസ്; റാപ്പർ വേടന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി

ബലാത്സംഗ കേസിൽ , റാപ്പർ വേടന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിൽ തൃക്കാക്കര പോലീസാണ് വേടനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. അടുത്ത മാസം 9-ാം തീയതി പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ കോടതി നിർദേശിച്ചു. അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി വേടനോട് നിർദേശിച്ചു.

മറ്റ് കേസുകൾ ഉണ്ടെങ്കിലും ഈ കേസിന്റെ അന്വേഷണ പരിധിയിൽ വരുന്നില്ല. ഓരോ കേസിലെയും സാഹചര്യങ്ങൾ വ്യത്യസ്തമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ച് ആണ് മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്ന് ആയിരുന്നു പരാതിക്കാരിയോട് ഹെക്കോടതി ചോദിച്ചിരുന്നു.2021 മുതൽ 2023 വരെ വിവിധയിടങ്ങളിൽ‌ വെച്ച് വിവാഹ വാ​ഗ്ദാനം നൽകി തന്നെ പീഡിപ്പിച്ചുവെന്നാണ് യുവ ഡോക്ടർ പരാതി നൽകിയിരുന്നത്. അതേസമയം വേടൻ എതിരെയുള്ള രണ്ടാമത്തെ കേസിൽ പരാതികരിയിൽ നിന്ന് വിവരങ്ങൾ ലഭിക്കണം. ഇ-മെയിൽ മാത്രമാണ് പോലീസിന് ഉള്ളത്. അത് വഴി ബന്ധപെടാൻ ശ്രമിച്ചുണ്ട്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മാത്രമെ വേടനെതിരെയുള്ള മറ്റുനടപടികളിലേക്ക് കടക്കാനാവു എന്നും കമ്മിഷണർ വ്യക്തമാക്കി.