
മണ്ണിടിച്ചില്‍; വാഹനങ്ങള്‍ താമരശേരി ചുരം കയറരുതെന്ന് നിര്‍ദേശം
വന്‍ മണ്ണിടിച്ചിലുണ്ടായ പശ്ചാത്തലത്തില്‍ വയനാട് താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം. വീണ്ടും മണ്ണിടിച്ചിലുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ചുരത്തിലൂടെയുള്ള യാത്ര ഒഴിവാക്കാന്‍ പൊലീസ് അറിയിച്ചിരിക്കുന്നത്. താമരശ്ശേരി ചുരം കയറേണ്ട വാഹനങ്ങള്‍ താമരശ്ശേരി ചുങ്കത്തുനിന്നും തിരിഞ്ഞ് പേരാമ്പ്ര, കുറ്റ്യാടി ചുരം വഴി പോകണമെന്ന് പൊലീസ് അറിയിച്ചു. ഇപ്പോള്‍ ക്യു വിലുള്ള വാഹനങ്ങള്‍ തിരിച്ചു പോകണമെന്ന് കോഴിക്കോട് റൂറല്‍ എസ്പി കെ ബൈജു പറഞ്ഞു. വയനാട് ഭാഗത്തേക്കുള്ള വാഹനങ്ങളാണ് ചുരത്തിലൂടെ ഇപ്പോള്‍ കടത്തിവിടുന്നത്. വ്യൂ പോയിന്റിന് സമീപം മലയ്ക്ക് മുകളില്‍ നിന്നും…