എറണാകുളത്ത് നിന്ന് മൂന്ന് അൽ ഖ്വയ്ദ തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി എൻ ഐ എ
എറണാകുളത്ത് നിന്ന് അൽ ഖ്വയ്ദ തീവ്രവാദ ഗ്രൂപ്പിൽപ്പെട്ട മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി എൻഐഎ അറിയിച്ചു. ഇന്ന് പുലർച്ചെ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് ഇവർ പിടിയിലായത്. ആകെ ഒമ്പത് പേരെയാണ് പിടികൂടിയത്. ആറ് പേർ പശ്ചിമബംഗാളിലെ മുർഷിദാബാദിൽ നിന്നും മൂന്ന് പേർ എറണാകുളത്ത് നിന്നുമാണ് പിടിയിലായത്. മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മൊഷറഫ് ഹസൻ എന്നിവരാണ് എറണാകുളത്ത് നിന്ന് പിടിയിലായത്. ഇവർ ബംഗാൾ സ്വദേശികളാണ്. കെട്ടിട നിർമാണ തൊഴിലാളികൾ എന്ന നിലയിലാണ് ഇവർ കൊച്ചിയിൽ താമസിച്ചിരുന്നത്….