നിയമസഭാ കയ്യാങ്കളി കേസ്: വിടുതൽ ഹർജിക്കെതിരെ നൽകിയ തടസ്സ ഹർജിയിൽ വിധി ഇന്ന്
നിയമസഭാ കയ്യാങ്കളി കേസിൽ പ്രതികളുടെ വിടുതൽ ഹർജിക്കതെിരെ നൽകിയ തടസ്സ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം സിജെഎം കോടതിയാണ് വിധി പറയുക. പ്രതി പട്ടികയിൽ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെ ടി ജലീൽ, കെ അജിത്, സി കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവർ നൽകിയ ഹർജികളെ എതിർത്ത് രമേശ് ചെന്നിത്തലയും അഭിഭാഷക പരിഷത്തുമാണ് കോടതിയെ സമീപിച്ചത് ചെന്നിത്തല തടസ്സവാദം മാത്രമാണ് ഉന്നയിച്ചത്. അഭിഭാഷക പരിഷത്ത് തടസ്സഹർജി നൽകുകയും…
