വയനാട്ടിലെ റെഡ് അലര്‍ട്ട്:മലയോര മേഖലയില്‍ അതീവ ജാഗ്രത പുലര്‍ത്തണം:ജില്ലാ കലക്ടര്‍
വയനാട്ടിലെ റെഡ് അലര്‍ട്ട്:മലയോര മേഖലയില്‍ അതീവ ജാഗ്രത പുലര്‍ത്തണം:ജില്ലാ കലക്ടര്‍ ആഗസ്റ്റ് അഞ്ച്, ആറ് ദിവസങ്ങളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇരുപത്തി നാല് മണിക്കൂറില്‍ 204.5 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ഈ സാഹചര്യത്തില്‍ അതിര്‍ത്തി ജില്ലകളോട് ചേര്‍ന്ന് കിടക്കുന്ന മലയോര മേഖലയിലുള്ളവര്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. ആഗസ്റ്റ് 7,8,9 ദിവസങ്ങളില്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുളളത്. ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിതീവ്രമായതോ…