Headlines

‘രാഹുലിന്റെ രാജിയിൽ തീരുമാനമെടുക്കേണ്ടത് പ്രസ്ഥാനം; കൂടുതൽ പ്രതികരിക്കാൻ ഇല്ല’, നടി റിനി ആൻ ജോർജ്

രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിയിൽ തീരുമാനമെടുക്കേണ്ടത് കോൺഗ്രസാണെന്ന് ആരോപണം ഉന്നയിച്ച നടി റിനി ആൻ ജോർജ്. താൻ അഭിമുഖത്തിൽ യാദൃശ്ചികമായാണ് കാര്യങ്ങൾ പറഞ്ഞത്. എന്നാൽ പൊലീസ് കേസുമായി ബന്ധപ്പെട്ട് വിവരങ്ങൾ തേടിയാൽ നൽകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്
ഈ സന്ദർഭത്തിൽ അതേപ്പറ്റി സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു റിനിയുടെ മറുപടി.

‘താൻ പ്രത്യേകിച്ചൊന്നും പറഞ്ഞിട്ടില്ല, അതുകൊണ്ട് അതിനെകുറിച്ച് താൻ ഇപ്പോൾ പറയാൻ ആഗ്രഹിക്കുന്നില്ല. തീർച്ചയായും അത് പറയുമെന്നും’ റിനി മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, ജനപ്രതിനിധിയായ യുവ നേതാവിൽ നിന്ന് മോശം അനുഭവമുണ്ടായെന്നും ഇയാളുടെ പ്രസ്ഥാനത്തിൽ പരാതിപ്പെട്ടപ്പോൾ നടപടി ഒന്നും ഉണ്ടായില്ലെന്നുമായിരുന്നു രാഹുലിനെതിരെ റിനി നടത്തിയ വെളിപ്പെടുത്തൽ. ഹോട്ടൽ മുറിയിലേക്ക് വിളിക്കുകയും അശ്ലീല സന്ദേശങ്ങൾ അയക്കുകയും ചെയ്ത നേതാവ് മൂന്ന് വർഷത്തോളം ഇത് തുടർന്നെന്നും റിനി പറഞ്ഞിരുന്നു.ഇയാളെക്കുറിച്ച് പല നേതാക്കളോടും പരാതി പറഞ്ഞെങ്കിലും തുടർന്നും കൂടുതൽ പദവികൾ കിട്ടിക്കൊണ്ടേയിരുന്നു എന്നും റിനി ആരോപിച്ചിരുന്നു. ഇതിന് ശേഷമാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങൾ ഉയർന്നുവന്നതും.