Webdesk

മൈജിയിൽ സ്മാർട്ട്ചാലഞ്ച് പദ്ധതിക്ക് തുടക്കം കുറിച്ചു.

ഓൺലൈൻ പഠന പരിമിതികൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് ഒരു കൈതാങ്ങായി സ്മാർട്ട് ചാലഞ്ച് പദ്ധതി ആവിഷ്കരിച്ചു. ഉപയോഗശൂന്യമായതോ ചെറിയ തകരാറുകൾ ഉള്ള ഫോണുകൾ ശേഖരിച്ച മൈജി കെയർ വഴി അവയുടെ കേടുപാടുകൾ തീർത്ത് പഠന ബുദ്ധിമുട്ടുകൾ നേരിടുന്ന വിദ്യാർഥികൾക്കു കൈ മാറുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി അവിഷ്കരിച്ചിട്ടുള്ളത്. കോഴിക്കോട് ജില്ലാ ഭരണകൂടവും ജില്ലാ ശുചിത്വ മിഷനും കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന കണക്റ്റഡ് ഇനിഷേറ്റീവും മൈജിയും ചേർന്നാണ് സ്മാർട്ട് ചാലഞ്ച് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും ജില്ലാ…

Read More

ചാർട്ടേഡ് വിമാനത്തിൽ വീണ്ടും സ്വർണക്കടത്ത്; കൊച്ചിയിൽ യുവതി പിടിയിൽ

ബഹ്‌റൈനിൽ നിന്ന് കൊച്ചിയിലെത്തിയ ചാർട്ടേഡ് വിമാനത്തിൽ സ്വർണക്കടത്ത്. പത്ത് ലക്ഷം രൂപ വിലവരുന്ന സ്വർണവുമായി യുവതി പിടിയിലായി. ഗൾഫ് എയർ വിമാനത്തിലെത്തിയ തൃശ്ശൂർ സ്വദേശിനിയാണ് പിടിയിലായത്. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു വെച്ച നിലയിയായിരുന്നു സ്വർണം. ഈ വർഷം തന്നെ ഇവർ നിരവധി തവണ വിദേശത്ത് നിന്ന് കൊച്ചിയിലെത്തിയിരുന്നു. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ.് സ്വർണക്കടത്ത് സംഘത്തിലെ പ്രധാനിയാണ് യുവതിയെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസങ്ങളിലും ചാർട്ടേഡ് വിമാനങ്ങളിൽ സ്വർണക്കടത്ത് പിടികൂടിയിരുന്നു. കരിപ്പൂരിൽ അഞ്ച് പേരാണ് സ്വർണക്കടത്തുമായി കഴിഞ്ഞ ദിവസങ്ങളിൽ…

Read More

മൈക്കൽ ജാക്സൺ ഓർമയായിട്ട് 11 വർഷം

പോപ് ഇതിഹാസം മൈക്കല്‍ ജാക്‌സണ്‍ വിടപറഞ്ഞിട്ട് ഇന്നേക്ക് 11 വര്‍ഷം. ലോകമെമ്പാടുമുള്ള ബാല്യ-കൗമാര-യൗവനങ്ങളെ ഇത്രയേറെ ത്രസിപ്പിച്ച മറ്റൊരു കലാകാരന്‍ ഉണ്ടായിട്ടില്ല. പ്രസിദ്ധിക്കൊപ്പം വിവാദങ്ങളും നിറഞ്ഞതായിരുന്നു ജാക്‌സന്‍റെ ജീവിതം. മൈക്കലിന് കണ്ണാടി നോക്കാന്‍ പേടിയായിരുന്നു. ഈ വൃത്തികെട്ട മുഖം കാണാന്‍ ,കണ്ണാടിയില്‍ നോക്കാന്‍ നിനക്ക് നാണമില്ലേ?കുഞ്ഞു മൈക്കിളിനോട് പിതാവ് ജോസഫ് ആവര്‍ത്തിച്ച് പറഞ്ഞു കൊണ്ടേയിരുന്നു. ഓപ്ര വിന്‍ഫ്രിയുമായി ലിവിങ് വിത് മൈക്കിള്‍ ജാക്‌സണ്‍ എന്ന അഭിമുഖത്തില്‍, തന്‍റെ നിറമില്ലാത്ത കുട്ടിക്കാലത്തെക്കുറിച്ച് മൈക്കള്‍ ജാക്സന്‍ പറയുമ്പോള്‍ മുഖം മറച്ച് അദ്ദേഹം…

Read More

സർവകലാശാലകൾ അക്കാദമിക് വർഷം ആരംഭിക്കുന്നത് നീട്ടിവെക്കും

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർവകലാശാലാ പരീക്ഷകൾ മാറ്റിവെക്കാൻ നിർദേശം നൽകി യുജിസി. അവസാന വർഷ ബിരുദ പരീക്ഷയടക്കം മാറ്റിവെക്കാനാണ് നിർദേശം. അക്കാദമിക് വർഷം ആരംഭിക്കുന്നത് ഒക്ടോബറിലേക്ക് നീട്ടാനും യുജിസി നിർദേശിച്ചു. പുതിയ അക്കാദമിക് വർഷം സെപ്റ്റംബറിൽ തുടങ്ങാനായിരുന്നു യുജിസി നേരത്തെ തീരുമാനിച്ചിരുന്നത്. ഇതാണിപ്പോൾ നീട്ടിവെച്ചിരിക്കുന്നത്. അവസാന വർഷ പരീക്ഷക്ക് പകരം നേരത്തെയുള്ള ഇന്റേണൽ പരീക്ഷകളുടെയും സെമസ്റ്റർ പരീക്ഷകളുടെയും മാർക്കുകൾ കണക്കിലെടുത്ത് മൂല്യനിർണയം നടത്താമെന്നും യുജിസി നൽകിയ നിർദേശത്തിൽ പറയുന്നു കേന്ദ്രസർക്കാരിന്റെ നിർദേശത്തെ തുടർന്നാണ് യുജിസി മാർഗനിർദേശങ്ങൾ പരിഷ്‌കരിച്ചത്….

Read More

തുടർച്ചയായ 18ാം ദിവസവും ഇന്ധനവില ഉയർന്നു

തുടർച്ചയായ പതിനെട്ടാം ദിവസവും രാജ്യത്ത് ഇന്ധനവില ഉയർന്നു. ഡീസലിന് മാത്രമാണ് ഇന്ന് വില ഉയർന്നത്. ലിറ്ററിന് 45 പൈസ വർധിപ്പിച്ചു. പെട്രോൾ വിലയിൽ ഇന്ന് മാറ്റമില്ല. തുടർച്ചയായി 17 ദിവസം വില വർധിപ്പിച്ച ശേഷമാണ് പെട്രോൾ വിലയിൽ ഇന്ന് മാറ്റമില്ലാത്തത്. 18 ദിവസങ്ങൾ കൊണ്ട് രാജ്യത്ത് ഡീസലിന് വർധിച്ച് 9 രൂപ 92 പൈസയാണ്. കൊച്ചിയിൽ ഡീസൽ വില ലിറ്ററിന് 75.72 രൂപയായി. ജൂൺ 7 മുതലാണ് രാജ്യത്ത് ഇന്ധന വില ഉയരാൻ തുടങ്ങിയത്.

Read More

കൊല്ലം അമൃതാനന്ദമയി മഠത്തിൽ വിദേശവനിത കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ച നിലയിൽ

അമൃതാനന്ദമയി മഠത്തിന് മുകളിൽ നിന്ന് ചാടി വിദേശവനിത മരിച്ച നിലയിൽ. യു കെ സ്വദേശിയായ സ്‌റ്റെഫെഡ്‌സിയോന എന്ന 45കാരിയാണ് മരിച്ചത്. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യ എന്നാണ് മഠം അവകാശപ്പെടുന്നത്. കൊല്ലത്തുള്ള അമൃതാനന്ദമയിയുടെ മഠത്തിലാണ് സംഭവം. ഇന്നലെ രാത്രി എട്ടരയോടെയാണ് ഇവർ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടിയത്. മരിച്ച യുകെ സ്വദേശി മാനസിക വെല്ലുവിളി നേരിട്ടിരുന്നുവെന്നാണ് മഠം അധികൃതർ പറയുന്നു പ്രധാന കെട്ടിടത്തിന്റെ 11ാം നിലയിൽ നിന്നാണ് ഇവർ താഴേക്ക് ചാടിയത്. ഉച്ചയ്ക്കും ഇവർ…

Read More

എസ് എസ് എൽ സി പരീക്ഷാ ഫലം ഈ മാസം 30 ന്; ഹയർസെക്കൺഡറി രണ്ടാം വർഷം ഫലം അടുത്തമാസം 10ന്

എസ് എസ് എൽ സി പരീക്ഷാ ഫലം ഈ മാസം 30 ന് പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനിച്ചു. ഹയർസെക്കൺഡറി രണ്ടാം വർഷം ഫലം ജൂലൈ 10നും പ്രഖ്യാപിക്കും. എസ് എസ് എൽ സി ഫലം 30ന് പ്രഖ്യാപിക്കാനുള്ള നിർദേശം പരീക്ഷാ ഭവന് ലഭിച്ചിരുന്നു. പരീക്ഷ ഭവന്റെകൂടി അഭിപ്രായം കണക്കിലടുത്താണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. പരീക്ഷ ഫലം വൈകുന്നത് ചില പ്രശ്‌നങ്ങൾക്കിടയാക്കുമെന്ന് സർക്കാർ വിലയിരുത്തിയിട്ടുണ്ട്. ഇതിൽ ഒന്ന് പ്ലസ് വൺ ക്ലാസുകളിലേക്കുള്ള കുട്ടികളുടെ പ്രവേശനമാണ്. ഇത് അനന്തമായി…

Read More

കൊവിഡ് വ്യാപനം ശക്തമായതോടെ തമിഴ്നാട്ടിൽ ലോക്ക്ഡൗൺ ശക്തമാക്കുന്നു

കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.ജൂണ്‍ 25 മുതല്‍ 30 വരെ ജില്ലയ്ക്കു പുറത്തേക്കുള്ള ബസ് ഗതാഗതവും സ്വകാര്യവാഹനഗതാഗതവും നിരോധിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി അറിയിച്ചു. ”അടുത്ത അഞ്ച് ദിവസത്തേക്ക് ജൂണ്‍ 30 വരെ സോണുകള്‍ക്കുള്ളിലുള്ള വാഹനഗതാഗതം അനുവദിക്കില്ല. സര്‍ക്കാര്‍ ബസ്സുകള്‍ തന്നെ ജില്ലയ്ക്കു പുറത്തേക്ക് സഞ്ചരിക്കുന്നതില്‍ വിലക്കുണ്ട്. സ്വകാര്യവാഹനങ്ങളും ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് പോകാന്‍ അനുവദിക്കില്ല-മുഖ്യമന്ത്രി പളനിസ്വാമി അറിയിച്ചു. അതേസമയം അത്യാവശ്യ…

Read More

അങ്കമാലിയില്‍ അച്ഛന്‍ കൊല്ലാന്‍ ശ്രമിച്ച കുഞ്ഞിനും അമ്മക്കും സംരക്ഷണം ഉറപ്പ് വരുത്തുമെന്ന് വനിത കമ്മീഷന്‍

അങ്കമാലിയിൽ അച്ഛൻ കൊല്ലാൻ ശ്രമിച്ച കുഞ്ഞിന്റെ ആരോഗ്യനിലയിൽ പുരോഗതി ഉള്ളതായി ആശുപത്രി അധികൃതർ. കുഞ്ഞിന്റെ നിലയിൽ മാറ്റം വന്നുതുടങ്ങിയതോടെ നൽകിക്കൊണ്ടിരുന്ന ഓക്‌സിജന്റെ അളവ് കുറച്ചു. അതേസമയം കുഞ്ഞിന്റെ അമ്മയുടെ സംരക്ഷണം ഉറപ്പ് വരുത്തുമെന്ന് വനിത കമ്മീഷൻ അറിയിച്ചു. തിങ്കളാഴച നടത്തിയ ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞിന്റെ ആരോഗ്യ നില ദിനം പ്രതി മെച്ചപ്പെട്ട് വരികയാണ്. മുലപ്പാൽ തനിയെ കുടിക്കുന്നതും ശരീര ചലനങ്ങളും പ്രതീക്ഷ നൽകുന്നതാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഒരാഴ്ച കൂടി കുഞ്ഞ് നിരീക്ഷണത്തിലായിരിക്കുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. പതിനെട്ടാം…

Read More

അതിതീവ്ര മഴക്ക് സാധ്യത; കേരളത്തില്‍ ജാഗ്രത മുന്നറിയിപ്പ്

കേരളത്തില്‍ കാലവര്‍ഷം ശക്തിപ്പെടുന്നതായികാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.വരുംദിവസങ്ങളില്‍ അതിതീവ്ര മഴയുണ്ടാകുമെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. 20 സെന്റീമീറ്ററില്‍ കൂടുതല്‍ മഴ ഈ ജില്ലകളിലുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്. അതിതീവ്രമഴക്കുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍…

Read More