സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് 18 കൊവിഡ് മരണങ്ങൾ; ആകെ മരണസംഖ്യ 519 ആയി
സംസ്ഥാനത്ത് ഇന്ന് 18 കൊവിഡ് മരണങ്ങള് സ്ഥിരീകരിച്ചു. സെപ്റ്റംബര് 15ന് മരണമടഞ്ഞ പാലക്കാട് ഒറ്റപ്പാലം സ്വദേശിനി കാര്ത്ത്യായനി (67), കൊല്ലം സ്വദേശി പരമേശ്വരന് (77), തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി ഷാജി (47), എറണാകുളം കടവന്ത്ര സ്വദേശി രാധാകൃഷ്ണന് (62), തൃശൂര് രാമവര്മ്മപുരം സ്വദേശി കെ.എം. ഹരീഷ് കുമാര് (29), സെപ്റ്റംബര് 17ന് മരണമടഞ്ഞ തൃശൂര് സ്വദേശിനി ചിന്ന (74), തിരുവനന്തപുരം മൂഴി സ്വദേശി തങ്കപ്പന് പിള്ള (87), സെപ്റ്റംബര് 16ന് മരണമടഞ്ഞ പാലക്കാട് സ്വദേശിനി സുഹറ (75),…