ഒമാനില്‍ രണ്ടുതരം സാനിറ്റൈസറുകള്‍ നിരോധിച്ചു
രണ്ടുതരം സാനിറ്റൈസറുകള്‍ നിരോധിച്ച് ഒമാനിലെ പബ്ലിക് അതോറിറ്റി ഫോര്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ (പി എ സി പി). നിലവാര മാനദണ്ഡം പാലിക്കാത്തതാണ് ഈ സാനിറ്റൈസറുകള്‍. ഇവയുടെ ഉപയോഗം നാഡീവ്യൂഹത്തെ ബാധിക്കുകയും തലവേദന, മനംപിരട്ടല്‍, ത്വക്കിലും കണ്ണിലും ചൊറിച്ചില്‍ അടക്കമുള്ള ശാരീരിക പ്രശ്നങ്ങളുമുണ്ടാകും. അതിനിടെ രാജ്യത്ത് ശനിയാഴ്ച 62 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 546 ആയി. 109 പേര് രോഗമുക്തി നേടിയിട്ടുണ്ട്. മൊത്തം മൂന്ന് മരണങ്ങളാണുണ്ടായത്. തലസ്ഥാന നഗരിയായ മസ്കത്തിലാണ് കൂടുതല്‍ കേസുകള്‍;…